• August 16, 2025

വിഴിഞ്ഞത് വൻ അവസരം; നിരവധി ഒഴിവുകൾ Rs90,000 വരെ ശമ്പളം, അപേക്ഷിക്കൂ

തിരുവനന്തപുരം ഓഗസ്റ്റ് 16: വിഴിഞ്ഞം ഇൻർനാഷ്ണൽ സീപോർട്ടിൽ ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യതകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം.

ടെക്നിക്കൽ എക്സ്പേർട്ട്-ഒരു ഒഴിവ്. സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. റെയിൽവേയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രോജക്റ്റുകൾ, ടണൽ നിർമ്മാണം എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം വേണം. ഇതിൽ 5 വർഷം സീനിയർ മാനേജർ തസ്തികയിലായിരിക്കണം. ഉയർന്ന പ്രായപരിധി 65 വയസ്. പ്രതിമാസം 90,000 രൂപയാണ് ശമ്പളം.

മാനേജർ (പ്രൊജക്ട്)-സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് യോഗ്യത. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. 65 വയസ്സാണ് പ്രായപരിധി. പ്രതിമാസം 44,020 രൂപ ശമ്പളം ലഭിക്കും. ഈ വിഭാഗത്തിലും ഒരു ഒഴിവ് മാത്രമാണുള്ളത്.

അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) ‌ സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 30 വയസ്സാണ്. ഒരു ഒഴിവ് .

ഫിനാൻസ് ഓഫീസർ – ഒരു ഒഴിവുണ്ട്. ബി.കോം പാസായവരും സിഎ ഇന്റർ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സർക്കാർ, അർദ്ധ സർക്കാർ അല്ലെങ്കിൽ പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകർക്ക് 45 വയസ്സിൽ കൂടരുത്. പ്രതിമാസം 40,000 രൂപയാണ് ഈ തസ്തികയുടെ ശമ്പളം.

ജൂനിയർ പ്രോജക്ട് ഓഫീസർ (റെയിൽ കണക്റ്റിവിറ്റി) – ഒരു ഒഴിവ്.സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മെട്രോ റെയിൽ പദ്ധതികൾ പോലുള്ള ടണൽ നിർമ്മാണ പദ്ധതികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 45 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ശമ്പളം 35,000 രൂപയാണ്.
ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്കും ഇതേ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അവർക്ക് ടണൽ നിർമ്മാണ പദ്ധതികളിൽ, പ്രത്യേകിച്ച് മെട്രോ റെയിൽ പദ്ധതികളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.

കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള കഴിവ്, എഴുതാനും എഡിറ്റ് ചെയ്യാനുമുള്ള മികവ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവ നിർബന്ധമാണ്.

മീഡിയ റിലേഷൻസിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വെബ് സാങ്കേതികവിദ്യയിൽ അറിവുള്ളവർക്കും വെബ് പബ്ലിഷിംഗ്, ഡിജിറ്റൽ ഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർക്ക് 35 വയസ്സിൽ കൂടരുത്. പ്രതിമാസം 30,995 രൂപയാണ് ശമ്പളം.

ജൂനിയർ പ്രോജക്ട് ഓഫീസർ-സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് ബിരുദമാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ജലസേചന പദ്ധതികൾ തുടങ്ങിയ മേഖലകളിലെ പരിചയം പരിഗണിക്കുന്നതാണ്. പ്രത്യേകിച്ച്, സമുദ്ര, തീരദേശ, നദീ സംരക്ഷണ പദ്ധതികളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 45 വയസ്. 35,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 19. കൂടുതൽ വിവരങ്ങൾക്ക് CLICK HERE