• March 25, 2024

Fake OET സർട്ടിഫിക്കറ്റുകളുമായി നൂറോളം നഴ്സുമാർ യു കെയിൽ: NMC കണ്ടെത്തി

Fake OET സർട്ടിഫിക്കറ്റുകളുമായി നൂറോളം നഴ്സുമാർ യു കെയിൽ: NMC കണ്ടെത്തി

ലണ്ടൻ മാർച്ച് 25: യുകെയിലെ നൂറുകണക്കിന് മലയാളി നഴ്‌സുമാർക്ക് അവരുടെ ഒഇടി സർട്ടിഫിക്കറ്റിലെ ക്രമക്കേടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ഇമെയിൽ അയച്ചു, സോഷ്യൽ മീഡിയ ആക്ടിവിസ്റ് അനീഷ് എബ്രഹാം സോഷ്യൽ മീഡിയ വഴി അറിയിച്ചു.

RCN ഇതിനകം തന്നെ ഇമെയിലുകൾ ഫെയിക് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്കു അയച്ചുവെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർസിഎൻ്റെ കത്തോട് പ്രതികരിക്കാത്ത നഴ്‌സുമാർ ആർസിഎനുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് കത്തിന് ഉടൻ മറുപടി നൽകേണ്ടതുണ്ട്. ആർസിഎനുമായി ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയുക 

എൻഎംസി രജിസ്ട്രേഷനായി നഴ്സുമാർ അപേക്ഷ നൽകിയപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.

വാർത്ത സ്ഥിരീകരിച്ചാൽ, ഈ സർട്ടിഫിക്കറ്റുകൾ നൽകിയ കേന്ദ്രങ്ങളെക്കുറിച്ച് പുതിയ അന്വേഷണം ആരംഭിക്കുമെന്ന് ഉറപ്പാണ്.

അനീഷിന്റെ വീഡിയോ ന്യൂസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക

കഴിഞ്ഞ വര്ഷം കേരളത്തിൽ ഒരു സെന്ററിൽ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നടന്ന പരീക്ഷ സംശയാസ്പദമായിട്ടുണ്ട് എന്നറിയുന്നു

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ