• March 13, 2022

അഭിരാമിയുടെ പിതാവ് സെൻ നടേശൻ ലണ്ടനിൽ നിന്നും എത്തി: അഭിരാമിക്കും കുഞ്ഞിനും ഒരുമിച്ച് യാത്ര (Videos)

തിരുവനന്തപുരം: March 12: വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു.പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. പ്രതാപൻൻ്റെയും ഭാര്യ ഷേർളിയുടേയും ഇളയമകൻ അഹിലിൻ്റെയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു.

വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. പ്രതാപന്‍ (64) , ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25) ,രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24) , ഇവരുടെ മകന്‍ റയാന്‍ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മൂത്തമകന്‍ രാഹുും കുടുംബവും വിദേശത്തായിരുന്നു.

അപകടത്തിൽ മരിച്ച അഭിരാമിയുടെ പിതാവ് സെൻ നടേശൻ ലണ്ടനിൽ നിന്നു പുറപ്പെടാനുള്ള യാത്രാതടസ്സമാണ് സംസ്കാരം വൈകാനുള്ള കാരണമായി പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ദാരുണ സംഭവത്തിന്റെ പിറ്റേന്നു മുഴുവൻ പേരെയും കുടുംബവീട്ടു വളപ്പിൽ ഒരുമിച്ചു സംസ്കാരിക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

എന്നാൽ യാത്രാതടസ്സം നേരിടുന്ന സെൻ നടേശന്റെ സന്ദേശം വന്നതോടെ അനിശ്ചിതത്വമായി. ബുധനാഴ്ച്ച ദിവസം നടക്കുമെന്നു കരുതിയ ചടങ്ങുകൾ മാറ്റി വെയ്ക്കേണ്ട സാഹചര്യമുണ്ടായി.

സെൻ നടേശൻ നാട്ടിൽ എത്തിയതോടു കൂടി ചടങ്ങുകൾ ഇന്ന് നടത്തുകയായിരുന്നു.

വര്‍ക്കലയിലെത്തിച്ച മൃരദേഹങ്ങള്‍ പ്രതാപന്റെ കടയുടെ മുന്നില്‍ അല്‍പനേരം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വീടിന് അരക്കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ നാട്ടുകാരും പരിചയക്കാരും കാല്‍നടയായി ആംബുലന്‍സിനെ അനുഗമിച്ചു. അഭിരാമിയെയും മകന്‍ റയാനെയും ഒരു പെട്ടിയിലാണ് സംസ്‌കരിച്ചത്. അഭിരാമിയുടെ ഹേത്ത് ചേര്‍ന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്. അഭിരാമിയുടെ അച്ഛന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

പ്രതാപന്റെയും ഭാര്യ ഷെര്‍ലിയുടെയും ഇളയ മകന്‍ അഹിലിന്റെയും മൃതദേഹങ്ങള്‍ അടുത്തടുത്തായി ദഹിപ്പിച്ചു. മൂത്ത മകന്‍ രാഹുല്‍ മാതാപിതാക്കള്‍ക്ക് അന്ത്യകര്‍മം നടത്തി. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകര്‍മം ചെയ്തത്.

മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.ശിവന്‍കുട്ടി, അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വി.ജോയ്, അംബിക തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തി.

 

Leave a Reply