• May 9, 2020

UKയിൽ കേരളത്തിലേക്ക് അടിയന്തര വിമാനസർവ്വീസ് വേണമെന്ന് OlCC UK നേതൃത്വം ആവശ്യപ്പെട്ടു

London May 9: കോവിഡിൻ്റെ പശ്ചാത്തലത്തിUKയിൽ കുടുങ്ങിയ വിദ്യർത്ഥികൾക്ക് നാട്ടിൽ തിരിച്ച് എത്തുന്നതിനു വേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കുന്നതിനായി OlCC UK കൺവീനറും ലോക കേരള സാഭാഗമായ തെക്കുംമുറി ഹരിദാസ് ആവശ്യപ്പെട്ടു .

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ കേരളത്തിലേക്ക് എത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ UKയിൽ നിന്നും ഇന്ത്യയിലെക്കുള്ള പല സംസ്ഥനങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചിട്ടും കേരളത്തിലേക്കുള്ള സർവീസുകൾ പരിഗണിക്കപ്പെട്ടിട്ടില്ല.

ഈ സഹചര്യത്തിൽ ദുരിതത്തിൽ കഴിയുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇന്ത്യ ഗവൺമെൻറ് നേരിട്ടു് പരിഹാരം കാണേണ്ടതുണ്ടു് .

UKയിൽ  ഉന്നത വിദ്യാഭ്യസത്തിനെത്തിയ വിദ്യർത്ഥികളും വിസിറ്റിങ്ങിലെത്തിയവരുമായി നൂറുകണക്കിന് മലയാളിക്കൾക്ക് വേണ്ട സഹായം ഇന്ന് OICC UKയും ,KMCC യും മറ്റ് സാമൂഹിക സംഘടനകളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ് .

വിസയുടെ കാലാവധി തീർന്നവരും വിദ്യർത്ഥികളും മറ്റ് ആവശ്യങ്ങളുമായി UKയിൽ എത്തിയിട്ടുള്ളതുമായ നിരവധി ആളുകൾ തിരിച്ച് പോകുവാൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യമാണ് ഇന്ന് ഇവിടെ നിലവിലുള്ളത് ഇവർ ഇപ്പോൾ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണ് .

ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയോ ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുവാൻ വേണ്ട സൗകര്യം അടിയന്തരമായി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു് OlCC UK ക്കു വേണ്ടി OlCC UK ജോയിൻ കൺവീനർ

KK,മോഹൻദാസ് ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി V. മുരളീധരനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും KPCC പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും UKയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള എല്ലാവർക്കും ഇതിനോടകം രേഖാമൂലം പരാതികൾ അയച്ചിട്ടുണ്ട്.
നൂറു കണക്കിന് വിദ്യാർത്ഥികൾ Email ലു കളും അയച്ചതായി അറിയുന്നു. ഈ പ്രതിസന്ധിയെ മറികടക്കുവാൻ ഉടനടി നടപടികൾ കൈക്കൊള്ളുവാൻ ഇന്ത്യ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് OlCC UK നേതൃത്വം അയച്ചിട്ടുണ്ടു്.