മെഡ്‌വേ യിലെ സംയുക്ത ഓണാഘോഷം മുന്നൂറ്‌ അനാഥർക്ക് അന്നമേകി മാതൃകയാവുന്നു – UKMALAYALEE
foto

മെഡ്‌വേ യിലെ സംയുക്ത ഓണാഘോഷം മുന്നൂറ്‌ അനാഥർക്ക് അന്നമേകി മാതൃകയാവുന്നു

Thursday 6 June 2019 6:34 AM UTC

മാത്യു പുളിക്കത്തോട്ടിൽ

മെഡ്‌വേ June 6: ലോകമെങ്ങുമുള്ള മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഓണത്തിന് ഇനിയുമുണ്ട് മാസങ്ങൾ. പക്ഷെ ഇംഗ്ലണ്ടിലെൻറെ ഉദ്യാനനഗരിയിലെ മെഡ്‌വേ മലയാളികൾ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

മെഡ്‌വേയിലെ മലയാളി അസ്സോസിയേഷനുകളായ മെഡ്‌വേ കേരള കമ്മ്യൂണിറ്റിയും, കെൻറ് മലയാളീ അസ്സോസിയേഷനും പത്തു വർഷത്തിലേറെ നീണ്ട വലിയ ഇടവേളക്കുശേഷം ഒത്തൊരുമയുടെ ഓണം ആഘോഷിക്കുന്ന ആവേശത്തിലാണ്.

പ്രളയം ദുരിതം വിതച്ച കേരളക്കരയ്ക്ക് സഹായഹസ്തമേകുവാനായി പരിഭവങ്ങളും പരാതികളും മറന്ന് മെഡ്‌വേ മലയാളികൾ ഒന്നിച്ച സ്വാന്തനം2018 ആണ് സംയുക്ത ഓണാഘോഷത്തിന് വഴി തെളിച്ചത്. ഒരേ ദിവസം 200 മീറ്റർ മാത്രം അകലമുള്ള രണ്ടു സ്കൂളുകളിൽ ഒരേസമയം ഓണം ആഘോഷിച്ചവരാണ് മെഡ്‌വേ മലയാളികലാണ് സംയുക്ത ഓണാഘോഷത്തിനായി കൈ കോർക്കുന്നത്.

സെപ്റ്റംബർ 14 നു മെഡ്‌വേ യിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് തയ്യാറെടുക്കുമ്പോളും ഓണസദ്യയുണ്ണുന്ന ഓരോരുത്തരും കേരളത്തിലെ അനാഥർക്ക് ഓണസദ്യ നൽകുന്ന “അനാഥർക്കൊപ്പം ഒരോണം ” എന്ന പ്രത്യേകതയും മെഡ്‌വേ യിലെ ഓണാഘോഷത്തിനുണ്ട്.

40 മങ്കമാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര ,സിംഫണി ഓർക്കസ്ട്ര യുടെ ഗാനമേളയുമൊക്കെ ഈ ഓണത്തിന് കൂടുതൽ മിഴിവേകും. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ജൂലൈ 13 നു സ്പോർട്സ് ഡേ വിത്ത് ബാർബിക്യൂ വും മെഡ്‌വേ മലയാളികൾ സംയുക്ത മായി നടത്തുണ്ട്. മെഡ്‌വേ യിലെ മലയാളി അസ്സോസിയേഷനു കളുടെ ചരിത്രം തന്നെ മാറ്റിയെഴുതന്ന ഒരു ഓണമാകും ഒരുപക്ഷെ ഈ വർഷത്തെ ഓണം.

CLICK TO FOLLOW UKMALAYALEE.COM