ഈസ്റ്റ് ഹാമ്മിൽ “സനാതനം” സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും – UKMALAYALEE
foto

ഈസ്റ്റ് ഹാമ്മിൽ “സനാതനം” സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും

Thursday 11 April 2019 6:59 AM UTC

എ.പി. രാധാകൃഷ്ണൻ

LONDON April 11: യുകെയിലെ ക്ഷേത്ര നഗരം എന്ന് വിളിക്കാവുന്ന ഈസ്റ്റ് ഹാംമിൽ ശബരിമല കർമ്മ സമിതി അധ്യക്ഷനും ,കോഴിക്കോട് കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുടെ പ്രഭാഷണ പരിപാടി. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ “സത്യമേവ ജയതേ” പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണം ജൂൺ 9ന് ഞായാറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.

വർഷങ്ങളായി ഈസ്റ്റ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും ഔദ്യോഗികമായി തന്നെ പരിപാടിയിൽ പങ്കെടുക്കും എന്ന് സംഘടകർ കരുതുന്നു. പരിപാടിയുടെ വൻ വിജയത്തിനായി പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണ തേടുമെന്ന് സദ്ഗമയ ഫൗണ്ടേഷന്റെ ഭാരവാഹികൾ അിയിച്ചു.

“സനാതനം” എന്ന് പേിട്ടിരിക്കുന്ന പരിപാടിയിൽ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ആയിരിക്കും സ്വാമിജിയുടെ പ്രഭാഷണം. ഈസ്റ്റ് ഹാമ്മിലെ ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ഭാഗമായ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടക്കുക.
പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാൻ ലക്ഷ്യം വച്ച് കൊണ്ടാണ് സദ്ഗമയ ഫൗണ്ടേഷൻ “സത്യമേവ ജയതേ” എന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. “സനാതനം” പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കിൽ പോയി രജിസ്റ്റർ ചെയ്തു നിർബന്ധമായും ടിക്കറ്റുകൾ ബുക്ക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ടിക്കറ്റുകൾ തികച്ചും സൗജന്യം ആണ്.

CLICK TO Register for Bagavad Gita @ East Ham – Sanathanam

CLICK TO FOLLOW UKMALAYALEE.COM