• April 18, 2020

നമ്മളുടെ Dr അജിയും ഇവരുമാണ് ക്രോയ്ഡോൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നമ്മളുടെ രക്ഷകർ

കെ നാരായണൻ
ക്രോയ്ഡോൺ April 19: നാം അധിവസിക്കുന്നത് എവിടെ ആയിരുന്നാലും , ലോകത്തിലെ മഹത്തരമായ  തൊഴിലുകളിൽ   ഒന്നിനെ  കുറിച്ച്  ചോദിച്ചാൽ   ഒറ്റ വാക്കിൽ  ഉത്തരം  പറയാവുന്നത് ആരോഗ്യ മേഖലയിലെ  പ്രവർത്തനം  എന്ന്  തന്നെ.  അതായതു ജീവൻ രക്ഷിക്കാൻ പ്രാപ്തരായവർ  ഈ  മേഖലയിൽ പ്രവർത്തിക്കുന്നവർ എന്ന് സാരം. അതൊരു പക്ഷെ  ഡോക്ടറോ, നഴ്സോ  ആരുമാകാം.  
അതുകൊണ്ടു തന്നെയല്ലേ പുരാതന കാലം മുതൽ രോഗം ചികിൽസിച്ചു മാറ്റാൻ  കഴിവുള്ളവരെ  നമ്മൾ ദൈവ തുല്യരായി കണ്ടു വരുന്നതും.
മഹാമാരി ലോകത്തിനു പുതുമയല്ല. പ്ളേഗും , വസൂരിയും  ഇതിനുദാഹരണങ്ങൾ. വൈദ്യശാസ്ത്രം  ഇന്നത്തെ  രീതിയിൽ  പുരോഗമിക്കാത്ത  കാലത്തു  പോലും  അതിനെ  എല്ലാം  അതി ജീവിച്ചവരാണ്  നമ്മളെങ്കിലും  ആധുനിക ലോകം ഇന്നിപ്പോൾ   കോവിഡ്  19   അഥവാ  കൊറോണയുടെ പിടിയിലാണ്.
പണവും,  പ്രതാപവും കൊണ്ട് എന്തും നേടാമെന്ന് കരുതിയിരുന്ന ലോകത്തിലെ വൻ  ശക്തികൾ പോലും ഈ മഹാ വ്യാധിയുടെ  മുന്നിൽ പകച്ചു നില്കുമ്പോൾ  മനുഷ്യ രാശിയുടെ  നില  നില്പിനായി രാവും  പകലും പോരാടുന്ന അനേകായിരം ഡോക്ടർമാരും , നഷ്സുമാരും  ഉൾപ്പെടെ  ആരോഗ്യ മേഖലയിൽ  തൊഴിൽ അർപ്പിച്ചിരിക്കുന്ന ആരെയും  നമ്മൾ  വിസ്മരിച്ചു  കൂടാ . 
കൊറോണ ഒരു  പാന്ഡമിക്  ആണന്നും ,  ലോകത്തിന്റെ പല ഭാഗത്തും  എന്ന  പോലെ യു കെയിലും  അത്  പടർന്നു  കൊണ്ടിരിക്കുകയാണന്നും എന്നുള്ള വസ്ഥുത  മനസിലാക്കാൻ  വൈകിയ  സർക്കാരുമാണ്  നമുക്ക്  മുന്നിലുള്ളത്.
ആശുപത്രികൾക്കും, ന്ഷ്സിംഗ് ഹോമുകൾക്കും  വേണ്ടത്ര  മുൻകരുതലുകൾ  എടുക്കാൻ  കഴിയാതെ  പോയതും ഇത് കൊണ്ട്  തന്നെ  ആയിരുന്നു.
ഇതിനിടെ ആണ്  മരണ നിരക്കിൽ ദിനം പ്രതി   ഉണ്ടായിക്കൊണ്ടിരിക്കുന്ന  വർദ്ധനവ്  ആശുപത്രികളുടെ  അനാസ്ഥ   കൊണ്ടാണെന്നും ,  യു. കെയിൽ ഏറ്റവും  കൂടുതൽ  കൊറോണ  ബാധിതർ  ഉള്ള  രണ്ടാമത്തെ  ആശുപത്രി  ക്രോയ്ഡോൺ  യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റൽ  ( CUH ) ആണെന്നുമുള്ള  വാർത്തകൾ  ദേശീയ  മാധ്യമങ്ങളിൽ  നിറയുന്നത്.
എന്നാൽ  ഈ  വാർത്തകൾ  അടിസ്ഥാന  രഹിതമാണന്നു തെളിയിച്ചിരിക്കുകയാണ്  CUH ലെ മലയാളി  ഡോക്ടർ  ആയ അജി  കവിദാസനും, സഹ  പ്രവർത്തകരും.
വളരെ ചുരുങ്ങിയ കാലത്തിനിടെ യു.കെയിലെ പ്രഗത്ഭനായ ചെസ്റ് കൺസൾട്ടന്റ് എന്ന് ഖ്യാതി നേടിയ ഡോക്ടർ അജി (Consultant Chest Physician & Interventional Pulmonologist)  Head of the Department of Chest Medicine & Respiratory Physiology at  Croydon University Hospital & Milton Keynes Hospital NHS Foundation Trust UK & Professor of Pulmonary Medicine at AIMS, Amrita University; India at National Health service) ക്കൊപ്പം കൊറോണയെ നേരിടാൻ CUH നെ സജ്ജമാക്കുന്നതിൽ മുൻപന്തിയിലുള്ളവർ  ഡോക്ടർമാരായ റോഷൻ ശിവ , സജിത് ചൗധരി, യോഗിനി രസ്തേ , റെസ മോടാ സദ് , ശ്രീകാന്ത്അക്‌നൂറി എന്നിവരാണ്.  
CUH -ഇൽ  കൊറോണ  രോഗബാധിതർക്ക്  അർഹമായ പരിചരണമോ,  ചികിത്സയോ കിട്ടുന്നില്ല  എന്ന് ദേശീയ  മാദ്ധ്യമങ്ങളും,   രോഗ വ്യാപനം തടയുന്നതിൽ വീഴ്ചകൾ ഉണ്ടെന്ന   പരാതിയും  നേരിട്ട് കൊണ്ടായിരുന്നു ഡോക്ടർ അജി കവിദാസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം  ക്രോയ്ടോൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്ന  നൂറു കണക്കിന് രോഗികൾക്ക് ആശ്രയവുമായി എത്തുന്നത്.
അവരുടെ ശ്രമം വിഭലമായില്ല. കൊറോണയുമായി മല്ലിട്ടുകൊണ്ടിരുന്ന   ജ്യോതി കേശവനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതുൾപ്പെടെ   CUH ലിൽ  പ്രവേശിപ്പിച്ചിരിക്കുന്ന നൂറുകണക്കിന്  കൊറോണ രോഗ ബാധിതരെ  ഉപാധികൾ ഒന്നും കൂടാതെ സംരക്ഷിക്കുന്നതിലും വിജയം കണ്ടെത്തിയിരിക്കുകയാണ്   ഡോക്ടർ അജിയും  സംഘവും.
കൊറോണയെ നേരിടുന്നത് ഒരു  ദൗത്യമാണെന്നു അറിഞ്ഞുകൊണ്ട് തന്നെ ഈ സമര മുഖത്തിൽ നമുക്കൊപ്പം നില്കുന്ന  ഡോക്ടർ അജി കവിദാസനും, സഹ പ്രവർത്തകർക്കും  ഭാവുകങ്ങൾ..
(“Best way to find yourself is to lose yourself in the service of mankind”: Mahatma Gandhi)