- March 19, 2024
“നാട്ടിൽ ക്യാഷ് തന്നാൽ ഇവിടെ പൗണ്ട് തരാം” പറ്റിപ്പ് വീണ്ടും: ഈ വിരുതനെ പിടിക്കാൻ സഹായിക്കു
സ്വന്തം ലേഖകൻ
ഗില്ലിങ്‌ഹാം (കെന്റ്) മാർച്ച് 19: “നാട്ടിൽ ക്യാഷ് തന്നാൽ ഇവിടെ പൗണ്ട് തരാം” ഈ വാചകം പല വാട്സാപ്പ് ഗ്രൂപ്പുകളിലും സജീവമാണ്. ഗ്രൂപ്പിന്റെ അഡ്മിന്മാർക്കു ഇങ്ങനെയുള്ള പരസ്യങ്ങളിലെ അപകടം വലിയ പ്രശ്നമല്ല. ഇങ്ങനെയുള്ള പരസ്യങ്ങൾ ഇപ്പോഴും പല ഗ്രൂപ്പുകളിലും സജീവമാണ്. ഇതിലൊക്കെ വിശ്വസിച്ചു പണം പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്നാണ് അവരുടെ ഒരു നയം.
ഇങ്ങനെയുള്ള ഒരു പരസ്യം കഴിഞ്ഞ ആഴ്ച കെന്റിലെ ഗ്രീൻവിച് യൂണിവേഴ്സിറ്റി ഗില്ലിങ്‌ഹാം മെഡ്‌വേ ക്യാമ്പസ് വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപെട്ടു. സട്ടനിൽ താമസിക്കുന്ന പോൾ തന്റെ അടുത്ത സുഹൃത്തായ സനോജ് പറഞ്ഞതനുസരിച്ചു ഈ വിവരം അറിയുന്നു. പോൾ കെന്റിലെ ഗ്രീൻവിച് യൂണിവേഴ്സിറ്റി ഗില്ലിങ്‌ഹാം മെഡ്‌വേ ക്യാമ്പസ്സിൽ ഈ വര്ഷം ജനുവരിയിൽ പഠനം ആരംഭിച്ച ഗോകുലമായിട്ടു ബന്ധപ്പെടുന്നു. പിന്നീട് നടന്ന കാര്യങ്ങൾ പോൾ ഈ വെബ്സൈറ്റ് നോട് പറഞ്ഞു. ഈ വിരുതനെ പിടിക്കാൻ പോളിനെ സഹായിക്കു.
“എൻറെ സുഹൃത്തിനു പരിചയമുള്ള ഒരാളുടെ റിക്വസ്റ്റ് പ്രകാരം ഗോകുൽ എന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് £2000ന് തത്തുല്യമായ ക്യാഷ് നാട്ടിൽ വേണമെന്നും, ആയതിനാൽ ഒരു പൗണ്ടിന് exchange rate Rs105 വച്ച് നാട്ടിലെ അക്കൗണ്ടിൽ കൊടുക്കാൻ agree ചെയ്തു. ഇത് എന്നെ അറിയിച്ചത് Saturday 16th March 2024 നു ആയിരുന്നു. തുടർന്ന് എനിക്ക് ഗോകുൽ എന്ന വ്യക്തിയുടെ contact number +44 7721318532 അയച്ചു തരികയും ഗോകുലുമായി സംസാരിക്കുകയും ചെയ്തു .
“ഗോകുൽ ഇവിടെ University of Greenwich – ൻറെ Medway Campus -ൽ Engineering Management -ൽ Master’s degree-ക്ക് January-ൽ join ചെയ്തു എന്നും തിരുവനന്തപുരം തമ്പാനൂരിൽ അരിസ്റ്റോ junction -നു താഴെ ആണ് വീട് എന്നും പരിചയപ്പെടുത്തി. അതോടൊപ്പം UK -യിൽ Gillingham എന്ന സ്ഥലത്തു സഹോദരനോടൊപ്പം ആണ് താമസം എന്നും ഗോകുലിന് ഇതുവരെ Part -time ജോലി ആയില്ല എന്നും അതിനാൽ ഗോകുലിൻറെ സഹോദരൻ ആണ് £2000 transfer ചെയ്യുക എന്നും പറഞ്ഞു.
“ഗോകുലിന്റെ details എനിക്ക് തന്നത് എനിക്ക് 15 years ആയി സുഹൃദ്ബന്ധം ഉള്ള ആൾ ആയതുകൊണ്ടും നാട്ടിൽ നിന്നും വരുന്ന studentsനു സഹായങ്ങൾ ചെയ്യാറുള്ളത് കൊണ്ടും മറ്റു സംശയങ്ങൾ ഒന്നും എനിക്ക് തോന്നിയില്ല . 16th March Saturday തന്നെ ഗോകുലിൻറെ നാട്ടിലെ ചുവടെ കാണുന്ന account name, account number , bank name , IFSC Code എന്നിവ എനിക്ക് WhatsApp വഴി അയച്ചു തന്നു.
Account Name:- Gokulkumaar Ramasamy Senthilkumar. Account Number:- 293001000006239, IFSC : IOBA0002930 , Bank Name : Indian Overseas Bank
“തുടർന്ന് ഞാൻ ഗോകുൽ തന്ന അക്കൗണ്ട് നമ്പർ beneficiary ആയി add ചെയ്തു. അപ്പോൾ Pallathur എന്ന ബ്രാഞ്ച് ആണ് കാണിച്ചത് . തിരുവന്തപുരത്തുള്ള ഗോകുലിന് Pallathur എന്ന ബ്രാഞ്ചിൽ എങ്ങനെ അക്കൗണ്ട് വന്നു എന്ന് ചോദിച്ചപ്പോൾ അത് അച്ഛനുമായുള്ള joint account ആണ് എന്നും ഗോകുലിന്റെ അച്ഛൻ tamil brahmin ആണ് എന്ന് പറഞ്ഞു. ഗോകുൽ നല്ല മലയാളത്തിൽ സംസാരിച്ചതിനാൽ മറ്റു സംശയങ്ങൾ ഒന്നും തോന്നിയില്ല.
“അങ്ങനെ beneficiary approve ആയതിനു ശേഷം, 17th March 24 , 1 .49 PM -നു മുകളിൽ പറഞ്ഞതനുസരിച്ചു Rs210,000 (രണ്ടു ലക്ഷത്തിപതിനായിരം രൂപ ) ഗോകുലിന്റെ മുകളിൽ തന്നിരിക്കുന്ന അക്കൗണ്ടിലേക്കു transfer ചെയ്തു .
“ഗോകുലിൻ്റെ അക്കൗണ്ടിലേക്കു money transfer ചെയ്യുമ്പോൾ തന്നെ ഗോകുലിന്റെ സഹോദരൻ ഞാൻ കൊടുത്ത UK അക്കൗണ്ടിലേക്കു തത്തുല്യമായ 2000 /- British Pound transfer ചെയ്യും എന്നാണ് ഉറപ്പ് തന്നിരുന്നത് . എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും account -ൽ amount credit ആകാതെ ഇരുന്നതിനാൽ UK time 2 .55 PM -nu ഞാൻ ഗോകുലിനെ contact ചെയ്തു .
“അപ്പോൾ ഗോകുലിന്റെ സഹോദരൻ ജോലിയിൽ ആണ് എന്നും 4 മണിക്ക് break -നു ഇറങ്ങുമ്പോൾ transfer ചെയ്യുമെന്നും WhatsApp -ൽ message ചെയ്തു . എന്നാൽ 5 മണി കഴിഞ്ഞിട്ടും cash credit ആകാഞ്ഞതിനാൽ ഞാൻ വീണ്ടും WhatsApp message അയച്ചു . എന്നാൽ ആ മെസ്സേജ് deliver ആയി കണ്ടില്ല . തുടർന്ന് സംശയം തോന്നിയ ഞാൻ ഗോകുലിന്റെ mobile നമ്പറിൽ contact ചെയ്യാൻ നോക്കിയിട്ടു എല്ലായ്‌പ്പോഴും switched -off ആണ് .
“ആയതിനാൽ UK ൽ മുൻപോ ഇപ്പോഴോ പഠിക്കുകയോ എവിടെയെങ്കിലും work ചെയ്യുകയോ ചെയ്യുന്ന നന്നായി മലയാളം സംസാരിക്കുന്ന ഈ mobile +44 7721318532 number ഉപയോഗിക്കുന്ന വ്യക്തിയെയോ , ഗോകുൽ കുമാർ രാമസ്വാമി എന്ന പേരിൽ ഇവിടെയോ നാട്ടിലോ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ചുവടെ തന്നിരിക്കുന്ന കാണുന്ന നമ്പറിൽ ദയവായി contact ചെയ്യുക. Paul 07888 840742 Sanoj : 07805 049151.
യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ