• October 23, 2019

മേരി ഇഗ്‌നേഷ്യസിന് വെള്ളിയാഴ്ച യുകെയിൽ യാത്രാമൊഴിയേകും

എഡിംഗ്‌ടൺ Oct 23: യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ യുക്മയുടെ ഏറ്റവും പ്രിയങ്കരനായ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും യുക്മ കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും.

കഴിഞ്ഞ കാലങ്ങളിൽ ദിവ്യബലിയിൽ ചേച്ചി പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തിൽ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാതുറകളിൽ പെട്ട നൂറ് കണക്കിനാളുകൾ അവസാനമായി കാണുവാനും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും കടന്നു വരും.

വെള്ളിയാഴ്ച ദിവ്യബലിക്ക് ശേഷം നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരിക്കും യു കെ പൊതു സമൂഹം മേരി ചേച്ചിക്ക് അന്തിമോപചാരം അർപ്പിക്കുന്നത്.

മൃതദേഹം പിന്നീട് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.  ഇഗ്‌നേഷ്യസ് മേരി ദമ്പതികൾക്ക്  ജസ്റ്റിൻ, ജൂബിൻ എന്നിങ്ങനെ 2 മക്കളാണുള്ളത്.

 യുക്മ മിഡ്ലാൻഡ്സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റും യുക്മയെ മിഡ്ലാർഡ്സ് റീജിയനിൽ വളർത്തി ശക്തിയാക്കിയ യുക്മ കുടുംബത്തിന്റെ സഹയാത്രികനുമായ ഇഗ്‌നേഷ്യസ് ചേട്ടന്റെ കുടുംബത്തിന്റെ വേർപാടിന്റെ വേദന യുക്മ കുടുംബത്തിന്റെ കൂടിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ നിർവ്വാഹക സമിതി യോഗം ശ്രീമതി. മേരി ഇഗ്നേഷ്യസിന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് ആരംഭിച്ചത്.
പരേതയുടെ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ  പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പൊതുദർശനം നടക്കുന്ന ദിവസം 25/10/19 വെള്ളിയാഴ്ച 11.45 am
ദേവാലയത്തിന്റെ വിലാസം:-
ERDINGTON ABBEY –
PARISH OF SS THOMAS AND EDMUND OF CANTERBURY,
SUTTON ROAD, ERDINGTON,
BIRMINGHAM,
WEST MIDLANDS,
B23 6QL.