• August 28, 2019

ബ്രിട്ടനിലെ സ്വതന്ത്രചിന്ത കൂട്ടായമയായ esSENSE UK യുടെ HOMINEM’19 സെപ്റ്റംബർ 14-ന് ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ

LONDON Aug 28: ബ്രിട്ടനിലെ സ്വതന്ത്രചിന്ത കൂട്ടായമയായ esSENSE UK യുടെ നേതൃത്വത്തിൽ, HOMINEM’19 second edition എന്ന പ്രഭാഷണപരമ്പര, സെപ്റ്റംബർ 14-ന് ലണ്ടൻ ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

സെപ്റ്റംബർ 15 -ന് Newcastle Upon Tyne-ൽ വച്ചും ഇതെ പ്രഭാഷണ-പരമ്പര നടത്തപെടുന്നതായിരിക്കും.

മുഖ്യപ്രഭാഷകനായി എത്തുന്നത്, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക നവോഥാന മേഖലയിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തുകയും, ഫാസിസത്തിനും, ദേശീയതക്കുമെതിരെ പ്രതിരോധങ്ങൾ കെട്ടിപ്പെടുക്കാൻ ഓർമപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന Dr ശ്രീ. സുനിൽ പി ഇളയിടം ആണ്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം പ്രൊഫസർ, സാഹിത്യ വിമർശകൻ, വിവിധമേഖലകളിലായി പതിനഞ്ചോളും പുസ്തകങ്ങളുടെ രചയിതാവ്, പ്രഭാക്ഷകൻ, എന്നീ നിലകളിൽ ശ്രീ സുനിൽ പി ഇളയിടം ആധുനിക കേരളത്തിന്റെ നവോഥാന ചിന്തകരിൽ മുൻനിരയിൽ നിൽക്കുന്ന ഒരു വ്യക്‌തിത്വമാണ്.

സാഹിത്യവിമർശനത്തിനും, വൈജ്ഞാനികസാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ, കലാവിമർശന മേഖലയിലെ സമഗ്ര സംഭവനയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണ പുരസ്കാരം, എം. എൻ. വിജയൻ സ്മാരക അവാർഡ്…..എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നൽകി കേരളം ശ്രീ സുനിൽ പി ഇളയിടം എന്ന ബഹുമുഖ പ്രതിഭയെ ആദരിച്ചിട്ടുണ്ട്.

കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, മഹാത്മാഗാന്ധി-കൊഴിക്കോട്-കാലടി സർവകലാശാലകളിൽ പി. ജി. ബോർഡ് ഓഫ് സ്‌റ്റഡീസ്‌ അംഗം, ആസൂത്രണവകുപ്പ് സാംസ്കാരികകാര്യ ഉപദേശകസമിതി അംഗം …..എന്നിങ്ങനെ കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രയാണങ്ങളിൽ സ്വന്തം കൈയൊപ്പ്‌ പതിപ്പിച്ച ഒരു വ്യക്‌തിത്വം കൂടിയാണ് ശ്രീ ഇളയിടം.

May 6th-ന് 2019 -ൽ London Feltham, Springwest അക്കാഡമിയിൽ വച്ചുനടത്തപെട്ട HOMINEM ’19 എന്ന പരിപാടിക്കുശേഷം, esSENSE UK-യുടെ 2019 -ലേ ഏറ്റവും പ്രധാനപെട്ട പരിപാടിയായിരുക്കും September-14-ന് നടക്കുന്ന മേല്പറഞ്ഞ പ്രഭാഷണപരമ്പര.

ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ സ്വതന്ത്രചിന്തയെയും, യുക്തിയെയും, സയൻസിനെയും ഊന്നിപറഞ്ഞുകൊണ്ട്, സാമൂഹിക ഉന്നമനത്തിനും, മാനവികതയ്ക്കുമായി നിലയുറപ്പിക്കുകയാണ് HOMINEM’19-ലൂടെ esSENSE UK മുന്നോട്ടുവയ്ക്കുന്ന ആശയം.

ബ്രിട്ടനിലെ മലയാളി സമൂഹത്തിലെ യുവതലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ബൗദ്ധികഊർജം പകർന്നുകൊണ്ട് esSENSE UK യൂടെ Youth Wing, esSENSE -Y-യുടെ നേതൃത്വത്തിൽ, 5 യുവ പ്രതിഭകളുടെ പ്രഭാഷണങ്ങളും മേല്പറഞ്ഞ പരിപാടിയോടൊപ്പം നടക്കുന്നതായിരിക്കും;

Nicola Mathew, Elizabeth Mathew, Lexi Amphoma എന്നീ യുവ പ്രഭാഷകർ, ബ്രിട്ടനിലെ സ്കൂളുകളുമായിച്ചേർന്നു Rotary International സംഘടിപ്പിച്ച Speeking Compatition -ലേ Semi-finalist Team ആണ്. Manas Manumohan എന്ന യുവ എഴുത്തുകാരൻ ‘Broken Manacles’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഈ യുവപ്രതിഭ മലയാളി സമൂഹത്തിന്റെ അഭിമാനായി മാറുകയാണ്. Joel Biju എന്ന യുവ Mathamatician, മറ്റൊരു പ്രഭാഷകനായിരിക്കും; നമ്മുടെ നിത്യ ജീവിതത്തിൽ മാത്തമാറ്റിക്സിനുള്ള പ്രസക്തിയെപറ്റിയുള്ള ഒരു ഓർമപെടുത്തലായിരിക്കും Joel-ന്റെ സബ്ജക്ട്.

HOMINEM’19 second edition-ലൂടെ esSENSE UK . എന്ന സംഘടന ബ്രിട്ടനിലെ മലയാളി സമൂഹത്തിനോട് ഓർമപെടുത്തുകയാണ്: മാനവികതയുടെയും സ്വാതന്ത്രചിന്തയുടെയും വഴികൾ മുന്നിലുണ്ട്.
ഈ സമ്മേളനത്തിലേക്ക്‌ വിനയപൂർവം ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Bijumon Chacko – Cardiff(07940190455)
Biju George – Chichester (07397877796),
Madhu Shanmughan – Newcastle (07921712184),
Manju Manumohan -London (07791169081),
Moncy Mathew – Norfolk (07786991078),
Praveen Kutty – Manchester (07904865697),
Shiju Xavier – Wales (07904661934)