MALAYALAM NEWS – Page 4 – UKMALAYALEE

Malayalam News

വിദേശ ആശുപത്രികളില്‍ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി കേരള വനിതാ വികസന കോര്‍പ്പറേഷന്‍ (ഇപ്പോൾ അപേക്ഷിക്കാം)

സ്വന്തം ലേഖകൻ

തിരുവനന്തപുരം Feb 16: ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ (Nurses) നഴ്സുമാർക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി (The Kerala State Women’s Development Corporation സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു.
Continue reading “വിദേശ ആശുപത്രികളില്‍ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി കേരള വനിതാ വികസന കോര്‍പ്പറേഷന്‍ (ഇപ്പോൾ അപേക്ഷിക്കാം)”

കരിപ്പൂർ ‌ എയർപോർട്ട് സംരക്ഷിക്കപ്പെടണം. ബ്രിട്ടൻ കെ. എം. സി. സി

ലണ്ടൻ Feb 11: കേരളത്തിൽ പൊതുമേഖലയിലുള്ള ഏക എയർപോർട്ടായ കരിപ്പൂർ എയർപോർട്ടിന്റെ റൺവെ നീളം വെട്ടിക്കുറക്കാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും വലിയ വിമാനങ്ങളിറങ്ങാനുള്ള സാഹചര്യം ഏർപ്പോട്ടിൽ ഒരുക്കണമെന്നും ബ്രിട്ടൻ കെ.എം. സി.സി എക്സിക്യൂട്ടീവ്‌ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Continue reading “കരിപ്പൂർ ‌ എയർപോർട്ട് സംരക്ഷിക്കപ്പെടണം. ബ്രിട്ടൻ കെ. എം. സി. സി”

യുകെയിൽ പഠിക്കാൻ ബ്രിട്ടീഷ് കൗൺസിലിന്റെ ഫ്രീ വെബിനറിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ന്യൂ ഡല്ഹി ഫെബ്രുവരി 11: മാനേജ് മെന്റ് കോഴ് സുകളും എംബിഎയും മുതല് ക്രിയേറ്റീവ് ആര് ട് സ് ആന് ഡ് സോഷ്യൽ സയന് സസ് വരെ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പഠനങ്ങളും വരെ, ഈ കോഴ്സുകളിൽ പഠിക്കാൻ യുകെ ഒരു മികച്ച സ്ഥലമാണ്.
Continue reading “യുകെയിൽ പഠിക്കാൻ ബ്രിട്ടീഷ് കൗൺസിലിന്റെ ഫ്രീ വെബിനറിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം”

UKയിൽ പഠനത്തിന് പോയ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ! സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു പോസ്റ്റാണിത്. ഇതിന്റെ രചിയിതാവു് ആരാണെന്നു അറിയില്ല. ഈ പോസ്റ്റിലെ അഭിപ്രായം രചിച്ച ആളുടെ മാത്രമാണ്.

ജോലിയുടെ ആദ്യ ദിവസങ്ങളിൽ പാത്രങ്ങൾ കഴുകി തുടക്കുന്ന വേറൊരു പയ്യനെ അവിടെ ദിവസവും കാണുന്നു… മലയാളികൾ ആണെന്നറിയാമായിയിട്ടും പഴയ പയ്യൻ പുതിയ പയ്യനെ കാണുമ്പോൾ മുഖം തിരിച്ചിരിക്കുന്നു… എന്തോ പന്തികേടുതോന്നിയ പുതിയ പയ്യൻ വളരെ പണിപ്പെട്ട് അവന്റെ മുഖം നോക്കിയപ്പോൾ ഞെട്ടിപ്പോയി… പരസ്പരം കണ്ടിട്ടും പഴയവൻ കണ്ടഭാവം നടിച്ചില്ല… ഞെട്ടൽ മാറിക്കിട്ടാൻ പുതിയവൻ വീണ്ടും കുറച്ചുദിവസം മറ്റവന്റെ മുഖം നോക്കി ഉറപ്പുവരുത്തി… അവസാനം ധൈര്യം സംഭരിച്ച്‌ അവനോടു ചോദിച്ചു “നീ ….. വീട്ടിലെ കുട്ടിയല്ലേ ? എന്തിനാ ഇവിടെ ഇപ്പണി ചെയ്യുന്നത് ?”

“പഠിക്കാൻ വന്നതാ ചേട്ടാ… വേറെ പണിയൊന്നും കിട്ടിയില്ല.. നാട്ടിൽ ആരോടും പറയല്ലേ.. ”

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!

ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!

മിക്ക കുടുംബങ്ങളിലെയും നല്ല വിദ്യാഭ്യാസവും, ജീവിക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേക്ക് പോകുന്നു.. പോകുന്നത് പഠിക്കാനാണ്.. ഒപ്പം ജോലിയും ചെയ്യാം.. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… കൂടുതൽ കുട്ടികളും അവിടെ വല്ല KFC ഔട്ലെറ്റിലും പാത്രം കഴുക്കോ, വെയിറ്ററോ ഒക്കെയാണ്…!! ട്രക്ക് ഓടിച്ചു കാശുണ്ടാക്കും എന്ന് എന്റെ കുടുംബത്തിലെ കുട്ടികൾ പറയുമ്പോൾ എന്തോ നെഞ്ചിലൊരു പിടച്ചിൽ…!!

ദിവസം ഒരു മണിക്കൂർ പഠിക്കുന്ന മിക്ക കോഴ്‌സിനും വലിയ അംഗീകാരവുമൊന്നുമില്ല.. പഠിക്കാൻ പോകുന്നവർക്ക് കൂടുതലും കോഴ്‌സുകളെപ്പറ്റി ഒന്നുംതന്നെ അറിയില്ല… അവിടെ എത്തിപ്പെടുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഇത്തരം കോഴ്‌സുകൾ..!! കാശുണ്ടാക്കാൻ പാത്രം കഴുകൽ… ഡോക്ടർമാരും, എൻജിനീയർമാരും ഒക്കെ ചെയ്യുന്ന പണി ഇതുതന്നെ..!!

ബ്രിട്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞത് “ദിവസം തോറും ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് അപേക്ഷകൾ ആ യൂണിവേഴ്സിറ്റിയിൽ മാത്രം കിട്ടുന്നുണ്ട്.. കൂടുതലും മലയാളികയുടേതാണ്.. കൂടുതൽപ്പേരും രക്ഷപ്പെടില്ല, ബ്ലൂ കോളർ ജോലിയിൽ അവസാനിക്കും, എന്നാലും കാശുണ്ടാക്കുന്നുണ്ടാവും..!! ”
എന്തിനാണ് ജീവിക്കാൻ മാർഗ്ഗമുള്ള നിങ്ങൾ ഇത്രയും പഠിച്ചിട്ട് ഈ നാടുപേക്ഷിച്ചു പോകുന്നത് എന്ന ചോദ്യത്തിനുള്ള കുട്ടികളുടെ ഉത്തരമാണ് നമ്മൾ ചിന്തിക്കേണ്ട വിഷയം…!!

അവർക്കിവിടെ ജീവിക്കാൻ താൽപ്പര്യമില്ല…
ഇവിടുത്തെ വിദ്യാഭ്യാസ സബ്രദായത്തെ അവർ വെറുക്കുന്നു…
റിസർവേഷൻ സമ്പ്രദായത്തെ അവർ വെറുക്കുന്നു… കാശും, സമയവും മുടക്കി അവർ നേടിയ ഡിഗ്രികൾക്കു മറ്റു സംസ്ഥാനങ്ങളിൽപ്പോലും കീറക്കടലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു… പഠിത്തം കഴിഞ്ഞാൽ ഒരു സർക്കാർ ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം…

15 കൊല്ലത്തെ ടാക്സ് ഒന്നിച്ചു കൊടുത്താലും നല്ലൊരു റോഡോ, പാലമോ പോലുമില്ല.. നികുതികൊടുക്കുന്നവന് പുല്ലുവിലയെയുള്ളൂ… മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലുമില്ല…. മാലിന്യം കൊണ്ട് റോഡിലിറങ്ങാൻ പോലും വയ്യ..

അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും അവർ വെറുക്കുന്നു… ഇവിടുത്തെ മതഭ്രാന്തിനെ അവർ വെറുക്കുന്നു… ഇവിടെ ജീവിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് അവർ ഭയക്കുന്നു…

വെറുതെയിരുന്നാൽ പോലും മാസാമാസം ലക്ഷങ്ങൾ കയ്യിൽക്കിട്ടുന്ന സ്വന്തം കുടുംബ ബിസിനസ്സുകൾ മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു ഭയമാണ്… കാരണം, സ്വന്തം കൈയിലെ കാശ് കൊടുത്തു ബിസിനസ് നടത്താൻ എന്തിനു രാഷ്‌ടീയക്കാർക്ക് സംഭാവന നൽകണം, എന്തിന് അവരുടെമുന്നിൽ ഓച്ഛാനിച്ചു നിൽക്കണം, സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പ് തേയ്ക്കണം എന്നവർ ചോദിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു…

സത്യസന്ധതയോടെ ജീവിക്കുന്നവർക്ക് ഇന്നാട്ടിൽ ജീവിക്കാൻ പറ്റില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു… ഇവിടെ മലദ്വാരത്തിൽ സ്വർണ്ണം കടത്തുന്നവനും,ഈന്തപ്പഴത്തിൽ സ്വർണ്ണം കടത്തുന്നവനും ഖുറാനിൽ ഡോളർ കടത്തുന്നവനും ടാക്സ് വെട്ടിക്കുന്നവനും, കഞ്ചാവും, തീവ്രവാദവും കച്ചവടം ചെയ്യുന്നവനും മാത്രമേ ജീവിക്കാൻ പറ്റൂ എന്നവർ കരുതുന്നു…!!

പുതിയ തലമുറയ്ക്ക് വേണ്ടത് സമാധാനമാണ്… സ്വാതന്ത്ര്യമാണ്… വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഭരണകൂടങ്ങളെയാണ്…
അന്തിമയങ്ങിയാൽ സ്വപ്നയുടെയും, സരിതയുടെയും, ദിലീപിന്റെയും പിന്നാലെ നടക്കുന്ന മാധ്യമങ്ങളെ അവർക്കു വെറുപ്പാണ്… നാല് വോട്ടിനുവേണ്ടി നാട്ടിൽ ജാതിമത ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ അവർക്കു വെറുപ്പാണ്…!!

അവർ കേരളത്തെക്കാളും ഇഷ്ടപ്പെടുന്നു മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കാൻ… ഒന്നോർത്താൽ കേരളത്തിൽ ബംഗാളികളുടെ അവസ്ഥയാണ് ഇന്ന് വിദേശരാജ്യങ്ങളിൽ മലയാളികൾക്ക്… എത്രയോ പ്രഗത്ഭരായ ഡോക്ട്രർമാരെയും, IT വിദഗ്ധരെയും, നേര്സുമാരെയും എന്നുവേണ്ട സമൂഹത്തിലെ എല്ലാ മേഖലകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച മലയാളികൾ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മുഴുവൻ നടന്നു പാത്രം കഴുകുകയോ അല്ലെങ്കിൽ മൂന്നാംകിട ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കുന്നു.!!

പാത്രം കഴുകുന്നത് മോശം കാര്യമാണോ എന്ന് ചോദിച്ചാൽ അല്ലേയല്ല… പക്ഷേ, വിദേശത്തുപോയി പാത്രം കഴുകുന്ന ഓരോ എഞ്ചിനീയറെയും, MBA ക്കാരനെയുമൊക്കെ പഠിപ്പിക്കാൻ ഞാനും, നിങ്ങളും അടങ്ങുന്ന സമൂഹം വലിയൊരു തുക നികുതി കൊടുത്തിട്ടുണ്ട്… മാറിമാറി നാടുഭരിച്ചവർ അതിനുവേണ്ടി ലക്ഷക്കണക്കിന് കോടികൾ കടമെടുത്തിട്ടുണ്ട്… അത് നമ്മൾ മുടക്കിയത് പാത്രം കഴുകുന്ന ഒരു യുവതലമുറയെ വാർത്തെടുക്കാൻ വേണ്ടിയായിരുന്നൊ ?

പത്തു പതിനഞ്ചു കൊല്ലം പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും, സ്വന്തം വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ഒരു ജോലിക്ക് അവരെ പ്രാപ്തരാക്കാൻ പറ്റുന്നില്ലെങ്കിൽ, ജീവിതത്തെപ്പറ്റി അവർക്കൊരു നല്ല കാഴ്ചപ്പാടുണ്ടാക്കി കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ വകുപ്പിനെയും, പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ലക്ഷക്കണക്കിന് അധ്യാപകരേയുമൊക്കെ നമ്മൾ തീറ്റിപ്പോറ്റുന്നത് ?

യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും വൈകാതെ… ഇപ്പോൾത്തന്നെ നമ്മളറിയുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും അച്ഛനമ്മമാർ തനിച്ചാണ്.. ലക്ഷക്കണക്കിന് വീടുകളിൽ ആള്താമസമില്ല… ജീവിക്കാൻ മാർഗ്ഗമുള്ള വീടുകളിൽപ്പോലും കുട്ടികൾക്കു താൽപ്പര്യം ഇല്ലാത്തതിനാൽ നാട്ടിലെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നു… വാർദ്ധക്യം മാതാപിതാക്കളെ സംബന്ധിച്ച് ഒരു പേടിസ്വപ്നമാകുന്നു… മോർച്ചറികളിൽ തണുത്തുവിറച്ചു മക്കളെയും കാത്തുകിടക്കുന്ന രക്ഷിതാക്കൾ വല്ലാത്തൊരു നൊമ്പരമാണ്… ബംഗാളികൾ മാത്രമാണ് പല വീടുകളുടെയും ആശ്രയം..!!

ഈ സാമൂഹിക വിപത്തിനെ തടയാൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിദേശത്തുനിന്നും കണ്ടെയ്നറിൽ കള്ളപ്പണം കൊണ്ടിറക്കി, സ്വർണ്ണം കടത്തി, കഞ്ചാവും, തീവ്രവാദവും നടത്തി ജീവിക്കുന്നവർ 20 വയസ്സാകുമ്പോഴേക്കും ലക്ഷങ്ങളുടെ വണ്ടിയും, മൊബൈലും ജീവിത സൗകര്യങ്ങളുമായി നടക്കുമ്പോൾ മറ്റു കുട്ടികൾക്കും അങ്ങനെ ജീവിക്കാൻ ആഗ്രഹം തോന്നുന്നു…

കഴിയാത്തവർ നിരാശരാകുന്നു,ചിലർ ആത്മഹത്യ ചെയ്യുന്നു. കാശും, പത്രാസുമാണ് ജീവിതവിജയത്തിന്റെ അളവുകോൽ എന്നൊരു പൊതുബോധം യുവാക്കളിൽ എവിടുന്നോ പിടിപെട്ടിരിക്കുന്നു…!!
ഇതൊക്കെ അഡ്രസ്സ് ചെയ്ത്‌, മൂല്യബോധമുള്ള, കുടുംബ ബന്ധങ്ങൾക്കു മുൻഗണന കൊടുക്കുന്ന, സാമൂഹിക ബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെ മതിയാവൂ…!!

ഇല്ലെങ്കിൽ കേരളത്തിൽ ബംഗാളികൾ എന്നപോലെ സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിക്കേണ്ട ഗതികേടുണ്ടാവും..!! ചിന്തിക്കാൻ ശേഷിയുള്ള, പഠിപ്പുള്ളവർ വിമാനം കയറുമ്പോൾ നാളെ നാടിനെ നയിക്കാൻ ഇവിടെയവശേഷിക്കുന്നത് വെറും ഇസ്‌പേഡ്‌ ഏഴാം കൂലികളും വയസ്സന്മാരും മാത്രമാകും..!!

കൊച്ചി നഗരം കടലില്‍ താഴുമെന്ന പ്രവചനത്തില്‍ സംശയമൊന്നുമില്ല: ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ എസ്‌. സോമനാഥ്‌

തിരുവനന്തപുരം Feb 2: ഭാവിയില്‍ കൊച്ചി നഗരം കടലില്‍ താഴുമെന്ന പ്രവചനങ്ങളില്‍ സംശയമൊന്നുമില്ലെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ എസ്‌. സോമനാഥ്‌. “ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല” – ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ അദേഹം വ്യക്‌തമാക്കി.
Continue reading “കൊച്ചി നഗരം കടലില്‍ താഴുമെന്ന പ്രവചനത്തില്‍ സംശയമൊന്നുമില്ല: ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ എസ്‌. സോമനാഥ്‌”

കല്ലമ്പലത്തെ ദുരൂഹ മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകം; ഒന്ന്‌ ആത്മഹത്യ

തിരുവനന്തപുരം Feb 2: കല്ലമ്പലം സ്വദേശിയായ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്‌ഥന്‍ അജികുമാറിന്റെ മരണം കൊലപാതകമെന്നു പോലീസ്‌ം. അജികുമാറിന്റെ മരണത്തിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ടു സുഹൃത്തുക്കളാണ്‌ അജികുമാറിനെ കൊലപ്പെടുത്തിയതെന്നും പോലീസ്‌ വെളിപ്പെടുത്തി.
Continue reading “കല്ലമ്പലത്തെ ദുരൂഹ മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകം; ഒന്ന്‌ ആത്മഹത്യ”

യുക്കെയിൽ എത്തുന്ന ചെറുപ്പക്കാരായ മലയാളികൾ ബ്രിട്ടനിലെ റോഡുകളില്‍ ഡ്രൈവിങ് പരിചയം നേടണം

അജിത് പാലിയത്ത്

Life is a onetime gift, use it well

യുക്കെയിൽ എത്തുന്ന ചെറുപ്പക്കാരായ മലയാളികൾ ബ്രിട്ടനിലെ റോഡുകളില്‍ ഡ്രൈവിങ് പരിചയം നേടേണ്ടത് വളരെ അത്യാവശ്യമാണ്. കേരളത്തിലെ റോഡുകളിൽ ഓടിച്ച ‘അസാമാന്യ ധൈര്യം’ മുന്‍നിര്‍ത്തി യുക്കെയിലും അങ്ങനെ ഓടിക്കാം എന്നുള്ള തികച്ചും തെറ്റായ തീരുമാനം വഴി പൊലിഞ്ഞുപോകുന്ന ജീവനുകൾ ഇപ്പോൾ ഏറെയാവുകയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറത്ത് വരുന്ന റോഡ് അപകട ചിത്രങ്ങൾ തെളിയിക്കുന്നത് ഈ ദിശയിലേക്ക് തന്നെയാണ്.

പലപ്പോഴും ഇവിടെയെത്തുന്ന ചെറുപ്പാക്കാരായ മലയാളികൾ അതാത് സ്ഥലത്തെ മലയാളി കമ്യൂണിറ്റികളുമായി ഇഴുകിച്ചേരാൻ മടിക്കുന്നതുകൊണ്ടുതന്നെ എത്രയാളുകൾ അതാത് സ്ഥലങ്ങളിൽ വന്നിറങ്ങിയിട്ടുണ്ട് എന്ന കണക്കു പോലും ആര്‍ക്കും ലഭ്യമല്ല.

ഇവിടെ വന്നുചേരുന്ന യുവജനങ്ങൾ എത്ര ഡ്രൈവിങ് പരിശീലനം കേരളത്തിൽ നേടിയിട്ടുണ്ടെങ്കിലും യുക്കെ ഡ്രൈവിങ് രീതിയില്‍ പരിശീലനം നേടേണ്ടത് വളരെ അത്യാവശ്യമാണ് എന്നോർക്കുക. ഇവർക്ക് പലപ്പോഴും പരിചയമില്ലാത്ത യുക്കെ ഡ്രൈവിംഗ് ഒരു പ്രധാന വില്ലനായി പലപ്പോഴും മാറുകയാണ്.

The Highway Code പോലുള്ള പുസ്തകങ്ങൾ വാങ്ങിക്കുകയും അതിലൂടെ റോഡ് ഡ്രൈവിംഗ് നിയമങ്ങളും രീതികളും പഠിച്ചെടുക്കുകയും വേണം.

ഇവരെ കൊണ്ടുവരുന്ന ഏജൻസികൾ ഒപ്പം പ്രാദേശിക മലയാളി സംഘടനകൾ ഇവർക്ക് ഇതിനുള്ള ഉപദേശങ്ങൾ നൽകുവാൻ ശ്രമിക്കണം. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾക്കു വലിയ വിലകൊടുക്കേണ്ടി വരും. പ്രത്യേകിച്ച് ഈ വിന്റർ സമയങ്ങളിൽ ഓടിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ് .

യുക്കെ ജീവിത അനുഭവസമ്പത്തും സാമൂഹിക ജീവിതരീതിയുടെ പരിചയവുമുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല സ്വീകരിക്കില്ല എന്ന മലയാളിയുടെ പരമ്പരാഗത പിടിവാശി ഉപേക്ഷിക്കാൻ യുവതലമുറ തയ്യാറാവണം.

യുകെ ഡ്രൈവിംഗ് / യുകെയിലെ റോഡിന്റെ അടിസ്ഥാന നിയമങ്ങൾ പഠിക്കുക..

വിവിധ തരം റോഡുകൾ , റോഡ് സ്പീഡ് ലിമിറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗം, ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് അടയാളങ്ങൾ, വഴി കൊടുക്കേണ്ട അടയാളങ്ങൾ, റൗണ്ട് എബൗട്ടുകൾ, കാൽനട ക്രോസിംഗുകൾ, സിംഗിൾ ട്രാക്ക് റോഡുകൾ, എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക, മറ്റ് വാഹനങ്ങളെ മറികടക്കുക, മോട്ടോർവേ എക്സിറ്റും എൻട്രിയും, ഡ്രിങ്ക് ഡ്രൈവിംഗ് നിയമങ്ങൾ, മോട്ടോർ / ഡ്രൈവിംഗ് ഇൻഷുറൻസ്, മൊബൈൽ ഫോൺ ഉപയോഗം, കുട്ടികളുമായുള്ള ഡ്രൈവിംഗ്, സ്പീഡ് ക്യാമറകൾ, ടോൾ റോഡുകൾ & ടോൾ ബ്രിഡ്ജുകൾ, കൺജഷൻ ചാർജിംഗ് സോണുകൾ / ലോ എമിഷൻ സോണുകൾ, പാർക്കിംഗ്, മാനുവൽ / ഓട്ടോമാറ്റിക് വാഹനങ്ങൾ, യുകെയിൽ ഡ്രൈവ് ചെയ്യുന്നതിനുള്ള ഡോക്യുമെന്റേഷൻ ആവശ്യകതകൾ. പോലീസ് തടഞ്ഞുനിർത്തിയാൽ ചെയ്യേണ്ടത്.

നിങ്ങൾ നിങ്ങളുടെ കാർ റോഡിലേക്ക് കൊണ്ടുപോകും മുമ്പ് ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.

ഏറെ പ്രധാനപ്പെട്ട മറ്റൊരു ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ. മദ്യപിച്ച് വാഹനം ഓടിക്കുക സ്പീഡിങ്ങിനു പിടിക്കുക എന്നിവ ഒരു തരത്തിൽ ക്രിമിനൽ കുറ്റമാണ്. (Drink driving is a criminal offence under Section 5(a) of the Road Traffic Act 1988.

Driving while exceeding the legal limit can result in a criminal record, a driving disqualification, an unlimited fine and in serious cases a prison sentence!)

ഇത് നിങ്ങളുടെ government ഡാറ്റാ ഫയലിൽ വർഷങ്ങളോളം കിടക്കുക തന്നെ ചെയ്യും. വിസാ പോസ്സസ്സിങ്ങിൽ ഇത് പൊങ്ങി വരികതന്നെ ചെയ്യും.

നാട്ടിലെ ഇന്റര്‍നാഷണല്‍ ലൈസൻസുമായി വന്നു ഇവിടെ വണ്ടി ഓടിക്കുന്നതിനു മുൻപ് കുറഞ്ഞത് മൂന്ന് നാല് ഡ്രൈവിങ് ക്ലാസുകളില്‍ എങ്കിലും പങ്കെടുക്കുക റോഡ് പരിശീലിക്കുക.

അതുപോലെ ഇന്‍ഷൂറന്‍സ് ഇല്ലാതെയോ ലൈസന്‍സ് ഇല്ലാതായോ വണ്ടി ഓടിക്കാതിരിക്കുക. സ്റ്റുഡന്റസ് സ്പീഡിങ് ഒപ്പം ഡ്രിങ്ക് ഡ്രൈവിങ് എന്നിവയ്ക്ക് പിടിക്കുന്ന സംഭവം ദിനംപ്രതി കൂടുകയാണ്. (Information from original source)

നാട്ടിൽ നിന്ന് വന്നു പുത്തന്‍ കാര്‍ വാങ്ങി കൂട്ടുകാരെ കാണിക്കാൻ നിയമം തെറ്റിച്ച് പറപ്പിച്ചാൽ ഈ നാടിന്റെ നിയമം നിങ്ങളെയും പറപ്പിക്കും എന്നോർക്കുക.

ജീവിതം ഒറ്റത്തവണ സമ്മാനമാണ്, അത് നന്നായി ഉപയോഗിക്കുക.

Life is a onetime gift, use it well.

അജിത് പാലിയത്ത്

കെന്റിലെ മലയാളികൾ ദാസേട്ടന് ജനുവരി 19 ബുധനാഴ്ച യാത്രാമൊഴി നൽകും

മെയ്ഡ്സ്റ്റോൺ Jan 17: കഴിഞ്ഞ ഡിസംബർ 29 ന് വിട പറഞ്ഞ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെയാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്.
Continue reading “കെന്റിലെ മലയാളികൾ ദാസേട്ടന് ജനുവരി 19 ബുധനാഴ്ച യാത്രാമൊഴി നൽകും”

നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ചടങ്ങുകള്‍ക്ക്‌ 50 പേര്‍ മാത്രം

തിരുവനന്തപുരം Jan 10: സംസ്‌ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു.
Continue reading “നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ചടങ്ങുകള്‍ക്ക്‌ 50 പേര്‍ മാത്രം”