• June 23, 2024

നോര്‍ക്ക യു.കെ നഴ്സിങ് റിക്രൂട്ട്മെന്റ്: ഏജൻസികളിൽ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം June 23: നോര്‍ക്ക റൂട്ട്സ് യു.കെ (യുണൈറ്റഡ് കിംങ്ഡം) നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC-എൻ.എം.സി) രജിസ്ട്രേഷന്‍ നടപടികളില്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു.

യു.കെ യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളുമായുളള കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 ലധികം നഴ്സിങ് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റാണ് നോര്‍ക്ക റൂട്ട്സ് വഴി കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രസ്തുത റിക്രൂട്ട്മെന്റിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സികളെ ക്ഷണിക്കുന്നത്.

NMC രജിസ്ട്രേഷൻ പ്രക്രിയയിലുടനീളമുളള പിന്തുണയും ഉപദേശവും, ഡോക്യുമെന്റേഷൻ, CBT, OSCE എന്നിവയുൾപ്പെടെ NMC ടെസ്റ്റ് ഓഫ് കോംപിറ്റൻസ് (ToC) യ്ക്കുള്ള പരിശീലനവും പ്രിപ്പറേറ്ററി സെഷനുകളും, NMC യുമായുള്ള ലെയ്സനിങ്, വിദേശ കറൻസിയിൽ ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള സഹായം, ആവശ്യമെങ്കിൽ അപ്പീലുകളിലും റീസബ്മിഷനുളള സഹായം, രജിസ്ട്രേഷന് ശേഷമുള്ളവയും ഉള്‍പ്പെടെ സമഗ്രസേവനം ലഭ്യമാക്കുന്നതും മികച്ച ട്രാക്ക് റെക്കോഡും യോഗ്യരായ ജീവനക്കാരും ഉളളതാകണം ഏജന്‍സികള്‍.

മേല്‍ സൂചിപ്പിച്ച യോഗ്യതകളുളള ഏജന്‍സികള്‍ 2024 ജൂണ്‍ 29 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

അനുഭവവും വൈദഗ്ധ്യം ഉൾപ്പെടെയുളള കമ്പനിയുടെ പ്രൊഫൈൽ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിശദമായ വിവരണം, ക്ലയൻ്റുകളിൽ നിന്നുള്ള റഫറൻസുകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ 0471-2770500 (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) ഫോണ്‍നമ്പര്‍ മുഖേനയും www.norkaroots.org വെബ്ബ്സൈറ്റില്‍ നിന്നും ലഭിക്കും.

അപേക്ഷകളില്‍ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഏജൻസികളെ കൂടുതൽ ചർച്ചകൾക്കായി ക്ഷണിക്കും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വ്യവസ്ഥാപിതവും നിയമപരവും, സുരക്ഷിതവുമായ വിദേശതൊഴില്‍ കുടിയേറ്റത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുളള (എമിഗ്രഷന്‍ ആക്റ്റ് 1983 പ്രകാരം) രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസന്‍സുളള (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) ഏജന്‍സികൂടിയാണ്.