
മുഖ്യമന്ത്രിയുടെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ‘മാര്‍ക്കറ്റ് ഓപ്പണ്‍ സെറിമണി; തള്ളല്‍ ഇച്ചിരി കൂടിപ്പോയില്ലേന്നൊരു സംശയം
Saturday 18 May 2019 7:09 AM UTC
തിരുവന്തപുരം May 18: കേരള മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ വിപണി തുറന്നത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് കേരളത്തിന് അഭിമാനിക്കാവുള്ള കാര്യമാണോ എന്നതിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
മാധ്യമപ്രവര്‍ത്തകനായ നസീല്‍ വോയിസിയുടേതാണ് ഈ പോസ്റ്റ്. കിഫ്ബിയുടെ ചെയര്മാന് എന്ന നിലയിലാണ് പിണറായി വിജയന് വ്യാപാരം തുറന്നത്. എന്നാല്‍ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാര്‍ക്കറ്റ് തുറക്കാന്‍ ക്ഷണിക്കുന്നത് പതിവാണെന്ന് വോയിസി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..:
ഇന്ന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്ന്കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്” എന്ന വാര്‍ത്ത ഭയങ്കര ചരിത്രസംഭവമായി കൊണ്ടാടുന്നത് കണ്ടു. മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ നേട്ടമാണെന്ന മട്ടിലുള്ള ആവേശം കൊള്ളലുകള്‍! അത് അതിനുമാത്രമുള്ള ഒന്നുമല്ല.ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാര്‍ക്കറ്റ് തുറക്കാന്‍ ക്ഷണിക്കുന്നത് പതിവാണ്.
‘മാര്‍ക്കറ്റ് ഓപ്പണ്‍ സെറിമണി’ എന്ന ചടങ്ങ് ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ ലിസ്റ്റ് ചെയ്യുന്ന പുതിയ അഡ്മിഷനുകള്‍ക്കു വേണ്ടിയാണു. കിഫ്ബി അങ്ങനെയൊരു പുതിയ അഡ്മിഷനാണ്, അപ്പൊ അതിന്റെ മേലാളായി അവിടെയുള്ള മുഖ്യമന്ത്രിയെ ക്ഷണിച്ചു – അതാണ് കഥ.
ദിവസവും നടക്കുന്ന സംഭവമാണിത്. രാവിലെ 7.40 തുടങ്ങി 9.30ക്കു അവസാനിക്കുന്ന ഈ ചടങ്ങിന്റെ ഷെഡ്യൂളൊക്കെ പുതിയ കമ്പനികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
ബാല്‍ക്കണിയിലെ ഫോട്ടോ ഷൂട്ടൊക്കെ ഇതിലെ പ്രധാന ഐറ്റമാണ്.ഇന്നലെ കെനിയയിലെ ഒരു നിക്ഷേപ കമ്പനിയായിരുന്നു. അതിനു മുന്‍പത്തെ ദിവസം ‘ഫിനബ്ലര്‍’ എന്ന സ്വകാര്യ ഫോറിന് എക്സ്ചേഞ്ച് കമ്പനിയായിരുന്നു മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ ആഴ്ചകളിലൊന്നില്‍ ലോഞ്ചേഴ്സ് എന്ന റെസ്റ്ററന്റ് ചെയിന്‍ ആയിരുന്നു ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്.
ചെറുതാക്കി കാണിക്കുകയല്ല; എങ്കിലും ”ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ചു സംസ്ഥാനം ലോകത്തെ വലിയ സംഭവം ആവുന്നേ” എന്നൊക്കെ തള്ളുന്നത് ഇച്ചരെ ഓവറാണ്. ഈ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയുക എന്നത് മെറിറ്റ് ബേസിലുള്ള ഭരണനേട്ടമൊന്നുമല്ല, അതൊരു ഫിനാന്‍ഷ്യല്‍ ഡീലാണ്. ലാസ്റ്റ് നോട്ട്: ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്യലിന്റെ ഒരു ഇരിപ്പുവശവും ആരൊക്കെ ഈ ചടങ്ങ് ചെയാറുണ്ടെന്നതിന്റെ ചിത്രവും കൂടെ ചേര്‍ക്കുന്നു. നിക്ഷേപിക്കാന്‍ മാത്രമുള്ളവര്‍ക്ക് ബാല്‍ക്കണിയില്‍ നിന്ന് ഫോട്ടോ ഒക്കെ എടുത്ത് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്.
One thought on “മുഖ്യമന്ത്രിയുടെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ‘മാര്‍ക്കറ്റ് ഓപ്പണ്‍ സെറിമണി; തള്ളല്‍ ഇച്ചിരി കൂടിപ്പോയില്ലേന്നൊരു സംശയം”
CLICK TO FOLLOW UKMALAYALEE.COM
പണ്ട് കെ എം മാണിയെ യൂകെ പാർലമെന്റിൽ ആദരിച്ചു എന്ന വിഖ്യാത വാർത്ത ഓർമ്മവരുന്നു. അത് അദ്ധ്വാനവർഗ്ഗ സിദ്ധാന്തത്തിന്റെ പേരിലായിരുന്നു. ?