• September 1, 2026

യുകെയിലെ ILR നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ: സംശയങ്ങൾ ദൂരീകരിക്കാൻ ഓൺലൈൻ ചർച്ച നവംബർ 8ന്

LONDON Nov 5: യുകെയിലെ കുടിയേറ്റ നിയമങ്ങളിലെ (UK Immigration Rules) ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാനും, ഇമ്മിഗ്രേഷൻ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും, വിഷയത്തിൽ തുറന്ന ചർച്ച നടത്താനും കൈരളി യുകെയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. നവംബർ 8, 2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് (യുകെ സമയം) സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുന്നത്.“Latest Changes in UK ILR Rules” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രമുഖ ഇമ്മിഗ്രേഷൻ നിയമവിദഗ്ധൻ അഡ്വ. സുരേഷ് ഉണ്ണികൃഷ്ണൻ പങ്കെടുക്കും. Krishmorgan Solicitors Ltd-ന്റെ Principal Director ആയ അദ്ദേഹം യുകെയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളെക്കുറിച്ചും ILR (Indefinite Leave to Remain) ലഭിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെക്കുറിച്ചും വിശദീകരിക്കും.

യുകെയിൽ സ്ഥിരതാമസത്തിനായി (ILR) കാത്തിരിക്കുന്നവർ, വിവിധ വിസ വിഭാഗങ്ങളിൽ കഴിയുന്നവർ, കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ തുടങ്ങി എല്ലാവർക്കും ഈ പരിപാടി ഏറെ പ്രയോജനകരമായിരിക്കും. പുതിയ നിയമപരിഷ്കാരങ്ങൾ വ്യക്തികളുടെ കുടിയേറ്റ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതും, അവ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും വിദഗ്ധനുമായി ചർച്ച ചെയ്യാനുള്ള അവസരവും ഈ പരിപാടിയിലൂടെ ലഭിക്കും.

യുകെയിലെ മലയാളി സമൂഹത്തിന് കുടിയേറ്റ നിയമങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകുകയും, നിയമപരമായ വിഷയങ്ങളിൽ അറിവും അവബോധവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നത്.

ഈ സുപ്രധാന വിഷയത്തിൽ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആശയങ്ങൾ പങ്കുവെക്കുന്നതിനും ചർച്ചയിൽ സജീവമായി പങ്കെടുക്കുന്നതിനുമായി എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

പരിപാടിയുടെ വിശദാംശങ്ങൾ

  • വിഷയം: Latest Changes in UK ILR Rules
  • തീയതി: നവംബർ 8, 2026, ഞായറാഴ്ച
  • സമയം: ഉച്ചകഴിഞ്ഞ് 3 മണി (യുകെ സമയം)
  • പ്രഭാഷകൻ: അഡ്വ. സുരേഷ് ഉണ്ണികൃഷ്ണൻ Principal Director, Krishmorgan Solicitors Ltd
  • സംഘടന: കൈരളി യുകെ (Kairali UK)

സൂം മീറ്റിംഗ് വിവരങ്ങൾ

Meeting ID: 845 5145 4037

Passcode: 700097

Zoom Link:
https://us02web.zoom.us/j/84551454037?pwd=CWaQsL8Wsli186tpax6X0BICMzeze5.1

യുകെയിലെ കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. എല്ലാവരുടെയും സാന്നിധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.