MALAYALAM NEWS – UKMALAYALEE

പ്രവാസി കേരളാ കോൺഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തിൽ ജൂൺ 26 നു സ്വീകരണം നൽകുന്നു

KOTTAYAM June 21: കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻ എം പി ജോസ് കെ മാണി ,ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ജല വിഭവ വകുപ്പ് മന്ത്രി ആയ റോഷി അഗസ്റ്റിൻ , ഗവൺമെൻറ് ചീഫ് വിപ്പ് ഡോ . എൻ .ജയരാജ് , തോമ്സ് ചാഴികാടൻ എം പി , എം എൽ എ മാരായ അഡ്വ .ജോബ് മൈക്കിൾ , അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ , അഡ്വ .പ്രമോദ് നാരായണൻ , പാർട്ടി സംസ്ഥന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , മറ്റു സംസ്ഥാന നേതാക്കന്മാർ എന്നിവർക്ക് പ്രവാസി കേരളാ കോൺഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തിൽ സ്വീകരണം നൽകും .
Continue reading “പ്രവാസി കേരളാ കോൺഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തിൽ ജൂൺ 26 നു സ്വീകരണം നൽകുന്നു”

മലയാളം മിഷൻ യു കെ ചാപ്റ്റർ സംഘടിപ്പിച്ച കഹൂട്ട് ക്വിസ് മത്സരം നവ്യാനുഭവമായി

രാജി രാജൻ

LONDON June 17: കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സ്വാന്ത്വന സ്പർശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനു വേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ നടത്തിയ കഹൂട്ട് ക്വിസ് മത്സരം പങ്കെടുത്ത മുഴുവൻ ആളുകൾക്കും നവ്യാനുഭവമായിമാറി.

കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമൂള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജൻ വാസുദേവനും കരസ്ഥമാക്കി. വിജയികളാ യവർ അവർക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഏവർക്കും മാതൃകയായി.

അതിവേഗം ശരി ഉത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനമായി £100, രണ്ടാം സമ്മാനം £75, മൂന്നാം സമ്മാനം £50 എന്നീ ക്രമത്തിലായിരുന്നു സമ്മാനങ്ങൾ നൽകുവാൻ സംഘാടക സമിതി തീരുമാനിച്ചത്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത്.

കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനുമായ ഗ്രാൻറ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്ററ് റീജിയണൽ കോർഡിനേറ്റർ ബേസിൽ ജോൺ ആശംസയർപ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.

ഒന്നാം സമ്മാന ജേതാവായ യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന ബിജു ഗോപിനാഥ് ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ് . രണ്ടാം സമ്മാനം ലഭിച്ച ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന സഹോദരങ്ങളായ ആനി അലോഷ്യസും & ടോണി അലോഷ്യസും ആയിൽസ്ബറി ഗ്രാമർ സ്കൂളിലെ വിദ്യാർഥികളാണ്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ യഥാക്രമം കലാതിലകവും കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവർ മാതൃഭാഷയായ മലയാളവും പഠിക്കുന്നുണ്ട് . മുതിർന്നവരോടൊപ്പം മത്സരിച്ച് രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഈ കുട്ടികൾ വളർന്നു വരുന്ന തലമുറയ്ക്കും ഒരു പ്രചോദനമായി മാറി. മൂന്നാം സമ്മാനം കരസ്ഥമാക്കിയ സ്കോട്ട്‌ലൻഡിലെ അബർഡീനിൽ താമസിക്കുന്ന സോജൻ വാസുദേവൻ അബർഡീനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘ശ്രുതി’ യുടെ സജീവ പ്രവർത്തകനുമാണ്.

മത്സരത്തിൽ പങ്കെടുത്തവർ നൽകിയ രജിസ്ട്രേഷൻ ഫീസും സമ്മാനം ലഭിച്ചവർ നൽകിയ തുകയും ചേർത്ത് 1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് കഴിഞ്ഞു.

ജൻമനാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ എന്നിവർ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.

KPCC പ്രസിഡൻ്റ് K സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള ശ്രമം സർക്കാരിൻ്റെ വനംകൊള്ള മറച്ചു പിടിക്കുവാനാണന്ന്: OICC UK

LONDON June 18: പുതിയ KPCC അദ്ധ്യക്ഷൻ്റെയും വർക്കിംങ്ങ് പ്രസിഡൻ്റൻമാരുടെയും സ്ഥാനാരോഹണ ചടങ്ങിന് OICC UK യുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും അനുമോദനങ്ങൾ അർപ്പിച്ചു.

KPCC ആസ്ഥാനത്ത് നടന്നK സുധാകരൻ MP പ്രസിഡൻറിൻ്റെ ചുമതല ഏൽക്കുന്ന പരിപാടിയിലും ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ജീ സ്ഥാനമൊഴിയുന്ന പരിപാടിയിലും CPM നും പിണറായി വിജയനും ശക്തമായ തക്കീതു നൽകിക്കൊണ്ടു് നേതാക്കൾ സംസാരിച്ചു.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കോൺഗ്രസ് നേതാക്കൻമാരെ സംഘ പരിവാർ ആയി മത്ര കുത്തി ആക്ഷേപിക്കാനുള്ള ശ്രമം CPM മുൻപും നടത്തിയിട്ടുണ്ട് അതിന് ബലിയാടാകേണ്ടി വന്ന കോൺഗ്രസ് നേതാവാണ് ശ്രീ,രമേശ് ചെന്നിത്തല ജി.
ആർ, ശങ്കർ. കെ കരുണാകരൻ, എ കെ, ആൻ്റണി. ഉമ്മൻ ചാണ്ടി. വി എം സുധീരൻ, എന്നിവരെ വെക്കി ഹത്യ നടത്തിയിട്ടുള്ള cpm നേതാക്കൾ 1977 ലെ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘ പരിവാറുമായി ചേർന്ന് നടത്തിയ ഒത്തുകളിയിലൂടെയാണ് വിജയത്തിന് കളമൊരുക്കിയത് എന്ന് നിങ്ങൾ മറക്കണ്ടാ.

ഉദുമയിൽ കെ ജി മാരാർക്ക വേണ്ടി CPM മൽസര രംഗത്ത് നിന്ന് മാറിയിട്ടുകൂടിഐക്ക മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി NK ബാലകൃഷ്ണൻ ജയിച്ച ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.

ഇടതുപക്ഷ സർക്കാർ നടത്തിയ വനംകൊള്ള മറച്ചു പിടിക്കുവാനായുള്ള ഒരു നീക്കത്തിൻെറ ഭാഗമായി മാത്രമെ ഇതിനെ കാണുന്നുള്ളു.

കഴിഞ്ഞ 5 വർഷം നടത്തിയ അഴിമതികൾക്ക് പുറമെ കാട്ടു കൊള്ളയും തുടങ്ങി, കടൽക്കൊള്ളയായിരു ന്നു അവസാനമായി നടത്തിയത് ജനങ്ങൾക്ക് കിറ്റുകൊടുത്ത് കണ്ണിൽ പൊടിയിട്ടു് കേരളം വിറ്റുതിന്നുന്ന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാവും ,

K സുധാകരൻ്റെ KPCC പ്രസിഡൻറ് സ്ഥാനത്തേക്ക് ഉള്ള വരവ് CPM ൻ്റ കണ്ണിൽ കരടു് വന്നതു പോലെ ആയതിൻ്റെ വിഭ്രാന്തി കൊണ്ടാണ് CPM നേതൃത്വം പലതും പുലമ്പുന്നത് KPCC പ്രസിഡൻ്റിനെതിരെ നടത്തുന്ന കുപ്രജരണങ്ങൾക്കെതിരെ കോൺഗ്രസ്റ്റക്കെട്ടായി പ്രതികരിക്കുമെന്ന് അറിയിച്ചു.

പുതിയ KPCC പ്രസിഡൻറിൻ്റെ കടന്നുവരവിൽ അനുമോദനങ്ങൾ അർപ്പിച്ചു കൊണ്ടു് OICC UK വർക്കിങ് .പ്രസിഡൻ്റ് KK മോഹൻദാസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ ജോഷി ജോസ്, വിനോദ് ചന്ദ്രൻ , അൾസാർ അലി, നോയിച്ചൻ അഗസ്റ്റിൻ, സുജുഡാനിയേൽ, വിപിൻ കുഴിവേലിൽ, ജോയിസ് ജയിംസ്, ബേബിക്കുട്ടി ജോർജ്, സാജു ആൻറണി, അപ്പാ ഗഫൂർ, സുനിൽ രവീന്ദ്രൻ, സോണി ചാക്കോ, സണ്ണി ലൂക്കോസ്, മകേഷ് മിച്ചം, തോമസ്, സാബു ജോർജ്ജ്, സുനുദത്ത് ജോസഫ്, ജവഹർ ,പ്രസാദ് കൊച്ചുവിള ,ബിനോയ് ഫിലിപ്പു്, ഷൈനുമാത്യു, പുഷ്പ രാജ്, മാത്യു, ഉമ്മൻ ഐസക്ക്, ഷാജി ആനന്ദ്, ബിജു ഗോപിനാഥ്, സുനിൽ ജോസഫ്,എന്നിവർ ആശംസകൾ പറഞ്ഞു

കോവിഡിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങാകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ കഹൂട്ട് ക്വിസ് മത്സരം ജൂൺ 13 ന്

രാജി രാജൻ

LONDON June 2: കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങൾ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രായഭേദമന്യേ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂൺ 13 വൈകുന്നേരം 4 മണിക്ക് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
Continue reading “കോവിഡിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങാകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ കഹൂട്ട് ക്വിസ് മത്സരം ജൂൺ 13 ന്”

സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് കേരളത്തിലെ വാക്‌സിൻ ചലഞ്ചിനായി കണ്ടെത്തിയത് 2610 പൗണ്ട്

ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ June 2: സമീക്ഷ uk യുടെ ലണ്ടൻ ഡെറി ബ്രാഞ്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്‌സിൻ ചലഞ്ചിനായി കണ്ടത്തിയത് 2610 പൗണ്ട് .
Continue reading “സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് കേരളത്തിലെ വാക്‌സിൻ ചലഞ്ചിനായി കണ്ടെത്തിയത് 2610 പൗണ്ട്”

പുതിയ പ്രതിപക്ഷ നേതാവ് VD സതീശൻ MLA യെ സ്വാഗതം ചെയ്തുകൊണ്ടു് OICC UK

LONDON May 24: ഈ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് ഭലം 2021 may 2 ന് റിസൽട്ട് പുറത്ത് വന്നതിനു ശേഷം കോൺഗ്രസ്സിന് ഉണ്ടായ പരാജയങ്ങളുടെ കാരണങ്ങൾ വിലയിരുത്തി പരിഹാരമാർഗ്ഗം കാണുന്നതിൻ്റെ ഭാഗമായി KPCC യിൽ പല പ്രവർത്തക സമതിയോഗങ്ങളും നടന്നു.
Continue reading “പുതിയ പ്രതിപക്ഷ നേതാവ് VD സതീശൻ MLA യെ സ്വാഗതം ചെയ്തുകൊണ്ടു് OICC UK”

യുക്കെയിൽ ഒരാൾ മരണപെട്ടുകഴിഞ്ഞാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്?

അജിത്‌ പാലിയത്ത്

മരണം എപ്പോഴും വാതിലിന് മറവിലുണ്ട്. എപ്പോള്‍ വേണമെങ്കിലും അവന്‍ വാതില്‍ തുറന്ന് അകത്തു കടക്കാം. രംഗബോധമില്ലാത്ത ഈ കോമാളി നമ്മളേറെ സ്നേഹിക്കുന്നവരെ നമ്മളില്‍ നിന്ന് വേർപ്പെടുത്തി കൊണ്ടേയിരിക്കും. അതൊരു പ്രകൃതി നിയമമാണ്.
Continue reading “യുക്കെയിൽ ഒരാൾ മരണപെട്ടുകഴിഞ്ഞാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്?”

യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്

അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)

LONDON May 19: യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച നടക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
Continue reading “യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്”

മെയ്ഡ്സ്റ്റോണിൽ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 27 ന്

മെയ്ഡ്സ്റ്റോൺ May 18 : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തലത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ T20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ജൂൺ 27 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
Continue reading “മെയ്ഡ്സ്റ്റോണിൽ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 27 ന്”

സമീക്ഷയുകെ ഹീത്രോ സെൻട്രൽ ബ്രാഞ്ച് ഉത്‌ഘാടനം ചെയ്തു

ഹീത്രോ: സമീക്ഷയുകെയുടെ പുതിയ ബ്രാഞ്ചായ ഹീത്രോ സെൻട്രൽ ബ്രാഞ്ചിന്റെ ഉത്ഘാടനം 16/05/2021 ഞായറാഴ്ച നടന്നു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ 13 പേർ പങ്കെടുത്തു.
Continue reading “സമീക്ഷയുകെ ഹീത്രോ സെൻട്രൽ ബ്രാഞ്ച് ഉത്‌ഘാടനം ചെയ്തു”