• April 14, 2019

ശബരിമല വിഷയത്തില്‍ ചിദാനപുരിയെ സംവാദത്തിന് വെല്ലുവിളിച്ച് സന്ദീപാനന്ദ ഗിരി

കോഴിക്കോട് April 15: ശബരിമല വിഷയത്തില്‍ ചിദാനന്ദപുരിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ശ്രീനാരായണ ഗുരു പറഞ്ഞത് പോലെ അറിയാനും അറിയിക്കാനും വേണ്ടിയാണെന്നും മറിച്ച് വാദിക്കാനും കലഹിക്കാനും വേണ്ടിയല്ലെന്നും സ്വാമി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരി സംവാദത്തിന് വിളിച്ചത്.

ശബരിമല വിഷയം ഉന്നയിച്ച് 20 സീറ്റുകളിലും ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്നും ഇതിനായി യു.ഡി.എഫുമായി പരസ്യധാരണയ്ക്ക് ബി.ജെ.പി തയ്യാറാകണമെന്നും ആവശ്യപ്പെട്ടയാളാണ് ചിദംബരാനന്ദപുരി. 20 സീറ്റുകളിലും വിജയിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണം. ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രായോഗികമായി ചിന്തിക്കണമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദാനന്ദപുരി അഭിപ്രായപ്പെട്ടത്.

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു കളിഞ്ഞതാണ്. ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്ന് ചിദാനന്ദപുരി പറഞ്ഞിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മറ്റ് മണ്ഡലങ്ങളില്‍ ബി.ജെ.പി യു.ഡി.എഫിനെ സഹായിക്കണമെന്നും ചിദാനന്ദപുരി ആവശ്യപ്പെട്ടിരുന്നു.