• January 8, 2026

യു.കെ. പ്രവാസിയുടെ “ലൈഫ് @ 25” എന്ന 12 ചെറുകഥകൾ പ്രകാശനം ചെയ്തു

ലണ്ടൻ Jan 8: “ലൈഫ് @ 25” എന്ന 12 ചെറുകഥകൾ അടങ്ങിയ പുസ്തക പ്രകാശനം ജനുവരി 7ന് ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന്.

ഏറെ ലളിതമായ വാക്കുകളിലൂടെ പ്രണത്തിന്റെയും, സൗഹൃദത്തിന്റെയും, ബന്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്റെ യുമെല്ലാം റിയൽ ലൈഫ് അനുഭവങ്ങളാണ് വായനക്കാരുമായി ഈ പുസ്തകം പങ്കുവെക്കുന്നത്.

ജീവിതം മുപ്പതുകളോട് അടുക്കുമ്പോൾ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില തിരുത്തുകളെ കുറിച്ചും, തിരിച്ചറിവുകളെ കുറിച്ചും, വളരെ ആരോഗ്യപരമായ രീതിയിൽ എഴുത്തുകാരി ഈ പുസ്തകത്തിലൂടെ പറയുന്നു.

തൃശ്ശൂരിലെ ചാലക്കുടി സ്വദേശിനിയായ അസ്ബി മനോജ്‌ എന്ന യു.കെ. പ്രവാസി വനിതയുടെ പുസ്തകമാണ് “ലൈഫ് @ 25”.

ഇപ്സ്വിച്ചിലെ ഒരു കെയർ ഹോം ജീവനക്കാരി ആണ് അസ്ബി. തിരക്കുകൾ നിറഞ്ഞ ജീവിതത്തിലെ ഒഴിവുനേരം കണ്ടത്തി എഴുതിയ ആദ്യപുസ്തം ആണ്.

“ലൈഫ് @ 25” വിതരണം ജനുവരി അവസാനം മുതൽ ആരംഭിക്കും.