• March 11, 2024

ബിരുദ റൂട്ട് വിപുലമായി പുനഃപരിശോധിക്കാൻ MAC യോട് ആവശ്യപ്പെടും: രണ്ടു വർഷ താമസം വെട്ടി കുറയ്ക്കുമോ?

ബിരുദ റൂട്ട് വിപുലമായി പുനഃപരിശോധിക്കാൻ MAC യോട് ആവശ്യപ്പെടും: രണ്ടു വർഷ താമസം വെട്ടി കുറയ്ക്കുമോ?

ലണ്ടൻ മാർച്ച് 11: രണ്ട് വർഷം യുകെയിൽ താമസിക്കാൻ അനുവദിക്കുന്ന ബിരുദ റൂട്ട് (Graduate Visa or Post Study Work Visa) വിപുലമായിട്ടു പുനഃപരിശോധിക്കാൻ സ്വതന്ത്ര സ്ഥാപനമായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് (MAC) യോട് ആവശ്യപ്പെടുമെന്നു ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി.

ഇന്നലെ ഡെയിലി മെയിലിനു വേണ്ടി പ്രേത്യേകം എഴുതിയ ലേഖനത്തിലാണ് ഇതിനെ കുറിച്ച് ഹോം സെക്രട്ടറി പരാമർശിച്ചത്. വിദേശ വിദ്യാർഥികൾ ഈ വിസ ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ജെയിംസ് ക്ലെവർലി ബിരുദ വിസകളെക്കുറിച്ച് ഒരു വിപുല അവലോകനം ആരംഭിക്കുന്നത്.

വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ കുടിയേറ്റത്തിനുള്ള ഒരു മാർഗമായിട്ടാണോ ഈ വിസ ഉപയാഗിക്കപ്പെടുന്നതെന്ന ആശങ്കയും അന്വേഷിക്കപെടും.

നിലവിൽ വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സുകൾ അവസാനിച്ചതിന് ശേഷം രണ്ട് വർഷം വരെ യുകെയിൽ തുടരാൻ അനുവാദമുണ്ട്.

പദ്ധതി പ്രകാരം ബ്രിട്ടനിൽ താമസിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 57 ശതമാനം വർദ്ധിച്ച്.

ഏറ്റവും കുറഞ്ഞ യുസിഎഎസ് (UCAS) പ്രവേശന ആവശ്യകതകളുള്ള കോഴ്സുകൾ യുകെയിലേക്കുള്ള ഒരു മാർഗമായി ലക്ഷ്യമിടുന്നതായും ആശങ്കയുണ്ട്.

“ഈ വഴി ദുരുപയോഗം ചെയ്യുന്നത് നാം തടയണം; നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സമഗ്രതയും ഗുണനിലവാരവും സംരക്ഷിക്കുക; അത് ഞങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക,” ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

അവലോകനം പൂർത്തിയാകുന്നതുവരെ, ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതുവരെ, ഗ്രാജ്വേറ്റ് വിസ സ്കീമിൽ വരുത്തുന്ന കൃത്യമായ മാറ്റങ്ങൾ എന്തോക്കെയായിരിക്കുമെന്നു പറയാൻ ഇപ്പോൾ കഴിയില്ല. ഇപ്പോഴുള്ള നിയമത്തിനു ഒരു മാറ്റവും വരുത്തിയിട്ടില്ല.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Click to Read: UK to launch major review of graduate visa (PSW) due to fears of abuse by foreign students