• March 25, 2024

സ്‌കിൽഡ് വർക്കേഴ്സ് വീസയിലാണോ? സ്പോന്സറിന്റെ ലൈസൻസ് പോയാലോ: ഈ പെറ്റീഷൻ സൈൻ ചെയ്യാതെ പോകരുത്

സ്‌കിൽഡ് വർക്കേഴ്സ് വീസയിലാണോ? സ്പോന്സറിന്റെ ലൈസൻസ് പോയാലോ: ഈ പെറ്റീഷൻ സൈൻ ചെയ്യാതെ പോകരുത്

ലണ്ടൻ മാർച്ച് 25: യുകെയിലെ തൊഴിലില്ലാത്ത വിദേശ സ്‌കിൽഡ് വർക്കേഴ്സിന് ഒരു വർഷം കൂടി തുടരാൻ യു കെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു.

2022-ൽ സ്‌കിൽഡ് സെക്ടർ ലിസ്റ്റ് ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്കും മറ്റു സ്‌കിൽഡ് വർക്കേഴ്സിനും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ അവർക്ക് ഒരു ജോലി ലഭ്യമല്ലായിരുന്നു.

Click to Read: Keralite healthcare worker whose sponsor lost his licence receives letter from Home Office

പെറ്റീഷൻ സൈൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക

https://petition.parliament.uk/petitions/658389/sponsors/new?token=5_PlJcIZhvyGs1YrHdI4

ചില സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം തെറ്റ് കാരണം വിദേശ ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു. ഈ കാരണത്താൽ അവരുടെ കീഴിൽ വന്ന അനേകം ഹെൽത്ത് കെയർ വർക്കേഴ്സിനും സ്‌കിൽഡ് വർക്കേഴ്സിനും യു കെയിൽ നിൽക്കണമെങ്കിൽ മറ്റൊരു ജോലി കരസ്ഥമാക്കണം.

സ്‌പോൺസർഷിപ്പ് നഷ്‌ടപ്പെട്ട യുകെയിലെ വിദേശ ആരോഗ്യ പ്രവർത്തകർക്കും മറ്റു സ്‌കിൽഡ് വർക്കേഴ്സ് വിസയിൽ നിൽക്കുന്നവർക്കും 60 ദിവസം മാത്രമേ താമസിക്കാൻ അനുവാദമുള്ളൂ. (ഹോം ഓഫീസിന്റെ വെബ്‌സൈറ്റിൽ വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)

60 ദിവസം എന്നത് ഒരു കുടുംബത്തിന് യു കെ വിട്ടു പോകാൻ വളരെ ചെറിയ അറിയിപ്പാണ്, കാരണം ഇത് അവരുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും വാടക അല്ലെങ്കിൽ ഡെപ്പോസിറ്റ് നഷ്ടപ്പെടുകയും ഫർണിഷിംഗ് ചെലവുകൾ നഷ്ടപ്പെടുക, വിമാന ടിക്കറ്റ്, സ്ഥലം മാറാനുള്ള ചിലവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്കും മറ്റു സ്‌കിൽഡ് വർക്കേഴ്സിനും മറ്റൊരു ജോലി ഉറപ്പാക്കാൻ യുകെയിൽ താമസിക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് ഗവണ്മെന്റിനോട് അഭ്യർത്ഥന.

ഒരിക്കലും പരിശോധിക്കപ്പെടുകയോ ആവശ്യമുണ്ടെന്ന് വിലയിരുത്തുകയോ ചെയ്യാത്ത അനേകം കമ്പനികൾക്ക് COS നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് കുടുംബസമേതം എത്തുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കി.

എത്തിയ ഈ കുടുംബങ്ങൾ കടക്കെണിയിലായതിനാൽ തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.

ലൈസൻസ് നഷ്ടപ്പെട്ട യുകെയിലെ സ്ഥാപനങ്ങൾക്ക് അവരുടെ കീഴിൽ വന്ന വിദേശ ആരോഗ്യ പ്രവർത്തകർക്കും താമസം നീട്ടി കൊടുക്കാനും കഴിയില്ല.

തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്കും മറ്റു സ്‌കിൽഡ് വർക്കേഴ്സിനും ജോലി ഉറപ്പാക്കാൻ യുകെയിൽ ഒരു വർഷത്തേക്ക് കൂടി താമസം നീട്ടണമെന്നാണ് ഈ പെറ്റീഷൻ കൊണ്ട് അഭ്യർത്ഥിക്കുന്നത്.

പെറ്റീഷൻ സൈൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക

https://petition.parliament.uk/petitions/658389/sponsors/new?token=5_PlJcIZhvyGs1YrHdI4