• November 21, 2023

കേരള പ്രതിപക്ഷ നേതാവു് വി ഡി സതീശൻ ലണ്ടനിൽ OICC UK സമ്മേളനം ഉത്ഘാടനം ചെയ്തു

കേരള പ്രതിപക്ഷ നേതാവു് വി ഡി സതീശൻ ലണ്ടനിൽ OICC UK സമ്മേളനം ഉത്ഘാടനം ചെയ്തു

ലണ്ടൻ Nov 21: OICC UK പ്രവർത്തകരെ അഭിസംഭോധന ചെയ്ത് കൊണ്ടു് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് സംസാരിച്ചു.

കേരള ത്തിൽ ഭരണകക്ഷി നടത്തുന്ന നവകേരള സദസ്സ് അശ്ലീലത്തിന്റെ കെട്ടുകാഴ്ചയായി മാറി എന്നും, ഇതിന് ബദലായി എല്ലാമണ്ഡലങ്ങളിലും കൊണ്ഗ്രെസ്സ് വിചാരണ സദസ്സ് നടത്തും എന്നും വി.ഡി.സതീശൻ MLA പ്രഖ്യാപിച്ചു.

ഏതാണ്ടു് ഒന്നേകാൽ കോടിയുടെ ചിലവു് വരുന്ന ബസിൽ നാടുകാണാനിറങ്ങിയ പിണറായിക്ക് കാണാൻ കഴിഞ്ഞത് അമ്മമാർ പെൻഷൻ കിട്ടാതെ പിച്ചച്ചട്ടിയുമായി ഊര് കയറുന്നതാണ് കാണാൻ കഴിയുന്നത്.

കേരളത്തിന്റെ സമസ്ത മേഖലകളും പിണറായി ഭരണം തകർന്നടിഞ്ഞിരിക്കുകയാണ് എന്നും ദുർഭരണത്തിലും അഴിമതിയിലും ഈ സർക്കാർ മുങ്ങി കുളിച്ചു നിൽക്കുകയാണ്….. ഈ സർക്കാർ എന്നും ഓർമ്മിപ്പിച്ചുകൊണ്ടു് അദ്ദേഹം സംസാരിച്ചു.

UKയിൽ ഓ ഐ സി സി യു കെ യുടെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിൽ OICC UK പ്രസിഡൻറ് KK, മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പ്രതിപക്ഷ നേതാവു് നിലവിളക്ക് കത്തിച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

അദ്ദേഹം ർത്തമാനകാല രാഷ്ട്രീയത്തിൽ കേരളത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ,വി ഡി തീശൻ. ൺഗ്രസ്സിനു വേണ്ടി കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

രാഷ്ട്രീയത്തിൽ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം.നമ്മൾ പറയുന്നത് ശരിയാണെന്ന് മറ്റുള്ളവർക്ക് കൂടി തോന്നണം എന്നും. ഭാരത് ജോഡോ കഴിഞ്ഞതിനു ശേഷം വലിയൊരു മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ജനാധിപത്യത്തിൽ സംഭവിച്ചിരിക്കുകയാണ് എന്നും തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മുന്നേറ്റമാണ് കോൺഗ്രസ്സ് നടത്തുന്ന തെന്നും.

ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണ പ്രതിപക്ഷം ജയിക്കാറില്ലാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം മുൻ വര്ഷങ്ങളേക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞത്.കേരളത്തിൽ സി പി എമ്മും ബിജെപിയും അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടത്തുന്നത് .

സ്വർണ്ണ കള്ളക്കടത്തും,ലൈഫ് മിഷൻ,കരുവന്നൂർ കേസ്സും,സുരേന്ദ്രന്റെ പണമിടപാട്,കുഴൽപ്പണ കേസ് എല്ലാം ആവിയായി പോയി.ലാവ്‌ലിൻ കേസ് 38 തവണയാണ് മാറ്റി വച്ചത്.അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ഓ ഐ സി സി യുടെ സഹായം ഉണ്ടാകണമെന്നും പ്രവർത്തകരോടു് അദ്ദേഹം അഭ്യർത്ഥിച്ചു.

ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ നടന്ന സമ്മേളനത്തിൽ വെച്ച് OlCC UK പ്രസിഡന്റ് കെ കെ മോഹൻദാസ് .ഒഐസിസി യു കെ യുടെ ഉപഹാരമായ 2022-2023 ൽ ഏറ്റവും നല്ല പ്രതിപക്ഷ നേതാവിനുള്ള മൊമെന്റോ വി ഡി സതീശന് നൽകി ആദരിച്ചു. OlCC UK വർക്കിങ് പ്രസിഡന്റ് അപ്പ ഗഫൂർ സ്വാഗതം പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ വെച്ച് സറെ റീജണൽ സെക്രട്ടറി അഷ്‌റഫ് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. OICC UKവർക്കിങ് പ്രസിഡന്റ് മാരായ തിരഞ്ഞെടുത്ത ശ്രീ, അപ്പാ ഗഫൂർ ശ്രീ, സുജു കെ ഡാനിയൽ, ശ്രീ,മണികണ്ഠൻ എന്നിവരെ പ്രതിപക്ഷ നേതാവു് ഷാൾ അണിയിച്ചു് ആദരിച്ചു.

അപ്പാ ഗഫൂറും ,സുജുവും, മണികണ്ഠനും നന്ദി പ്രസംഗം നടത്തി,നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോഷി ജോസ്,സറെ റീജ്യണൽ പ്രസിഡന്റ് വിൽസൺ ജോർജ്ജ് . KMCC ക്കുവേണ്ടി  കരീം മാഷ് അയർലണ്ടിൽ നിന്നും ലിങ്കൺസ്റ്റാർ എന്നിവരും സംസാരിച്ചു.ജമാൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.