• May 10, 2024

ബെൽജിയത്തിലേക്ക് കേരള സർക്കാർ വഴി റിക്രൂട്ട്മെന്റ്; വിസയും വിമാന ടിക്കറ്റും സൗജന്യം,അപേക്ഷിക്കാം

ബെൽജിയത്തിലേക്ക് കേരള സർക്കാർ വഴി റിക്രൂട്ട്മെന്റ്; വിസയും വിമാന ടിക്കറ്റും സൗജന്യം,അപേക്ഷിക്കാം

കൊച്ചി മെയ് 10: പഠനം കഴിഞ്ഞാൽ വിദേശത്ത് മികച്ച ശമ്പളത്തിലൊരു ജോലി സ്വപ്നം കാണുന്നവരാണ് പലരും. എന്നാൽ സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കുമെന്ന കാര്യത്തിൽ പലർക്കും അവ്യക്തതയുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും വ്യാജ റിക്രൂട്ട്മെന്റുകളിൽ പെട്ട് പോകുന്നത്. ലക്ഷങ്ങൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ട നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്.

ഇപ്പോഴിതാ സുരക്ഷിതമായി വിദേശത്ത് പോയി ജോലി നേടാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സുമാർക്കാണ് അവസരം. അപേക്ഷകരുടെ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം

നഴ്‌സിങ്ങില്‍ ഡിപ്ലോമയോ അല്ലെങ്കിൽ ഡിഗ്രിയോ ഉള്ളവർക്കാണ് അവസരം. ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ ഇ എല്‍ ടി എസ്, ഒഇടി പാസായിരിക്കണം.പരീക്ഷയില്‍ 6/C+ ഉണ്ടായിരിക്കണം. 35 വയസാണ് ഉയർന്ന പ്രായപരിധി.

ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ പരിശീലനം ലഭിക്കും. ആറ് മാസം നീണ്ട് നിൽക്കുന്ന സൗജന്യ പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ 15,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡും ഉണ്ട്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ അടുത്തവർഷം ജനവരിയിൽ ബെൽജിയത്തിലേക്ക് പറക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.

ബയോഡാറ്റ, ഐ ഇ എൽ ടി എസ്/ ഒഇടി സ്‌കോര്‍ഷീറ്റ്, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ സഹിതം eu@odepc.in എന്ന മെയിലാണ് അപേക്ഷ അയക്കേണ്ടത്. മെയ് 9 ആണ് അവസാന തീയതി.
ഇന്‍ര്‍വ്യൂവിന് ര1ജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി odepc.kerala.gov.in/ സന്ദര്‍ശിക്കാം. ഫോണ്‍: 0471 2329440/ 41/42/43/45. 7736496574.