• October 22, 2019

ഗൃഹാതുരത്വത്തിന്റെ  മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഡോ.സി. വിശ്വനാഥന്റെ പ്രഭാഷണം ലണ്ടനിൽ

LONDON Oct 22: ഓരോരുത്തരുടേയും  ചിന്താമണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഓടിക്കളിക്കുന്ന ഒരു പ്രതിഭാസമാണ് ഗൃഹാതുരുത്വം അഥവാ നൊസ്റ്റാൾജിയ.

അടുത്ത വെള്ളിയാഴ്ച്ച ലണ്ടനിൽ ഗൃഹാതുരതയുടെ മനഃശാസ്ത്രമടക്കം ‘നൊസ്റ്റാൾജി’യയുടെ ഉള്ളുകള്ളികളിലേക്ക് ആഴത്തിൽ എത്തിനോക്കുവാനുള്ള ഒരു സുവർണ്ണാവസരം യു.കെ മലയാളികൾക്കായി  ഒരുക്കിയിരിക്കുകയാണ്.

‘യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യു. കെ’യുടേയും , കട്ടൻ കാപ്പിയും ‘കവിതയുടേയും  സംയുക്ത ആഭിമുഖ്യത്തിൽ…

അന്നത്തെ വേദിയിൽ പ്രമുഖ പ്രഭാഷകനും  യുക്തി ചിന്തകനുമായ  ഡോ :സി. വിശ്വനാഥൻ നമ്മളോട് നൊസ്റ്റാൾജിയയുടെ ശാസ്ത്രീയമായ വശങ്ങളെ കുറിച്ച് സംസാരിക്കുന്നു.
ഒരാളുടെ പൂർവ്വകാല സ്മരണകളും, ഭാവികാല ചിന്തകളും അവരെ സ്വാധീനിക്കുന്നത് എങ്ങിനെയൊക്കെയാണെന്നും,  ഒപ്പം വ്യക്തിയിൽ നിന്നും സമൂഹത്തിലേക്ക് പടരുന്ന ഗൃഹാതുരതയുടെ ഗുണദോഷ ഫലങ്ങളെ പറ്റിയും  ശാസ്ത്ര ചിന്തകൻ കൂടിയായ ഡോക്ടർ സദസ്സിന് വ്യക്തമാക്കിത്തരുന്നു.
 പിന്നീട് നാം പ്രവാസികളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗൃഹാതുര ചിന്തകളെ പറ്റി ചർച്ചകളും ചോദ്യോത്തരങ്ങളുമായി പ്രഭാഷകനുമായി സംവദിക്കാവുന്നതാണ്…

 

നമ്മുടെ ഗതകാലത്തോടുള്ള ഈ  പ്രണയത്തെ പറ്റി യുക്തിസഹമായി അപഗ്രഥിക്കുന്ന പ്രഭാഷണത്തിനും  ചർച്ചകൾക്കും ആതിഥ്യം വഹിക്കുന്നത് ‘മലയാളി അസോസ്സിയേഷൻ ഓഫ്‌ ദി യു. കെ’യാണ് .

ലണ്ടനിലെ മനർ പാർക്കിലുള്ള കേരള ഹൌസിൽ  ഒക്ടോബർ 25 ന് വെള്ളിയാഴ്ച്ച വൈകീട്ട് 6.30 മുതൽ രാത്രി 9.30 വരെയാണ് തികച്ചും വേറിട്ട ഈ പരിപാടി ബിലാത്തി മലയാളികൾക്ക് വേണ്ടി സൗജന്യമായി അരങ്ങേറുന്നത്…

ഏവർക്കും സ്വാഗതം
വേദിയുടെ വിലാസം
———————————–
Kerala House ,
671 Romford Road,
London
E12 5HD
വൈകീട്ട് 5 മണി മുതൽ വേദിയുടെ സമീപമുള്ള റോഡുകളിൽ സൗജന്യമായി കാറുകൾ പാർക്ക് ചെയ്യാവുന്നതാണ്.