• April 29, 2023

നോർക്ക എൻ എച്ച് എസ് ട്രസ്റ്റിലേക്ക് റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ ആദ്യ ബാച്ച് യുകെയിൽ എത്തി

നോർക്ക എൻ എച്ച് എസ് ട്രസ്റ്റിലേക്ക് റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ ആദ്യ ബാച്ച് യുകെയിൽ എത്തി

ലണ്ടൻ April 28: നോർക്ക റൂട്ട്സ് യു കെയിലെ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ ആദ്യ ബാച്ച് യുകെയിൽ എത്തി.

കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ വർഷം ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു.

കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമിൽ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ (ICP) ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെൽത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.

രണ്ടാമത്തെ എഡിഷൻ കൊച്ചിയിൽ

നോർക്കാ റൂട്ട്സും യു കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ കൊച്ചിയിൽ വച്ച് നടക്കും. മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിലാണ് പരിപാടി.

യു. കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്.

നഴ്സിങ് മേഖലയിലെ പ്രൊഫഷണലുകൾക്കായാണ് രണ്ടാംഘട്ട റിക്രൂട്ട്മെന്റ്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ 300 ലധികം നഴ്സിങ്ങ് ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടക്കുക. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന O.E.T യു.കെ സ്കോർ ( Reading, Speaking, Listening എന്നിവയിൽ B യും Writing ൽ C+ സ്കോറും) കരസ്ഥമാക്കിയ നഴ്സിങ്ങിൽ ബിരുദമോ, ജി എൻ എം ഡിപ്ലോമ യോ ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

കരിയർ ബ്രേക്ക് സംഭവിച്ചതോ, തൊഴിൽപരിചയമില്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക്, O.E.T യു.കെ സ്കോർ യോഗ്യതയുളള പക്ഷം അപേക്ഷിക്കാവുന്നതാണ്.

വിശദമായ സി.വി, O.E.T യു.കെ സ്കോർ, വിദ്യാഭ്യാസ യോഗ്യത, രജിട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 25 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.

കരിയർ ഫെയറിലും, ഇന്റർവ്യൂവിലും പങ്കെടുക്കുന്നതിനും നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വജിൽ (NIFL) O.E.T കോഴ്സിനു പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കും, പുതുതായി ചേരുന്നവർക്കും അവസരം ഉണ്ട്. വിദേശതൊഴിലവസരങ്ങൾ പ്രേയോജനപ്പെടുന്നതിനാവശ്യമായ വിദേശ ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായുളള നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് എൻ.ഐ.എഫ്.എൽ. തിരുവനന്തപുരം തൈക്കാട്ട് മേട്ടുക്കട ജംങ്ഷനിലാണ് സെന്റർ പ്രവർത്തിക്കുന്നത്. OET കോഴ്‌സിലേക്ക് പഠനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് .