• February 26, 2024

ബി​ഗ് ബോസ് മലയാളം 6 തീയതി പുറത്തുവിട്ടു: എത്തുന്ന താരങ്ങൾ ആരൊക്കെ?

KOCHI Feb 26: ബി​ഗ് ബോസ് മലയാളം സീസൺ 6ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബി​ഗ് ബോസിന്റെ ആരാധകർ.

ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആയിരിക്കും ലോഞ്ചിം​ഗ് എന്നാണ് പറഞ്ഞിരുന്നത്.

ഇപ്പോൾ കൃത്യമായ തീയതി പുറത്തുവന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് തന്നെയാണ് ബി​ഗ് ബോസ് മലയാളം 6 ന്റെ ലോഞ്ചിം​ഗ് തീയതി പുറത്ത് വിട്ടിരിക്കുന്നത്.

മാർച്ച് പത്തിനാണ് ബി​ഗ് ബോസ് ആരംഭിക്കുന്നത്. ഞായറാഴ്ച ഏഴ് മണി മുതൽ ലോഞ്ചിം​ഗ് എപ്പിസോഡുകൾ ആരംഭിക്കും.

ഈ എപ്പിസോഡിൽ ആയിരിക്കും ആരൊക്കെയാവും ഇത്തവണ ഷോയിൽ മത്സരിക്കാൻ പോകുന്ന മത്സരാർത്ഥികൾ എന്ന് പ്രേക്ഷകർ അറിയുക.

ആദ്യ സീസൺ മുതൽ മികച്ച സ്വീകാര്യതയാണ് ബി​ഗ് ബോസ് മലയാളത്തിന് ലഭിച്ചത്.

വിവിധ മേഖലകളിൽ പ്രശസ്തരായ പതിനഞ്ചോളം പേരെ ഒരു വീട്ടിൽ 100 ദിവസത്തോളം താമസപ്പിച്ചാണ് ഷോ നടത്തുന്നത്.

ഈ ദിവസങ്ങളിൽ മത്സരാർത്ഥികൾക്ക് പുറംലോകവുമായ ഒരു ബന്ധവും ഉണ്ടാവില്ല. ഫോൺ, ഇന്റർനെറ്റ്. ടെലിവിഷൻ, പത്രം ക്ലോക്ക് എന്നിവയൊന്നും ഉണ്ടാവില്ല. 100 ദിവസം മത്സരാർത്ഥികൾക്ക് താമസിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഉണ്ടാകും. പാചകം, തുണി അലക്കൽ, വീട് വ‍ൃത്തിയാക്കൽ തുടങ്ങിയ എല്ലാ പണികളും മത്സരാർത്ഥികൾ തന്നെ ചെയ്യണം.

ബി​ഗ് ബോസിന്റെ നിർദ്ദേശം അനുസരിച്ചാണ് മത്സാരർത്ഥികൾ കാര്യങ്ങൾ ചെയ്യേണ്ടത്. ഓരോ ആഴ്ചയിലും വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച്ച വരെ പങ്കെടുപ്പിച്ച് ടാസ്ക്കുകൾ സംഘടിപ്പിക്കും ഇതിൽ വിജയിക്കുന്ന ആൾ ആ ആഴ്ച വീടിന്റെ ക്യാപ്റ്റനായിരിക്കും.

ഓരോ ആഴ്ചയിലും ശനി, ഞായർ ദിവസങ്ങളിൽ മോഹൻലാൽ മത്സാരാർത്ഥികളുമായി സംവദിക്കാൻ എത്തും.

ഓരോ ആഴ്ചയിലും ബി​ഗ് ഹൗസിൽ എലിമിനേഷൻ ഉണ്ടാകും.

ഔട്ട് ആകുന്ന മത്സരാർത്ഥി ആരാണ് എന്ന് തീരുമാനിക്കുന്നത് മത്സരാർത്ഥികളിൽ നിന്ന് തന്നെയുള്ള വോട്ടിം​ഗ് വഴിയാണ്. ഈ ലിസ്റ്റിൽ വരുന്ന മത്സരാർത്ഥികളെ പബ്ലിക്ക് വോട്ടിം​ഗിന് വിടും.

ഇവരിൽ ആരാണ് പുറത്താകേണ്ടത് എന്ന് പ്രേക്ഷകരാണ് തീരുമാനിക്കുക. അയാൾ ആഴ്ചയിലെ ഞായറാഴ്ച പുറത്താവും. 100 ദിവസം ഹൗസിൽ നിൽക്കുന്നവർ ഫൈനൽ 5 ൽ എത്തും. ഇവരിൽ പ്രേക്ഷക വോട്ട് കൂടുതൽ ലഭിക്കുന്നവർ വിജയിക്കും.

ബിഗ് ബോസ് മലയാളം 6 ഊഹാപോഹ മത്സരാർത്ഥികൾ

ബീന ആന്റണി, അൻഷിത അഞ്ജി, ദയാന ഹമീദ്, ജിത്തു വേണുഗോപാൽ, സോഷ്യൽ മീഡിയ താരം സായി കൃഷ്ണ, അസ്ല മാർലി, ജാസ്മിൻ ജാഫർ, ആറാട്ട് അണ്ണൻ, അമല ഷാജി, ശാലു പേയാട്, ശില്പ ബാല, അമൃത, നയന, പാർവതി ബാബു, ശ്രീലക്ഷ്മി അറയ്ക്കൽ, അഭിഷേക് ശ്രീകുമാർ, മാലാ പാർവതി.

ബിഗ് ബോസ് മലയാളം 6 മാർച്ച് 10 ന് വൈകുന്നേരം 7 മണിക്ക് ഏഷ്യ നെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യും. ഡിസ്നി + ഹോട്ട്സ്റ്റാറിലും ഷോ സ്ട്രീം ചെയ്യും.