• March 12, 2024

യുകെയില്‍ പ്രദര്‍ശനം ആരംഭിച്ച ‘ആനന്ദപുരം ഡയറീസിന്’ മികച്ച പ്രതികരണം

യുകെയില്‍ പ്രദര്‍ശനം ആരംഭിച്ച ‘ആനന്ദപുരം ഡയറീസിന്’ മികച്ച പ്രതികരണം

ലണ്ടൻ മാർച്ച് 12: കേരളത്തില്‍ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാര്‍ച്ച് 8-ാം തീയതി യു.കെയില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി . ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോള്‍ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഈയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പൂക്കോട്ട് വെറ്റിനറി കോളേജിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

The film has been released through Cineworld, Odeon and Vue Cinemas in the UK. You can book tickets for the film online through their website or other ticketing platforms.

റാഗിംഗ്, മയക്കുമരുന്ന് ഉപയോഗം, കോളേജുകളില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ, അധികൃതരുടെ അനാസ്ഥ എല്ലാം തന്നെ ചിത്രത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് യാദൃശ്ചികം. ഗൗരവകരമായ വിഷയങ്ങള്‍ വളരെ മനോഹരവും രസകരവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരും തന്നെ ഈ ചിത്രം കാണാതെ പോകരുത് എന്നാണ് പ്രേക്ഷകരുടെ ഒന്നടങ്കമുള്ള അഭിപ്രായം.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിര്‍മ്മിച്ചിട്ടുള്ള നിയമമാണ് പോക്സോ ആക്ട്. എന്നാല്‍ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ച് മുതിര്‍ന്നവര്‍ തമ്മിലുള്ള വിരോധം തീര്‍ക്കുന്നതിന് കുട്ടികളെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരെ പോക്സോ കേസ് ഫയല്‍ ചെയ്ത് എതിരാളികളെ ജയിലലടയ്ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

നിരവധി നിരപരാധികളാണ് ശിക്ഷിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുള്ളത്. ഈ വിഷയം വളരെ ഗൗരവമായി യാതൊരു വയലന്‍സുമില്ലാതെ ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ വിഷയം ഇതിലും നന്നായി ചിത്രീകരിക്കാന്‍ കഴിയില്ലായെന്നാണ് ചിത്രം കണ്ട ശേഷം റിട്ട: ജസ്റ്റീസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടത്.

ഗൗരവമായ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു ഫാമിലി എന്റര്‍ടൈനര്‍ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരു നാഴികക്കല്ലായി മാറാവുന്ന ഈ സിനിമയില്‍ യു.കെ മലയാളി സാന്നിദ്ധ്യം അഭിമാനാര്‍ഹമാണ്. ഈ ചിത്രം കഥയെഴുതി നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് യു.കെ മലയാളിയായ ശശി ഗോപാലന്‍ നായര്‍ ആണ്.

തെന്നിന്ത്യന്‍ താരങ്ങളായ മീന, ശ്രീകാന്ത്, മനോജ് കെ ജയന്‍ എന്നിവരോടൊപ്പം യു.കെ മലയാളികളായ മുരളി വിദ്യാധരന്‍, അര്‍ലിന്‍ ജിജോ, അഷിന്‍ ജിജോ ( മാധവപ്പള്ളില്‍ സിസ്റ്റേഴ്സ് ) തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പാട്ടുകള്‍ക്ക് ഷാന്‍ റഹ്മാനോടൊപ്പം സംഗീതം നല്‍കിയിരിക്കുന്നത് യു.കെ മലയാളികളായ ആല്‍ബര്‍ട്ട് വിജയനും മകന്‍ ജാക്സണ്‍ വിജയനുമാണ്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജയ ജോസ് രാജ് ആണ്. കോളേജ് പശ്ചാത്തലത്തില്‍ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമയില്‍ നമ്മുടെ കലാലയങ്ങളിലെ കളി തമാശകളും നൃത്തങ്ങളും ക്രിക്കറ്റും പരീക്ഷയും എല്ലാം ഉണ്ട്.

അഡാര്‍ ലവ് ഫെയിം റോഷന്‍ റഹൂഫ്, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. മനു മഞ്ജിത്, റഫീഖ് അഹമ്മദ് എന്നിവരുടേതാണ് വരികള്‍. ക്യാമറ: സജിത് പുരുഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, പശ്ചാത്തല സംഗീതം: റാഹുല്‍ രാജ്.

The film has been released through Cineworld, Odeon and Vue Cinemas in the UK. You can book tickets for the film online through their website or other ticketing platforms.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ