• March 12, 2024

ബാംഗ്ലൂർ നേഴ്‌സിംഗ് കോളേജിൽ 300 ല്‍ 310 മാര്‍ക്ക്

ബാംഗ്ലൂർ  നേഴ്‌സിംഗ് കോളേജിൽ  300 ല്‍ 310 മാര്‍ക്ക്

ബാംഗ്ലൂർ മാർച്ച് 12: പലപ്പോഴും നാം തമാശയ്ക്ക് 100 ല്‍ 110 മാര്‍ക്ക് വാങ്ങും എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥതത്തില്‍ അങ്ങനെയൊരു കാര്യം അസാധ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് ബാംഗ്‌ളൂരുവിലെ ഒരു നേഴ്‌സിംഗ് കോളെജില്‍.

പരീക്ഷാ ഫലം വന്നപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 300 ല്‍ 310 മാര്‍ക്ക് കണ്ട്. റിസള്‍ട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്.

രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്(RGUHS)ലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 ല്‍ 310, 300 ല്‍ 315 മാര്‍ക്കൊക്കെ കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കാണ് ഇങ്ങനെ വിചിത്രമായ ചില മാര്‍ക്കുകള്‍ കിട്ടിയത്.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞത്, ശരിക്കും ഇത് തമാശ തന്നെയാണ്. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300ല്‍ 315 ഉം മാര്‍ക്കൊക്കെ കിട്ടിയിട്ടുണ്ട് എന്നാണ്.

സംഭവം വളരെ വേഗത്തില്‍ തന്നെ യൂണവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയിലും പെട്ടു. തുടര്‍ന്ന് പെട്ടന്ന് തന്നെ റിസള്‍ട്ട് പിന്‍വലിക്കുകയും പിന്നീട് തിരുത്തിയ ഫലം പ്രസിദ്ധീകരിക്കുകയുമായിരുന്നു.

എന്നാല്‍ തിരുത്തിയ മാര്‍ക്കിലും വിദ്യാര്‍ത്ഥികള്‍ തൃപ്തരല്ല. ഒരു രക്ഷിതാവ് പറഞ്ഞത് തന്റെ കുട്ടിക്ക് 275 മാര്‍ക്കുണ്ടായിരുന്നത് ഒറ്റ രാത്രികൊണ്ട് 225 മാര്‍ക്കായി മാറി. അതില്‍ വളരെ അധികം നിരാശ തോന്നി. എന്നാല്‍ ഗ്രേഡില്‍ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം’ എന്നാണ്.

അവസാന നിമിഷം ഇന്റേണല്‍ മാര്‍ക്കുകള്‍ ചേര്‍ക്കേണ്ടി വന്നതാണ് റിസള്‍ട്ടില്‍ ഇങ്ങനെ സംഭവിച്ചത് എന്നാണ് അധിൃതര്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ