• October 19, 2024

വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും മലയാളി യുവാക്കള്‍ മരിച്ച നിലയില്‍

ലണ്ടൻ ഒക്ടോബർ 19: വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും മലയാളി യുവാക്കള്‍ മരണമടഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് വൂസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിവ് സമയമായിട്ടും രാവിലെ താമസസ്ഥലത്തെ റൂമിൽ നിന്നും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ് നൈതിക്. മുംബൈയില്‍ ജോലിചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയുടെ മകനാണ്.

സംശയാസ്പദ മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷമായി അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്‌സിറ്റിയാണ് വൂസ്റ്റര്‍.

ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെയാണ് ഏതാനും ദിവസം മുന്‍പ് അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു.

മരണത്തെ തുടര്‍ന്നുള്ള നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായാണ്.