• April 20, 2024

“ഇംഗ്ലണ്ടിലെ ആദ്യത്തെ eVisa മലയാളിക്ക്”: എന്താണ് ഇ-വിസ? എങ്ങനെ അപേക്ഷിക്കാം

“ഇംഗ്ലണ്ടിലെ ആദ്യത്തെ eVisa മലയാളിക്ക്”: എന്താണ് ഇ-വിസ? എങ്ങനെ അപേക്ഷിക്കാം

ലണ്ടൻ ഏപ്രിൽ 20: ഇമിഗ്രേഷൻ സംവിധാനം ഡിജിറ്റലൈസ് ചെയ്യാനുള്ള യുകെ ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ ഭാഗമായി യുകെയിലെ ഫിസിക്കൽ ഇമിഗ്രേഷൻ ഡോക്യുമെൻ്റുകൾ കൈവശമുള്ള ആളുകളെ ഇവിസയിലേക്ക് മാറാൻ ക്ഷണിച്ചുകൊണ്ടുള്ള ഇമെയിൽ ഏപ്രിൽ 17 മുതൽ ഹോം ഓഫീസ് അയച്ചു തുടങ്ങി.

അക്കൗണ്ട് രജിസ്റ്റർ ചെയ്യാത്തവർ UK Visas and Immigration (UKVI) അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യാനുള്ള ഇമെയിൽ ആണ് ഹോം ഓഫീസ് അയക്കുന്നത്.

Guidance on Online immigration status (eVisa)

ബയോമെട്രിക് റസിഡൻസ് പെർമിറ്റുകൾ, വിഗ്നെറ്റ് വിസ സ്റ്റിക്കറുകൾ തുടങ്ങിയ ഫിസിക്കൽ ഇമിഗ്രേഷൻ രേഖകൾ ‘ഇ-വിസ’ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് ഈ പുതിയ സമീപനം അർത്ഥമാക്കുന്നത്.

Click to watch a video on what an eVisa is

“ഇംഗ്ലണ്ടിലെ ആദ്യത്തെ eVisa മലയാളിക്ക്”

2018 മുതൽ യു കെയിൽ -ൽ താമസിക്കുന്ന ഹസ്ന , കഴിഞ്ഞ വര്ഷം അപ്ലൈ ചെയ്ത settlement വിസയ്ക്ക് ഏപ്രിൽ 3 നു ഹോം ഓഫീസിൽ നിന്നും ഇമെയിൽ നോട്ടിഫിക്കേഷൻ വന്നതനുസരിച്ചു UKVI account create ചെയ്യുകയും Phone Number SMS വെരിഫൈ ചെയുകയും ചെയ്തിരുന്നു.

eVisa യുമായി ബന്ധപ്പെട്ട Home office Digitalisation സർവേയിൽ പങ്കെടുത്തത് കൊണ്ടായിരിക്കാം ഏപ്രിൽ 17 മുതൽ മറ്റുള്ളവർക്ക് കിട്ടി തുടങ്ങിയ eVisa invitation ഹസ്നയ്ക്കു രണ്ടാഴ്ച മുൻപേ കിട്ടിയതെന്ന് ഹസ്ന കരുതുന്നു

Collegiate education ൽ നിന്നും 5 വർഷത്തെ LWA എടുത്ത് Dr ഹസ്ന Cambridge University യിൽ researcher ആയി (Post Doc) Tier 2 Visa-യിലിരിക്കെയാണ് ILR Application നു അപേക്ഷിച്ചത്

കോഴിക്കോട് സ്വദേശികളായ Dr ഹസ്‌നയും ഭർത്താവു ഷാഹിദും മക്കൾ ഡിലവാരും ദിൽഹാനും യു കെയിൽ കേംബ്രിഡ്ജിൽ താമസിക്കുന്നു.

Help2buy സ്കീമിൽ വീടും വാങ്ങിയിവിടെ ഫാമിലി സഹിതം Settle ആയതിനാൽ നാട്ടിലെ Govt ജോലി (Asst Professor Govt Arts College Kozhikode) Dr ഹസ്ന രാജിവയ്ക്കുകയായിരുന്നു.

 

 

എന്താണ് ഇ-വിസ? എങ്ങനെ അപേക്ഷിക്കാം

അക്കൗണ്ട് രജിസ്റ്റർ ചെയ്യാത്തവർ UK visas and immigration (UKVI) അക്കൗണ്ടിൽ രജിസ്റ്റർ ചെയ്താൽ നിങ്ങളുടെ ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ അപ്ഡേറ്റ് ആകും.

Click to Get access to your eVisa

നിങ്ങളുടെ ഇവിസ സ്റ്റാറ്റസ് കാണുന്നതിനും മൂന്നാം കക്ഷികളുമായി (ഭൂവുടമ, തൊഴിലുടമ) നിങ്ങളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പങ്കിടുന്നതിനും ഇത് സഹായിക്കും. Employer ക്ക് അല്ലെങ്കിൽ വീട് വാടകക്ക് എടുക്കുമ്പോൾ ലാൻഡ്‌ലോർഡിനു Share code generate ചെയ്ത് കൊടുത്താൽ അവർക്കു നിങ്ങളുടെ ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കാൻ കഴിയും.

ഇവിസകൾ സുരക്ഷിതമാണ്, നഷ്‌ടപ്പെടാനോ മോഷ്ടിക്കപെടാനോ കൃത്രിമം കാണിക്കാനോ കഴിയില്ല, നിങ്ങളുടെ അപേക്ഷ തീരുമാനിച്ചതിന് ശേഷം ഒരു ഫിസിക്കൽ ഡോക്യുമെൻ്റിനായി കാത്തിരിക്കുകയോ ശേഖരിക്കുകയോ ചെയ്യേണ്ടതില്ല. എല്ലാം ഓൺലൈനിൽ അപ്ഡേറ്റ് ആകും. ഒരു അപേക്ഷ സമർപ്പിച്ചാൽ അതിന്റെ അപ്ഡേറ്റ് ഓൺലൈനിൽ നിങ്ങളുടെ അക്കൗണ്ടിൽ അപ്ഡേറ്റ് ആകും

നിങ്ങളുടെ ഇവിസ നിങ്ങളുടെ പാസ്‌പോർട്ടുമായോ യാത്രാ രേഖകളുമായോ ലിങ്ക് ചെയ്യപ്പെടും, അതിനാൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ, കാരിയറുകൾക്കും (airlines) അതിർത്തി സേനയ്ക്കും (immigration authorities) നിങ്ങളുടെ ഇമിഗ്രേഷൻ നില സ്വയമേവ പരിശോധിക്കാൻ കഴിയും.

ഇതിനർത്ഥം നിങ്ങളുടെ UKVI അക്കൗണ്ടിൽ നിങ്ങളുടെ നിലവിലെ പാസ്‌പോർട്ട് അല്ലെങ്കിൽ യാത്രാ രേഖകളുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പ്രധാനമാണ്.

ഈ യുകെവിഐ അക്കൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാൽ, ഈ ലോഗിൻ വഴി മറ്റെല്ലാ ആപ്ലിക്കേഷനുകളും നമുക്ക് ചെയ്യാം. ഡിപെൻഡന്റ്, കുട്ടി, കുടുംബം, തുടങ്ങി അപേക്ഷകൾ

നിങ്ങളുടെ BRP expire ആയിട്ടുണ്ടെങ്കിൽ valid Passport ഉപയോഗിച്ചാണ് ചെയ്യേണ്ടത്. Home office-ൽ നിന്നും eVisa invitation വന്നവർക്ക് മാത്രമേ ഈ വര്ഷം അവസാനം വരെ ഇപ്രകാരം E-visa Login ചെയ്യാൻ കഴിയൂ.

യുകെയിൽ പ്രവേശിക്കുന്നതിനോ യു കെയിൽ തുടരുന്നതിനോ ഉള്ള അനുമതിക്കായി നിങ്ങൾ അപേക്ഷിക്കുന്ന രീതി അതേപടി തുടരും.

BRP പോലെയുള്ള നിങ്ങളുടെ ഇമിഗ്രേഷൻ നിലയുടെ ഫിസിക്കൽ ഇമിഗ്രേഷൻ രേഖകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, ആ രേഖ അതിൻ്റെ കാലഹരണ തീയതി വരെ സാധുതയുള്ളതായി തുടരും. ഇ-വിസ എന്നത് നിങ്ങളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസിൻ്റെയും യുകെയിൽ പ്രവേശിക്കുന്നതിനോ യുകെയിൽ തുടരുന്നതിനോ ഉള്ള നിങ്ങളുടെ അനുമതിയുടെ വ്യവസ്ഥകളുടെ ഒരു ഓൺലൈൻ റെക്കോർഡാണ്.

യുകെയിൽ പ്രവേശിക്കാനോ യുകെയിൽ തുടരാനോ നിങ്ങൾക്ക് ഇതിനകം അനുമതിയുണ്ടെങ്കിൽ ഇവിസ നിങ്ങളുടെ ഇമിഗ്രേഷൻ നിലയെ ബാധിക്കില്ല.

2025 ഓടെ യുകെയിൽ താമസിക്കുന്ന മിക്കവാറും എല്ലാ വിസ ഉടമകൾക്കും ഇ-വിസ ലഭ്യമാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.