• March 1, 2024

മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് ബലാത്സംഗം കേസില്‍ കോടതിയില്‍ ഹാജരായി

മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് ബലാത്സംഗം കേസില്‍ കോടതിയില്‍ ഹാജരായി

ലണ്ടൻ March 1: എന്‍എച്ച്എസ് ആശുപത്രിയില്‍ വനിതാ രോഗിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ ഹാജരായി.

ജനുവരി 30ന് ആണ് മേഴ്‌സിസൈഡിലെ പ്രെസ്‌കോട്ടിലുള്ള വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്  ആരോപണം നേരിടുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് നിഷേധിച്ചു.

ലിവര്‍പൂള്‍ എവേര്‍ടണില്‍ നിന്നുള്ള 28-കാരനായ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് ഇതേ സ്ത്രീക്ക് എതിരായി നടന്നതായി പറയുന്ന മറ്റ് മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളും നിഷേധിച്ചിട്ടുണ്ട്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ‘ഞാനത് ചെയ്തിട്ടില്ല’ എന്നാണു ജഡ്ജിനോട് പറഞ്ഞുത്.

ബലാത്സംഗ കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ അപേക്ഷിച്ചു. കൂടാതെ ഇവര്‍ക്കെതിരെ മറ്റ് ലൈംഗിക അതിക്രമങ്ങളും നടത്തിയിട്ടില്ല. ജൂലൈ 15 നാണ് ഇയാളുടെ വിചാരണ നടക്കുക. അതേസമയം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്നെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതോടെ ജയിലില്‍ തുടരും.

ജനുവരി 30 വൈകുന്നേരം വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് എതിരെ കേസെടുത്തതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. മേഴ്‌സി & വെസ്റ്റ് ലങ്കാഷയര്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഭാഗമാണ് ഈ ആശുപത്രി.

ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ പങ്ക് രോഗികളുടെ പരിചരണത്തിൽ നിർണായകമാണ്, യുകെയിൽ ആദ്യമായി എത്തുന്ന കെയറർമാരും നഴ്‌സുമാരും ഇതുപോലുള്ള ലൈംഗിക പീഡന കേസുകളിൽ പെടാതെ സൂക്ഷിക്കണമെന്ന് ഈ സംഭവം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു. ഇതിനുമുമ്പും ഏതാനും ചിലർ ഇത്തരം കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. അതിൽ കുടുതലും കെയറർമാരുമാണ്.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ