• May 8, 2019

May 18: 9 വ്യത്യസ്തമായ അറിവിൻറെ ആഴങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന അഭൂതപൂർവമായ ഒരു ദിനം

May 18: 9 വ്യത്യസ്തമായ അറിവിൻറെ ആഴങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന അഭൂതപൂർവമായ ഒരു ദിനം

By Rajesh Raman

ലണ്ടൻ May 8: കപട ശാസ്ത്രങ്ങളും മതാന്ധതയും സമൂഹത്തിൻറെ പുരോഗതിയെ തടയുന്ന ഈ കാലഘട്ടത്തിൽ, യുക്തിബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നത് നമ്മുടെ എല്ലാവരുടെയും കർത്തവ്യമാണ്. URUK എന്ന സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയുടെ ലക്ഷ്യവും അതുതന്നെ.

നമ്മളിൽ വിമർശനാത്മക ചിന്ത വളർത്തിയെടുക്കാൻ ഇന്ത്യയിൽ നാമെല്ലാവരും പഠിച്ച സ്കൂൾ/സിലബസ് ശ്രമിച്ചിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.

UKയിലെ പാഠ്യ രീതികളിൽ അത് ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷാ ജനകമാണ്! നമ്മുടെ മനസ്സിനും ചിന്തയ്ക്കും, ജനിതകമായും അല്ലാതെയുമുള്ള വെല്ലുവിളികൾ ശാസ്ത്രീയമായി മനസ്സിലാക്കി, യുക്തിയുടെയും മാനവികതയുടെയും വെളിച്ചത്തിൽ അടുത്ത തലമുറയെ വളർത്തിയെടുക്കേണ്ടത് മാനുഷിക പുരോഗതിക്ക് അനിവാര്യമാണ്.

സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഈ പ്രവാസ ജീവിതത്തിൽ അച്ഛനമ്മമാർ അത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയങ്ങൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് URUK Annual Conference, 18 May 2019.

കൂടാതെ, ബ്രക്സിറ്റ്, പ്രകാശം കൊണ്ടുള്ള ആശയവിനിമയം, മനുഷ്യ മനസ്സിൻറെ വികാരവിചാരങ്ങൾ ഉണർത്തുന്ന സംഗീതം, എന്നിവയെപ്പറ്റിയെല്ലാം നിങ്ങളോട് അറിവ് പങ്കു വെക്കുകയാണ് സ്വതന്ത്ര ചിന്തകരായ ഒരുകൂട്ടം യുകെ നിവാസികൾ.

9 വ്യത്യസ്തമായ അവതരണങ്ങളോടൊപ്പം തന്നെ , പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ വ്യത്യസ്തമായ ചിന്തകൾ പങ്കുവെക്കുവാനുമുള്ള ഒരു അവസരം കൂടിയാണ് URUK ആന്വൽ കോൺഫ്രൻസ്.

18 May അറിവിൻറെ ആഴങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന അഭൂതപൂർവമായ ഒരു ദിനം ആയിരിക്കും.

Click To Register