ASSOCIATION NEWS – UKMALAYALEE

ആവേശമുയര്‍ത്തിലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നാലാം വാരത്തിലേക്ക്

സാജു അഗസ്റ്റിൻ

ലണ്ടന്‍ Dec 4: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തി വരുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ആവേശംപകര്‍ന്ന് നാലാം വാരത്തിലേയ്ക്ക് കടക്കുന്നു. ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരുംകൃഷ്ണപ്രിയ നായരും ചേര്‍ന്ന് വരുന്ന ഞായറാഴ്ച്ച ഒരുക്കാന്‍ പോകുന്നത് മോഹിനിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടേയും മാസ്മരിക നൃത്തവിരുന്നാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്‌തനര്‍ത്തകര്‍ ‘വീ ഷാല്‍ ഓവര്‍കം’ ഫേസ്ബുക് പേജിലൂടെ ലൈവ് നൃത്തം അവതരിപ്പിച്ചു വരുന്നതിലെപ്രൊഫഷണല്‍ സെഗ്​മെന്റിലാണ് ഇരുവരും ഒത്തുചേരുന്നത്.

പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായലക്ഷ്മി ഗോപാലസ്വാമി ഉത്‌ഘാടനം നിര്‍വ്വഹിച്ച ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ ഇതിനോടകം നൃത്തംഅവതരിപ്പിച്ചത് പ്രമുഖ നര്‍ത്തകരായ ജയപ്രഭ മോനോന്‍ (ഡല്‍ഹി), ഗായത്രി ചന്ദ്രശേഖര്‍ (ബാംഗ്ളൂര്‍), സന്ധ്യമനോജ് (മലേഷ്യ) എന്നിവരാണ്.

ആദ്യമായിട്ടാണ് പ്രൊഫഷണല്‍ സെഗ്​മെന്റില്‍ രണ്ട് വ്യത്യസ്തനൃത്തവിഭാഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ദേശീയ-അന്താരാഷ്ട്ര തലത്തില്‍ വിവിധ വേദികളില്‍നൃത്തമവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ളവരാണ് രഞ്ജിനിയുംകൃഷ്ണപ്രിയയും.

‘ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം എങ്ങനെയാണ് അതിന്റെ രാഷ്ട്രീയ-സാമൂഹിക ഭാഷ നിരന്തരം ചര്‍ച്ച ചെയ്യുന്നത്’ എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിയാണ് കുച്ചിപ്പുടിനര്‍ത്തകിയായ രഞ്ജിനി നായര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് പോളണ്ടും സ്ലോവാക്യയും ഉള്‍പ്പെടെയുള്ള കിഴക്കന്‍യൂറോപ്യന്‍ രാജ്യങ്ങളില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ പര്യടനം നടത്തി വിവിധ വേദികളില്‍ നൃത്തംഅവതരിപ്പിക്കുയും അവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തെ സംബന്ധിച്ച്ക്ലാസ്സുകളെടുക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും സ്ക്കോളര്‍ഷിപ്പുകള്‍വാങ്ങി നൃത്തപഠനം നടത്തുന്നതില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പമാണ് ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ് എന്നനിലയിലുമെത്തിയത്.

രഞ്ജിനി പഠിച്ച ഡല്‍ഹി ലേഡി ശ്രീറാം കോളേജ് ശാസ്ത്രീയ നൃത്തത്തിലെ മികവിവുംനല്‍കിയ സംഭാവനകളും പരിഗണിച്ച് പ്രത്യേക പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഈജിപ്തില്‍ നടന്ന നൈല്‍ഫെസ്റ്റിവല്‍, രാജ്യത്തെ പ്രമുഖ നൃത്തോത്സവങ്ങളായ ഡല്‍ഹി, ഖജുരാവോ, കൊണാര്‍ക്ക് എന്നിവിടങ്ങളില്‍നടന്ന അന്താരാഷ്ട്ര നൃത്തോത്സവങ്ങള്‍ ഉള്‍പ്പെടെ അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീമതിസീത നാഗജ്യോതിയുടെ കീഴില്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ രഞ്ജിനി രാജ്യത്തെ കുച്ചിപ്പുടി നര്‍ത്തകര്‍ എന്നനിലയില്‍ പ്രശസ്ത ദമ്പതികളായ പത്മശ്രീ ഗുരു ജയരാമ റാവു – ഗുരു വനശ്രീ റാവു എന്നിവരുടെ കീഴിലാണ്തുടര്‍പരിശീലനം നടത്തിയത്.

കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം അബുദാബി അന്താരാഷ്ട്ര നൃത്തോത്സവത്തിനുംഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലുമെല്ലാം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുള്ള നര്‍ത്തകിയാണ്കൃഷ്ണപ്രിയ നായര്‍.

കഴിഞ്ഞ എട്ട് വര്‍ഷമായി ഡല്‍ഹി ഇന്റര്‍നാഷണല്‍ അക്കാദമി ഫോര്‍ മോഹിനിയാട്ടംഡയറക്ടര്‍ ഡോ. ജയപ്രഭ മേനോന് കീഴില്‍ നൃത്തം അഭ്യസിച്ച് വരുന്നു. ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്എന്നതിനൊപ്പം തന്നെ കേരളാ ടൂറിസവുമായും സഹകരിച്ച് നിരവധി പരിപാടികള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്.

കര്‍ണ്ണാടകത്തിലെ ഹംപി ഡാന്‍സ് ഫെസ്റ്റിവല്‍, യു.പിയിലെ ലക്നോ അന്താരാഷ്ട്ര ചലച്ചിത്ര-നൃത്ത ഉത്സവം, ഡല്‍ഹി ഇന്റെര്‍നാഷണല്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍, മധ്യപ്രദേശിലെ ഇന്തോര്‍ ആദി ശങ്കരാചാര്യ ഏകാത്മ പരമ്പര, ചണ്ഡിഗഡിലെ ഹരിയാനാ ദിവസ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നൃത്തപരിപാടികളിലും മോഹിനിയാട്ടം അവതരിപ്പിച്ച് ശ്രദ്ധനേടി.

വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായപ്രൊഫഷണല്‍ സെഗ്മന്റില്‍ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നര്‍ത്തകരുടെപെര്‍ഫോമന്‍സും പ്രേക്ഷകരുമായുള്ള സംവാദവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാമത്തെ സെഗ്മെന്റായ ബ്ളൂമിംഗ് ടാലെന്റ്‌സില്‍ വളര്‍ന്നു വരുന്ന നര്‍ത്തകരുടെ പെര്‍ഫോമന്‍സാണ്. ടോപ്ടാലെന്റ്സ് സെഗ്മെന്റില്‍ കഴിവുറ്റ നര്‍ത്തകരുടെ നൃത്ത പ്രകടനമാണ്. ഇന്റര്‍നാഷണല്‍ സെഗ്മെന്റില്‍ലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍പരിചയപ്പെടുത്തുന്നു. വൈറല്‍വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നൃത്ത വിഡിയോകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍അവതരിപ്പിക്കുന്നു.

ഈ ആഴ്‌ചത്തെ നൃത്തോത്സവത്തിൽ ടോപ്പ് ടാലെന്റ്സ് ബോളിവുഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖഡാൻസ് ഗ്രൂപ്പും അക്കാഡമിയുമായ J S ഡാൻസ്‌ കമ്പനി കോഴിക്കോട്‌ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമാറ്റിക് നൃത്തങ്ങളും. ബ്ലൂമിങ് ടാലെന്റ്സ് വിഭാഗത്തിൽ ലണ്ടനിൽ നിന്നുള്ള കുഞ്ഞു നർത്തകനായ തേജസ്സ് ബൈജുവിന്റെ സോളോ പെർഫോമൻസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

കഴിഞ്ഞ ആഴ്ചകളിലെ നൃത്തോത്സവം കാണാന്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

https://fb.watch/291WXqK48L/

എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു മണി(ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ലണ്ടന്റെ ‘വീ ഷാല്‍ ഓവര്‍കം’ ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമാകും. യു.കെയിലെ കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യമായ ദീപ നായരാണ് പരിപാടി അവതരിപ്പിക്കുന്നത്.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയകലാഭവന്‍ ലണ്ടന്‍ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖഎഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീ ബൊട്ടീക്, പാലാ, രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാൾ കൊച്ചി ‍ തുടങ്ങിയവരാണ് സ്പോണ്‍സര്‍ ചെയ്യുന്നത്.

ഈ രാജ്യാന്തര നൃത്തോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നര്‍ത്തകര്‍ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക. www.kalabhavanlondon.com Or email: kalabhavanlondon@gmail.com

Meet Keralite in UK whose translation of S Hareesh’s book “Moustache” secured the prestigious JCB Prize for Literature

By Balagopal

LONDON Nov 24: Jayasree Kalathil has been in the UK for almost two decades working as a researcher, writer and translator. Keralite community would have read so much about Jayasree in the literary world but many wouldn’t have known her as a Keralite living in London. Jayasree was again in the spotlight when the JCB Prize for Literature 2020, India’s most valuable literature prize, was announced this month.
Continue reading “Meet Keralite in UK whose translation of S Hareesh’s book “Moustache” secured the prestigious JCB Prize for Literature”

UUKMA 2021 calendar getting ready: Register now to obtain copies

By A Staff Reporter

LONDON Nov 19: Union of UK Malayalee Associations (UUKMA) have been publishing yearly calendars for the Kerala community in the UK.
Continue reading “UUKMA 2021 calendar getting ready: Register now to obtain copies”

Gayathri Chandrasekar and team to perform at London Dance Fest on Nov 22

By A Staff Reporter

LONDON Nov 19: Cochin Kalabhavan London’s We Shall Overcome team have begun to host the London International Dance Festival from November 15 from 3pm (UK Time) and 8.30pm (India Time) Live on Facebook.
Continue reading “Gayathri Chandrasekar and team to perform at London Dance Fest on Nov 22”

Cochin Kalabhavan London to host Dance Fest Live on Facebook from Nov 15

By A Staff Reporter

LONDON Nov 14: Cochin Kalabhavan London’s We Shall Overcome team will present a colorful London International Dance Festival from Sunday, November 15 from 3pm (UK Time) and 8.30pm (India Time) Live on Facebook.
Continue reading “Cochin Kalabhavan London to host Dance Fest Live on Facebook from Nov 15”

Keralites in UK requests Air India and India govt to begin flights from London Gatwick to Thiruvananthapuram

By A Staff Reporter

LONDON Nov 13: Regular flights from London Heathrow to Kochi, started in the recent times, which are an immense help for the Indians who are from Kerala. However, there are still many Keralites who wish to have an option to fly to the capital city of Kerala, Thiruvananthapuram, from other areas of London.
Continue reading “Keralites in UK requests Air India and India govt to begin flights from London Gatwick to Thiruvananthapuram”

Greater Manchester Malayalee Hindu Community to hold virtual Diwali celebrations on Nov 14

By A Staff Reporter

MANCHESTER NOV 13: The Greater Manchester Malayalee Hindu Community has been celebrating Diwali extensively for the past few years but this year it will not be able to celebrate due to the restrictions imposed by the Covid-19 epidemic.
Continue reading “Greater Manchester Malayalee Hindu Community to hold virtual Diwali celebrations on Nov 14”

CA Joseph appointed president of Malayalam Mission UK Chapter: Secretary Abraham Kurian and office bearers remain unchanged

By Abraham Kurian

LONDON Nov 12: CA Joseph has been appointed as the president of the Malayalam Mission UK Chapter which is affiliated with the Government of Kerala. Secretary Abraham Kurian and other office bearers remain unchanged. An extensive committee has also been formed to mobilize the experts, including an expert committee and an advisory committee to oversee Malayalam Mission UK Chapter.
Continue reading “CA Joseph appointed president of Malayalam Mission UK Chapter: Secretary Abraham Kurian and office bearers remain unchanged”

S Mridula Devi to give talk on ‘Paluva’ language on Nov 14 at 4pm as part of Malayalam Drive in UK

By A Staff Reporter

LONDON Nov 12: As part of the Malayalam Drive launched by Malayalam Mission UK Chapter, S Mridula Devi, eminent poet, Dalit activist and editor of Paadabhedam magazine, will give a talk on ‘Relevance of Paluva (Paraya) Language in Malayalam’ on Saturday, November 14 at 4 pm (9.30 pm Indian time).
Continue reading “S Mridula Devi to give talk on ‘Paluva’ language on Nov 14 at 4pm as part of Malayalam Drive in UK”

Soldier who brutally attacked Keralite taxi driver jailed for 9 years and nine months

By A Staff Reporter

LONDON Nov 8: A soldier, who carried out a vicious and unprovoked attack on a Keralite taxi driver Noby James (43), was sentenced for nine years and nine months’ imprisonment, North Yorkshire Police reported last week.
Continue reading “Soldier who brutally attacked Keralite taxi driver jailed for 9 years and nine months”