
ക്രോയ്ടോൻ ഹിന്ദു സമാജത്തിന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി: ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി സെപ്റ്റംബർ 22ന്
Friday 13 September 2019 9:40 AM UTC

ക്രോയ്ടോൻ Sept 13: ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ വാർഷിക പൊതുയോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഈ മാസം സെപ്റ്റംബർ ഒന്നാം തീയതി ക്രോയ്ഡോണിൽ വച്ച് നടത്തപ്പെടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു .
Kumar Surendran (president), Premkumar (General secretary), Surendran (Vice president), Sreekumar & Dileepan (Joint secretary), Ajison (Treasurer), Sudheesh (Cultural secretary) Executive Members:- Harshakumar, Radhakrishnan, Baji, Vipin, Ajith, Madhu, Joy Madhavan, Pradeep, Reena Premkumar, Striji, Sreeja, Kavitha, Jayalekshmi.
കൂടാതെ ഈ പൊന്നിൻ ചിങ്ങമാസത്തിലെ ഓണം വിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. അതിനായി ഈ മാസം സെപ്റ്റംബർ 22 ഞായറാഴ്ച്ച വൈകുന്നേരം 5 pm മുതൽ ക്രോയ്ടോൻ ലണ്ടൻ റോഡ് KCWA ട്രസ്റ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് .
ക്രോയ്ടോൻ ഹിന്ദു സമാജം ഓർക്കസ്ട്ര ടീം അവതരിപ്പിക്കുന്ന ‘ഓണനിലാവ്’, അയ്യപ്പജ്യോതി, ദീപാരാധനയും കൂടാതെ വിഭവ സമൃദ്ധമായ സൗജന്യ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് കലിയുഗവരദനായ ശ്രീ ധർമ്മ ശാസ്താവിന്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ധന്യമുഹൂർത്തത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നു, എന്ന് പ്രേംകുമാർ (സെക്രട്ടറി) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :-Premkumar 07551995663, Kumar Surendran 07979352084, Sudheesh 07810697805
CLICK TO FOLLOW UKMALAYALEE.COM