• January 27, 2024

ഇന്ത്യയുടെ 74 മത് റിബ്ബപ്ലിക്കു് ദിനാഘോഷ പരിപാടി ലണ്ടനിൽ നടന്നു

ഇന്ത്യയുടെ 74 മത് റിബ്ബപ്ലിക്കു് ദിനാഘോഷ പരിപാടി ലണ്ടനിൽ നടന്നു

LONDON Jan 27: ജനുവരി 26 ഇന്ത്യൻ റിബ്ബപ്ലിക്ക് ദിനാഘോഷ പരിപാടികൾ OICC UK യുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ വർണ്ണശഭളമായി നടന്നു.

ഈ ദിവസം പ്രവർത്തി ദിനമായിരുന്നിട്ടുപോലും നിരവധി OlCC പ്രവർത്തകരും നേതാക്കളും UK യുടെ വിവിധ റീജനുകളിൽ നിന്നും എത്തിച്ചേർന്നിരുന്നു എന്നുള്ളത് നമ്മുടെ മാതൃരാജ്യത്തോടുള്ള സ്നേഹം മറുനാടുകളിൽ ജീവിക്കുമ്പോഴും മലയാളികൾ ജീവിതത്തിൻ്റെ ഭാഗമായി കൊണ്ടു നടക്കുന്നു എന്നുള്ളതിന് തെളിവാണ് ഈ
കൊടും തണുപ്പു പോലും വകവെക്കാതെ തന്നെ പ്രവർത്തകർ രാവിലെ 10.30am നു തന്നെ ലണ്ടനിലെ ബ്രിട്ടീഷു് പാർളമെൻ്റ് സ്ക്വയറിൽ ഉള്ള ഇന്ത്യയുടെ രാഷ്ട പിതാവിൻ്റെ പ്രതിമക്കു മുന്നിൽ എത്തിച്ചേർന്നു.

OICC UK യുടെ നാഷണൽ പ്രസിഡൻ്റ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടു് പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് വിവിധ റീജനുകളിൽ നിന്നും എത്തിയ നാഷണൽ നേതാക്കളും റീജണൽ നേതാക്കൻമാരും മഹാത്മാവിന് പുഷ്പാർച്ചനകൾ നടത്തി

തുടർന്ന് 11 മണിയോടു കൂടി ഇന്ത്യയുടെ അഭിമാനമായ ദേശീയപതാക OlCC UK യുടെ നാഷണൽ പ്രസിഡൻറ് KK, മോഹൻദാസ് സൂര്യൻ അസ്തമിക്കാത്ത നാടിൻ്റെ മണ്ണിൽ നൂറു കണക്കിന് വിദേശികളെയും സ്വദേശികളെയും സാക്ഷിനിർത്തിക്കൊണ്ടു് മഹത്തായ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി അതിനു ശേഷം മൺമറഞ്ഞു പോയ ഇന്ത്യയുടെ സ്വാതന്ത്യ സമര സേനാനികളെയും യോദ്ധാക്കൾക്കും പ്രണാമം അർപ്പിച്ച് അനുസ്മരിച്ചു.
തുടർന്ന് ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

തുടർന്നു് വൈകിട്ട്‌ UKയിലെ വിവിധ റീജനുകളിൽ റിബ്ബപ്ലിക്ക് ദിനാഘോഷ പരിപാടികൾ നടന്നു