• March 16, 2024

ജോലി സ്ഥലത്തു മലയാളം സംസാരിക്കാമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കൂ

ജോലി സ്ഥലത്തു മലയാളം സംസാരിക്കാമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കൂ

ലണ്ടൻ മാർച്ച് 16: നിങ്ങൾ ജോലി സമയത്ത് മലയാളികളായ നിങ്ങളുടെ സഹപ്രവർത്തകരോട് ഏത് ഭാഷയിലാണ് സംസാരിക്കാറ്? മലയാളത്തിലാണെങ്കിൽ അത് ശരിയല്ല എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

പ്രത്യേകിച്ച് മലയാളികൾ അധികം ജോലി ചെയ്യുന്ന നഴ്സിംഗ് പോലെയുള്ള രംഗങ്ങളിൽ ഇതൊരു വലിയ പ്രശ്നമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്‌ മലയാളികളുടെ മാത്രം പ്രശ്നമല്ല എന്ന് എടുത്ത്‌ പറയട്ടെ, വിദേശത്ത്‌ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്ന എല്ലാവരും ഇങ്ങനെ ചെയ്യാറുണ്ട്‌ എന്ന് സമ്മതിക്കും.

താഴെക്കാണുന്ന ഏത് അഭിപ്രായത്തോടാണ് നിങ്ങൾ യോജിക്കുന്നത്?

1. തൊഴിലിടത്തിൽ മലയാളത്തിൽ സംസാരിക്കാനേ പാടില്ല.
2. മറ്റുള്ളവരുടെ മുന്നിൽ വച്ചല്ലാതെ മലയാളത്തിൽ സംസാരിക്കുന്നത് കുഴപ്പമില്ല.
3. ഏത് സമയത്തും മലയാളത്തിൽ സംസാരിക്കുക എന്നത് എന്റെ അവകാശമാണ്.
4. തൊഴിൽപരമായ വിഷയങ്ങൾ അല്ലാത്തവ സഹമലയാളികളോട് തൊഴിലിടത്ത് വച്ചു സംസാരിക്കുന്നതിൽ തെറ്റില്ല.

കമൻറ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഭിന്നാഭിപ്രായങ്ങൾ സുസ്വാഗതം.