ലോകത്തിന്റെ ഒപ്പം നടക്കാനാണ്; പിറകെ നടക്കാനല്ല: മലയാളിക്കിടയിൽ യുക്തിചിന്ത, ശാസ്ത്രാവബോധം, സ്വതന്ത്രചിന്ത വളർത്തുന്നതിനുവേണ്ടിയുള്ള ഏകദിന സെമിനാർ മെയ് 18 നു; പ്രിയ കിരൺ എഴുതുന്നു
Saturday 20 April 2019 3:01 AM UTC

By പ്രിയ കിരൺ
ലണ്ടൻ ഏപ്രിൽ 19: അങ്ങനെയിരിക്കുമ്പോൾ ഒന്ന് സൂം ഔട്ട് ചെയ്തു ആലോചിച്ചാൽ, ലോകത്തിന്റെ സ്റ്റേജിൽ കേരളത്തെയോ ഇന്ത്യയെയോ ഒക്കെ പ്രതിനിധീകരിക്കുന്നവരാണ് നമ്മൾ ഓരോ വിദേശമലയാളികളും. വ്യത്യസ്തമായ ഭാഷ, സംസ്ക്കാരം , മാറിയ സാഹചര്യങ്ങളിലുള്ള ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ ഈ വേഷത്തിൽ പതറിപ്പോവാൻ ഓരോ പ്രവാസിക്കും തുടക്കത്തിൽ കാരണങ്ങൾ ഏറെയാണ്.
അറിവും ലോകപരിചയവും വളർത്തി, പരിസ്ഥികളോട് ഇണങ്ങിച്ചേരാൻ സ്വയം സജ്ജീകരിക്കലല്ലാതെ, ഭൂമിശാസ്ത്രത്തിന്റെ അതിർത്തിക്കപ്പുറത്തു, ഒരു ലോകപൗരനായി മാറാനും , ജീവിതത്തെ വെറും നിലനില്പിനപ്പുറം, ആശയാനുഭവങ്ങളുടെ കൊടുക്കൽ വാങ്ങലെന്ന ആഘോഷമാക്കി മാറ്റാനും സാധ്യമല്ലെന്നു പതിയെ പതിയെ നാം മനസിലാക്കുന്നു.
അങ്ങനെയല്ലാതെ മനുഷ്യന്റെ ലോകവും ചിന്തയും തന്നിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള മതിലുകൾ മാത്രം നിറഞ്ഞൊരു ലോകത്തിന്റെ പരിമിതികൾ നമ്മെ പേടിപ്പിക്കുന്നു. (ലോകത്തിന്റെ) ഒപ്പം നടക്കാനാണ്; പിറകെ നടക്കാനല്ല എനിക്കിഷ്ടമെന്ന പ്രമാണമപ്പോൾ കയ്യടിയോടെ സ്വീകരിച്ചു, അതെങ്ങനെയെന്ന് ചിന്തിക്കുന്നു നമ്മൾ.
വ്യത്യസ്ഥ വിഷയങ്ങളെപ്പറ്റി, അവയിൽ പ്രഗത്ഭരായവരെ സംഘടിപ്പിച്ചു യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യുകെ സംഘടിപ്പിക്കുന്ന ഏകദിനസെമിനാർ ശ്രദ്ധേയമാവുന്നത് ഇവിടെയാണ്.
ഓട്ടിസം മുതൽ ബ്രെക്സിറ്റിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, ബ്രിട്ടനിലെ വിദ്യാഭ്യാസരീതി, ക്രിട്ടിക്കൽ തിങ്കിങ്ങിന്റെ പ്രസക്തി, റിയാലിറ്റി ഡിസ്റ്റോർഷൻ ആൻഡ് സൈക്കോസിസ് , മെസ്സഞ്ചർ ഫോട്ടോൻസ് , മാജിക് ഓഫ് മ്യൂസിക്, പ്രവാസം രണ്ടാം തലമുറയിലേക്കു വളരുമ്പോൾ അച്ഛനമ്മമാരുടെ സാംസ്കാരികസംഘർഷതലങ്ങൾ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രഗത്ഭർ സംസാരിക്കുന്ന, അവരോടു സംവദിക്കാവുന്ന ഈ സെമിനാർ, യൂ കെ ക്കാർക്ക്, പ്രത്യേകിച്ചും ഇന്ത്യൻ പ്രവാസികൾക്കായി , മെയ് 18 – നു ക്രോയ്ഡണിലാണ് നടക്കുന്നത്.
പത്തിരുപതു വര്ഷങ്ങള്ക്കു മുൻപ്, ആ വർഷത്തെ സാഹിത്യഅക്കാദമി അവാർഡ് ജേതാവായിരുന്ന ശ്രീ ഓ എൻ വി കുറുപ്പ് സാറുമായി അഭിമുഖം മാതൃഭൂമി പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ വായിച്ചതോർക്കുന്നു.
കമ്മ്യൂണിസ്റ്റ് അനുഭാവവും , ഇടതുപക്ഷ ആശയങ്ങളിലുള്ള അറിവും അവഗാഹവും , ഓ എൻ വി യുടെ പിൽക്കാല കാവ്യ, വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിച്ചെന്നൊരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇന്നും മനസ്സിലുണ്ട്- “ഇന്നലെ കഴിച്ച ആപ്പിൾ ഇന്ന് കൈയ്യിനോ കാലിനോ വളർച്ചക്ക് സഹായിച്ചതെന്ന് എനിക്ക് കൃത്യമായി ചൂണ്ടിക്കാണിക്കാനാവില്ല, പക്ഷെ തീർച്ചയായും ഞാൻ നേടിയ ഓരോ അറിവും ഒരു മനുഷ്യനെന്ന നിലയിൽ എന്റെ വളർച്ചക്കും പുരോഗതിക്കും കാരണമായിട്ടുണ്ട്” എന്ന അര്ഥത്തിലായിരുന്നു അത്.
അറിവിന്റെ പുഴ കാലാനുസൃതമായി വളരേണ്ടതിന് , അതിനനുസരിച്ചു അത്ഭുതങ്ങളുടെ തീരങ്ങൾ വലുതാവേണ്ടതിന് ഇതിൽക്കൂടുതൽ കാരണങ്ങൾ വേണോ? നെറ്റ് വർക്കിങ്, സമാനമനസ്ഥിതിക്കാരുമായി ഇടപഴകുമ്പോൾ സ്വാഭാവികമായും ലഭിക്കുന്ന മോട്ടിവേഷൻ, കോൺഫിഡൻസ് .. അങ്ങനെ ലിസ്റ്റ് ഇനിയും വലുതാക്കാം .
മലയാളിക്കിടയിൽ യുക്തിചിന്ത, ശാസ്ത്രാവബോധം, മാനവികത, സ്വതന്ത്രചിന്ത എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ യൂ കെ യിൽ രൂപമെടുത്ത യു ആർ യു കെ നടത്തുന്ന ഈ ഏകദിനസെമിനാറിന്റെ ഭാഗമായി മാറി , അതേറ്റെടുത്തു വിജയിപ്പിക്കുന്നതിലൂടെ, നമ്മളോരോരുത്തരും അന്ന് പൊളിച്ചെഴുതുന്ന മറ്റൊരു മിത്തു (myth) കൂടിയുണ്ടു്- “ഒരു പ്രവാചകനും അയാളുടെ നാട്ടിൽ അംഗീകരിക്കപ്പെടുകയില്ലെ”ന്ന ബൈബിളിലെ പഴയ മിത്ത്.
ശാസ്ത്ര, ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഈ സെമിനാറിൽ നമുക്ക് വേണ്ടി തങ്ങളുടെ വിദഗ്ധവിഷയങ്ങൾ അവതരിപ്പിക്കാമെന്നു സമ്മതിച്ചിട്ടുള്ളവരെല്ലാം തന്നെ ഇപ്പോൾ യൂ കെ യിൽത്തന്നെ സ്ഥിരതാമസമാക്കിയവരാണ് .
പ്രവാസത്തിന്റെ പരിമിതികൾ മറികടന്നു, തങ്ങളുടെ ഇഷ്ടമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ച ഇവർക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്നതാണ്.
ശാസ്ത്രാവബോധം ചെറുപ്പത്തിലേ ശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഈ സെമിനാറിനോടനുബന്ധിച്ചു, കുട്ടികൾക്കായി ഏകദേശം ഒരു മിനിട്ടു ദൈർഘ്യമുള്ള, ശാസ്ത്രാധിഷ്ഠിത വീഡിയോ മത്സരവും യു ആർ യു കെ സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കായി, കുട്ടികളെക്കൊണ്ട് ഏതെങ്കിലും ഒരു ശാസ്ത്ര/ മാനവിക വിഷയത്തെപ്പറ്റി ഒരു മിനിറ്റോളം വിഡിയോ ചെയ്യിച്ചു താഴെ കാണുന്ന ഇമെയിലിൽ അയക്കൂ.
ആശയം കൂടുതൽ വ്യക്തമാകാനായി ഏതാനും മാതൃകാ വീഡിയോ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
വസ്ത്രധാരണം മുതൽ ടെക്നോളജി വരെ ഏറെക്കാര്യങ്ങളിൽ, കാലാനുസ്രുതമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിലും, ശാസ്ത്രീയത ഒരു സ്വാഭാവികമാനസികാവസ്ഥയെന്ന അവസ്ഥയിലേക്കെത്താൻ നമ്മളിനിയും ഏറെ ദൂരം പോവേണ്ടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു കൊല്ലത്തു ആഭിചാരത്തിന്റെ പേരിൽ ഒരു യുവതി പട്ടിണിക്കിട്ടു കൊല്ലപ്പെട്ട വാർത്ത.
മാനവികത, ശാസ്ത്രാവബോധം തുടങ്ങിയവ കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കലും അത്തരം ചർച്ചകളുടെ ഭാഗമായി മാറലുമാണ് യുക്തിചിന്തയിലേക്കും ശാസ്ത്രീയതയിലേക്കുമുള്ള ആദ്യചുവട്. പങ്കെടുക്കൂ , മെയ് 18 ലെ യു ആർ യു കെ യുടെ വിഷയവൈവിധ്യങ്ങളുടെ വിജ്ഞാനോത്സവത്തിന്റെ ഭാഗമാവൂ. നമുക്ക് നടക്കാം – മുന്നോട്ട് ..
Priya Kiran is a well known writer, who is popular among the Indian community in the UK and abroad. She is a passionate blogger and journalist based in the UK. She has published anthology of poems and books with DC Books too with a much sought after writer by publishers from India. Priya Kiran is settled with family in Milton Keynes.
For inquiries please contact 07874002934 07702873539
വരൂ..ഈ വിഞ്ജാനോല്സവത്തില് പങ്കെടുക്കൂ.
നമ്മുടെ അറിവിന്റെ ചക്രവാളങ്ങള് വികസിക്കപ്പെടട്ടെ.
Make the Cut: ശാസ്ത്ര വീഡിയോ മത്സരം Sample Videos: http://tinyurl.com/MakeTheCutURUK
രജിസ്ട്രേഷന് ലിങ്ക്: https://uruk2019.eventbrite.co.uk
URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk
Promo: URUK Annual Conference 2019 – 18 May 2019
https://www.youtube.com/watch?v=d-JHRGJNLX8&feature=youtu.be
Promo: Make The Cut – Short Science Video Competition for Children
https://www.youtube.com/watch?v=fGeKfr_B0Ds
Promo: ADHD & Autism – Myth or Reality – Dr Sethu Wariyar
https://www.youtube.com/watch?v=z605yWiezIc&t=23s
Promo: Critical Thinking in Classrooms – Jomon Palakudy
https://www.youtube.com/watch?v=TqHdHDNhIq8
CLICK TO FOLLOW UKMALAYALEE.COM