Malayalam News – UKMALAYALEE

Malayalam News

യുക്മ അംഗത്വ മാസാചരണം ജൂലൈ 1 മുതൽ 31 വരെ

അലക്സ് വർഗ്ഗീസ്

പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതൽ 31 വരെ അംഗത്വമാസമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ – 2022 ” ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.
Continue reading “യുക്മ അംഗത്വ മാസാചരണം ജൂലൈ 1 മുതൽ 31 വരെ”

വന്ദേഭാരത് മിഷനിൽ മലയാളികളോട് കടുത്ത അവഗണന – സമീക്ഷ യുകെ യുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം

By ബിജു ഗോപിനാഥ്
LONDON May 21: വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനം ചൊവ്വാഴ്ച പുറപ്പെടുകയുണ്ടായി.  ഈ  വിമാനത്തിൽ സീറ്റ് നൽകുന്നതിൽ അർഹരായ പല  മലയാളികളെയും  തഴഞ്ഞതായുള്ള  വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .   സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  അധികാരികളുടെ  സ്വന്തക്കാരായ ചിലർക്ക് വേണ്ടി  വെട്ടിമാറ്റി.
ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഉള്ള വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ പിന്നീട് ഇത് മുംബൈ വിശാഖപട്ടണം വഴി ആക്കുകയായിരുന്നു. അവസാന നിമിഷത്തിൽ മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാൻ വേണ്ടി ആയിരുന്നു എന്നാണ് മനസ്സിലാവുന്നത്.
നാട്ടിലേയ്ക്ക് മടങ്ങുന്നതിനു വിദ്യാർത്ഥികൾക്കും ഗര്ഭണികൾക്കും മുൻഗണന ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പും പ്രഖ്യാപിച്ചിരുന്നത് .
ഇതനുസരിച്ചു ഈ വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായി  ബുക്ക് ചെയ്തിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  ഒഴിവാക്കിയാണ് മുൻഗണനാക്രമം തെറ്റിച്ചു സ്വന്തക്കാരായ ചിലരെ തിരുകികയറ്റിയതു.
പത്തനംതിട്ട  ഓതറ സ്വദേശിയായ ഫാദർ . ബിനു തോമസ് ഇത്തരത്തിൽ അവസാനനിമിഷം ഒഴിവാക്കപ്പെട്ടവരിൽ ഒരാളാണ്. ഫ്ലൈറ്റിൽ ടിക്കറ്റ് കൺഫേം ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന് എംബസിയിൽ നിന്നും ഇമെയിൽ വന്നിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റിൽനിന്നും യാതൊരു അറിയിപ്പുമില്ലാതെ വെട്ടിമാറ്റപെട്ടു .
എംബസിയിൽ നിന്നും വിളിവരുന്നതും കാത്തു  ചൊവ്വാഴ്ച പുലർച്ചെ വരെ കാത്തിരുന്ന ഇദ്ദേഹം പിന്നീട്  തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും  എംബസ്സിയിലും എയർ ഇന്ത്യ ഓഫീസിലും  ആരും ഫോൺ എടുക്കുകയുണ്ടായില്ല . പന്തളം സ്വദേശിയായ  വിഷ്ണു എന്ന വിദ്യാർഥിക്കും ഇതേ ദൂരനുഭവം  ആണ് ഉണ്ടായത് .
ഇദ്ദേഹത്തിന്റെ കൂടെയുള്ള ആന്ധ്രക്കാരനായ വേറൊരു വിദ്യാർത്ഥിക്ക് ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടുകൂടി നാട്ടിലേയ്ക്ക് പോകുവാനുള്ള  അവസരം ലഭിക്കുകയുണ്ടായി .
പക്ഷപാതപരമായാണ് അധികാരികൾ പെരുമാറിയത് എന്നു ഇത് തെളിയിക്കുന്നു  .
ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്കു ഈ ഫ്ലൈറ്റിൽ പോവുന്നവരുടെ ലിസ്റ്റ് കേരളസര്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതനുസരിച്ചു അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി ജില്ലാ ഭരണകൂടങ്ങൾ ഇവരുടെ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
മലയാളിയായ  ഒരു മന്ത്രി വിദേശകാര്യവകുപ്പിൽ ഇരിക്കുമ്പോൾ പോലും പ്രവാസി  മലയാളി സമൂഹം ഇത്തരത്തിലുള്ള അവഗണനയ്‌ക്കു വിധേയമാവുന്നതു തീർത്തും പ്രതിഷേധാർഹമാണ്.
ഈ തിരിമറിയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നു കണ്ടുപിടിച്ചു അവർക്കെതിരെ  മാതൃകാപരമായ നടപടികൾ എടുക്കണം എന്നും മലയാളി പ്രവാസി സമൂഹത്തോട് ഭാവിയിൽ അവഗണന ഉണ്ടാവില്ലെന്ന്  ഉറപ്പാക്കണമെന്നും  സമീക്ഷ യുകെ ആവശ്യപ്പെട്ടു .  ഇത് സംബന്ധിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോദി  കേരളമുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി ജയശങ്കർ  എന്നിവർക്ക് പരാതി സമർപ്പിക്കുമെന്നും സമീക്ഷ ഭാരവാഹികൾ അറിയിച്ചു

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് മൂന്നു പുതിയ വികാരി ജനറാള്‍മാര്‍ കൂടി: വികാരി ജനറാല്‍മാരുടെ എണ്ണം നാലായി

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റണ്‍ April 5: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. Continue reading “ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് മൂന്നു പുതിയ വികാരി ജനറാള്‍മാര്‍ കൂടി: വികാരി ജനറാല്‍മാരുടെ എണ്ണം നാലായി”

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

KOCHI July 12: കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകിൽ’ നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റി..
സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.
ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.
ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഇനി മുതൽ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു.
ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാനാവില്ലെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഉപ്പും മുളകും സീരിയലിൽ നിലവിലുള്ള എല്ലാ ജനപ്രിയ താരങ്ങളും തുടർന്നും അഭിനയിക്കുമെന്നും വ്യക്തമാക്കി.

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതി രാജ്യം വിട്ടുവെന്ന് സംശയം

കൊച്ചി July 11: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാള്‍ രാജ്യം വിട്ടതായി സംശയം.
ബംഗളുരു എയര്‍പോര്‍ട്ട് വഴി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്.
എന്നാല്‍ ആരാണ് കടന്നതെന്നോ ഏത് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അയാള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആള്‍ തന്നെയാകുമെന്നാണ് പോലീസ് നിഗമനം.
കൊച്ചി സിറ്റി പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ മുപ്പതോളം പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.
അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കലാലയ രാഷ്ട്രീയം നിരോധിക്കാനോ നിയന്ത്രിക്കാനോ ആകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംവിധായകനെ മാറ്റുമെന്ന ചാനലിന്റെ ഉറപ്പിന്മേല്‍ സീരിയലില്‍ തുടരും- നിഷ സാരംഗ്

KOCHI July 10: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിന്റെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുമായി മിനിസ്‌ക്രീന്‍ താരം നിഷ സാരംഗ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു.
തുടര്‍ന്ന് പ്രതികരണവുമായി ചാനല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
നിഷ ഉപ്പും മുളകിലും തുടരുമെന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
നിഷയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

‘ ഗ്ലാസില്‍ ഇനി നുരയില്ല’.. ജിഎന്‍പിസിക്കെതിരെ കടുത്ത നടപടികളുമായി പോലീസ്

തിരുവനന്തപുരം July 10: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും( ജിഎന്‍പിസി) കുരുക്കില്‍ നിന്ന് കുടുതല്‍ കുരുക്കിലേക്ക്.
ജിഎന്‍പിസിക്കെതിരെ പോലീസ് കേസെടുക്കാന്‍ തിരുവനന്തപുരം കമ്മീഷണര്‍ നേമം പോലീസിന് നിര്‍ദ്ദേശം നല്‍കി.
18 ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നിയമലംഘനം നടത്തിയെന്ന നാര്‍ക്കോട്ടിക് സെല്ലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടികളുമായി പോലീസ് മുന്നോട്ട് നീങ്ങുന്നത്.
ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മക്കെതിരെ ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസ് നീക്കം. കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ അജിത്തിനെതിരെ കേസെടുത്തിരുന്നു. ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു.
ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് അജിത് കുമാറിനും ഭാര്യയ്ക്കു എതിരെ നേരത്തെ കേസെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇവരുടെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.