• April 3, 2024

യുഎഇലേക്ക് പറന്നോ; ലക്ഷങ്ങളാണ് കൈനിറയെ ശമ്പളം,യൂറോപ്പിൽ പോലും ഇല്ല ഇത്രയും

യുഎഇലേക്ക് പറന്നോ; ലക്ഷങ്ങളാണ് കൈനിറയെ ശമ്പളം,യൂറോപ്പിൽ പോലും ഇല്ല ഇത്രയും

യുഎഇ April 3: അറബ് ലോകത്ത് തന്നെ ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി യുഎഇ. ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന 20 രാജ്യ‍ങ്ങളുടെ പട്ടികയിൽ 18-ാമത്തെ സ്ഥാപനമാണ് യുഎഇക്ക്.

ഇവിടെ ശരാശരി പ്രതിമാസ വേതനം 3,663 ഡോളർ ആണ്. അതായത് 13,400 ദിർഹം. സിഇഒ വേൾഡ് മാഗസിൻ ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ജോലി തേടി മടുത്തോ..? ബാങ്ക് ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകള്‍, വേഗം അപേക്ഷിച്ചോ ജിസിസി മേഖലയിൽ യുഎഇ കഴിഞ്ഞാൽ ഖത്തറാണ് രണ്ടാം സ്ഥാനത്ത്.

ഇവിടെ ശരാശരി വേതനം 3168 ഡോളർ ആണ്. സൗദി അറേബ്യ (ഡോളർ കണക്കിൽ ) (1,888), കുവൈറ്റ് (1,854), ബഹ്‌റൈൻ (1,728), ഒമാൻ (1,626) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്ക്.

യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം ഫ്രാൻസ്, ഹോങ്കോംഗ്, ന്യൂസിലാൻഡ്, സ്പെയിൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രിയ തുടങ്ങി 170 ഓളം രാജ്യങ്ങളെ ഉപേക്ഷിച്ച് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ശരാശരി വേതനം സ്വിറ്റ്സർലൻഡ് (8,111), ലക്സംബർഗ് (6,633), യുഎസ് (6,455), ഐസ്ലാൻഡ് (6,441), നോർവേ (5,665) എന്നിവയാണ്. ലെസോത്തോ (24), അംഗോള (27), മലാവി (31), മാലി (34), നോർത്ത് കോറ (37) എന്നീ രാജ്യങ്ങളാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം ഉള്ളതെന്നു റിപ്പോർട്ടിൽ പറയുന്നു.

ശമ്പളം കുതിച്ചുയർന്നതോടെ ഏഷ്യ, യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളുടെ കുത്തൊഴുക്ക് തുടരുകയാണ്. ‘യുഎഇയിലേക്ക് ഇപ്പോൾ യൂറോപ്പിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകൾ ധാരാളമായി എത്തുന്നുണ്ട്.

നേരത്തേ ടയർ 3 വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ടയർ 1 പ്രൊഫഷണലുകൾ ധാരാളമായി എത്തുന്നുണ്ട്. ഇപ്പോൾ യുറോപ്പിൽ നിന്നുള്ളവർക്ക് യുഎഇയോടുള്ള വിശ്വാസം വർധിച്ചു. നികുതി രഹിത ശമ്പളം, സുരക്ഷ പാശ്ചാത്യ രാജ്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്ന ശമ്പളം എന്നിവയെല്ലാം ദുബായിലേക്ക് ആളുകളെ വളരെ അധികം ആകർഷിക്കുന്നുണ്ട്’.

റമദാൻ സമ്മേളനത്തിൽ ദുബായിലെ ഒരു പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർ ചൂണ്ടിക്കാട്ടി. അതേസമയം ബഹുരാഷ്ട്ര കമ്പനികളുടെ കേന്ദ്രമായി മാറിയതോടെ കമ്പനികൾക്കിടയിലും വലിയ മത്സരമാണ് നടക്കുന്നതെന്നും അതുകൊണ്ട് തന്നെ പ്രതിഭകളെ ആകർഷിക്കാൻ കമ്പനികളും ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മെർസറിലെ മെന മേഖലയിലെ കരിയർ പ്രിൻസിപ്പൽ ആൻഡ്രൂ എൽ സെയ്ൻ പറഞ്ഞു.

ഈ വർഷം യുഎഇയിലെ ശമ്പളത്തിൽ ശരാശരി നാല് ശതമാനം വർധനയുണ്ടാകുമെന്നാണ് മെർസൽ അടുത്തിടെ പുറത്തുവിട്ട പഠനത്തിൽ പറയുന്നത്. കൂപ്പർ ഫിച്ച് പുറത്തിറക്കിയ ‘സാലറി ഗൈഡ് യുഎഇ 2024’ റിപ്പോർട്ട് അനുസരിച്ച്, യുഎഇയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും 2024 ൽ 53 ശതമാനം ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മൂന്നിലൊന്ന് കമ്പനികളും വേതനം 5 ശതമാനം വരെ ഉയർത്താൻ പദ്ധതിയിടുന്നുണ്ട്.