• December 24, 2025

യൂറോപ്പിൽ ജോലി വേണോ? കേരള സർക്കാർ വഴി നിയമനം: ഇപ്പോൾ തന്നെ അപേക്ഷിക്കൂ

യൂറോപ്പിൽ ജോലി വേണോ? കേരള സർക്കാർ വഴി നിയമനം: ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കൊച്ചി Dec 24: സ്ലോവാക്യയിലെപ്രമുഖ ആശുപത്രിയിലേക്ക് ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എട്ട് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എം ബി ബി എസ്. ബിരുദം, റേഡിയോളജിയിൽ ബോർഡ് സർട്ടിഫിക്കേഷനോ അറ്റസ്റ്റേഷനോ, കുറഞ്ഞത് നാല് വർഷത്തെ പോസ്റ്റ്-സ്പെഷ്യലൈസേഷൻ പ്രവൃത്തിപരിചയം എന്നിവയാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതകൾ.

എക്സ്-റേ, അൾട്രാസൗണ്ട്, സി.ടി., എം.ആർ.ഐ., മാമോഗ്രഫി, ഡെൻസിറ്റോമെട്രി എന്നിവയിൽ സ്വതന്ത്രമായി പരിശോധന നടത്താനും റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിവുണ്ടായിരിക്കണം. പി എ സി എസ്, ഡിജിറ്റൽ ഇമേജിംഗ് സിസ്റ്റങ്ങളിൽ പ്രാവീണ്യം അഭികാമ്യം. ന്യൂറോറേഡിയോളജി, ഓങ്കോളജിക് ഇമേജിംഗ് പോലുള്ള ഉപ-വിഭാഗങ്ങളിലെ പ്രവൃത്തിപരിചയവും മാമോഗ്രഫി സർട്ടിഫിക്കേഷനും അധിക യോഗ്യതകളായി പരിഗണിക്കും.

സാമൂഹിക ഇടപെഴകലിനും രോഗികളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും ആവശ്യമായ B2 ലെവൽ സ്ലോവാക് ഭാഷാ പ്രാവീണ്യം നിർബന്ധമാണ്. സ്ലോവാക് വിദ്യാഭ്യാസ മന്ത്രാലയം ഇത് അനിവാര്യമാക്കുന്നു. തൊഴിലുടമ സൗജന്യമായി B2 ലെവൽ വരെ (600 മണിക്കൂർ) ഭാഷാ പരിശീലനം നൽകും. തൊഴിൽ കരാറിൽ ഒപ്പിട്ട ശേഷം ഇന്ത്യയിൽ വെച്ച് ഓൺലൈനായി ഇത് ആരംഭിക്കാം.

റേഡിയോളജിക്കൽ രീതികളിലൂടെ രോഗനിർണ്ണയ ഇമേജിംഗ് സ്വതന്ത്രമായി നടത്തുക, ഫലങ്ങൾ വിലയിരുത്തി മറ്റ് വകുപ്പുകളുമായി സഹകരിക്കുക, സ്പെഷ്യലൈസേഷൻ പരിധിയിലുള്ള ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഇത് മുഴുവൻ സമയ, സ്ഥിരം ജോലിയാണ്; ശമ്പളം ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്.

വിരമിക്കൽ സേവിംഗ്‌സിനുള്ള സാമ്പത്തിക സഹായം, പ്രസവാനുകൂല്യം, ആശുപത്രിയിൽ സൗജന്യ ഭക്ഷണം, സ്ലോവാക് തൊഴിൽ നിയമത്തിലുമധികം അധിക അവധി ദിവസങ്ങൾ, കായികം/സാംസ്കാരിക/വ്യക്തിഗത ആരോഗ്യ സഹായം, സാമൂഹിക സഹായം, അധിക സമയ ജോലിക്ക് ബോണസുകൾ എന്നിവ ലഭ്യമാണ്. സൗകര്യപ്രദമായ നിരക്കിൽ താമസസൗകര്യവും (ഓപ്ഷണൽ) വാഗ്ദാനം ചെയ്യുന്നു.

താൽപര്യമുള്ളവർ 2026 ജനുവരി 5-നോ അതിനുമുമ്പോ സി.വി., പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ hor@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.”Interventional Radiologists to Slovakia” എന്ന സബ്ജെക്ട് ലൈനിൽ പ്രതിപാദിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക