• April 21, 2024

ഹെൽത്ത് ആൻഡ് കെയർ വിസകളുടെ ‘ദുരുപയോഗം’: അന്വേഷണങ്ങൾ കുതിച്ചുയരുന്നു

ഹെൽത്ത് ആൻഡ് കെയർ വിസകളുടെ ‘ദുരുപയോഗം’: അന്വേഷണങ്ങൾ കുതിച്ചുയരുന്നു

ലണ്ടൻ ഏപ്രിൽ 21: യു കെയിലെ കെയർ മേഖലയിൽ തൊഴിൽ ദുരുപയോഗവും നിർബന്ധിത തൊഴിലും വർദ്ധിച്ചതായി ജിബി ന്യൂസ് റിപ്പോർട്ട് ചെയ്തു.

തൊഴിൽ ചൂഷണ നിരീക്ഷകന്റെ ഹെൽത്ത് ആൻഡ് കെയർ മേഖലയിലെ അന്വേഷണങ്ങളിൽ പതിന്മടങ്ങ് വർദ്ധനവുണ്ടായതായി ജിബി ന്യൂസിന് വെളിപ്പെടുത്തി.

2023 ൽ കെയർ മേഖലയെക്കുറിച്ച് 44 അന്വേഷണങ്ങൾ നടന്നതായി ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി അറിയിച്ചു. അതെ സമയം 2021 ഇൽ വെറും നാല് അന്വേഷണങ്ങൾ മാത്രമാണ് വേണ്ടിവന്നത്

2022 ൽ ഗാംഗ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി 23 അന്വേഷണങ്ങൾ നടത്തിയിരുന്നു.

ആധുനിക അടിമത്തത്തിന്റെ ഇരകൾക്കായുള്ള ഒരു ദേശീയ ഹെൽപ്പ് ലൈൻ കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ നിന്നുള്ള കോളുകൾ കുത്തനെ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ വർഷം കെയർ മേഖലയിലെ ഇരകളുടെ എണ്ണം 30 ശതമാനം ഉയർന്ന് 918 ആയി.

2021 മുതൽ 2022 വരെ 606 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കെയർ മേഖലയിൽ തൊഴിൽ ദുരുപയോഗവും നിർബന്ധിത തൊഴിലും വർദ്ധിച്ചതായി കോളുകൾ സൂചിപ്പിക്കുന്നുവെന്ന് ഹെൽപ്പ് ലൈൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

A Whatsapp group is for those migrant healthcare workers whose care home may have lost their licence and facing COS renewal issues. Those interested to know details can JOIN.https://chat.whatsapp.com/ElzWALBdkvtGjWTNHICo5a

അടുത്തിടെ ഒരു മലയാളി കെയർ വർക്കർ അവർ ജോലി ചെയുന്ന കെയർ ഹോമിനെ കുറിച്ച് ഹോം ഓഫീസിൽ റിപ്പോർട്ട് ചെയുകയും ആ കെയർ ഹോം അന്വേഷിക്കുകപ്പെടുകയും ഉണ്ടായി. ഇതുപോലെ ഒരുപാടു കെയർ ഹോമുകൾ അന്വേഷണത്തിലാണ്. അന്വേഷണത്തിൽ തെറ്റ് കണ്ടെത്തിയാൽ കെയർ ഹോമിന്റെ വിദേശ റിക്രൂട്ട്മെന്റ് ലൈസൻസ് നഷ്ടപ്പെടും. ലൈസൻസ് നഷ്ടപ്പെട്ടാൽ ഈ കെയർ ഹോമുകൾക്കു അവിടെ ജോലി ചെയുന്ന വിദേശ ജോലിക്കാരുടെ വിസ പുതുക്കി കൊടുക്കാൻ കഴിയില്ല.

മറ്റൊരു ജോലി കണ്ടെത്തി പോവുകയാണ് ആകെയുള്ള ഒരു മാർഗം. മറ്റൊരു ജോലി കിട്ടുന്നതിന് മുംമ്പ് ഹോം ഓഫീസറിന്റെ കത്ത് കിട്ടിയാൽ അറുപതു ദിവസത്തിനുള്ളിൽ നാട് വിടേണ്ടതാണ്. ഈ അറുപതു ദിവസം എന്നുള്ളത് ഒരു വർഷമായി നീട്ടി കിട്ടാനുള്ള പെറ്റീഷനിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്.

SIGN PETITION: Allow jobless overseas healthcare workers in UK to stay for one year