• March 17, 2022

അടുത്ത ഉരു പുറപ്പെട്ടു ഇത്തവണ കാലിഫോണിയ്ക്കല്ല ലണ്ടനിലേക്കാണ്

അടുത്ത ഉരു പുറപ്പെട്ടു ഇത്തവണ കാലിഫോണിയ്ക്കല്ല ലണ്ടനിലേക്കാണ്

സോഷ്യൽ മീഡിയിൽ വൈറലായ സുഭാഷ് നായരുടെ പോസ്റ്റ്

UK ഇപ്പ ഫുൾ ഓപ്പർച്യൂണിറ്റി അല്ലേ. ഫീസിന്റെ ആദ്യ ഗഡു കൊടുത്താൽ വിസ കിട്ടും ബാക്കി ഒക്കെ അവിടെ ചെന്ന് പണി ചെയ്ത് അടച്ചാൽ മതി, അതെന്ന് അവിടെ ഇവുടുത്തെ പോലെ അല്ലല്ലോ.

ഒരു മണിക്കൂറിനു രൂപാ ആയിരം രൂപാ ശമ്പളം കിട്ടും. പാർട്ട് ടൈമേ സ്റ്റുഡന്റ് വിസയിൽ ചെയ്യാൻ പറ്റൂ. അതായത് ആഴ്ചയിൽ 20 മണിക്കൂർ. അപ്പൊ 20000 രൂപ, അതീന്ന് ഒരു 8000 പൊട്ടെ പതിനായിരം ചിലവും താമസോം, പിന്നേ നിങ്ങള് തന്നെ കുക്ക് ഒക്കെ ചെയ്യണം അല്ലേൽ പണി കിട്ടും ഹോട്ടലിലൊക്കെ ഭയങ്കര റേറ്റാ… അല്ല അത് കൊണ്ടാണല്ലോ നമുക്കീ ശമ്പളം ഒക്കെ കിട്ടുന്നത്.

എവിടെ പോയാലും ആദ്യ കാലത്ത് ഇങ്ങനെ ഒക്കെ ആണെന്നെ. ഇപ്പ അവിടെ ഉള്ളവരൊക്കെ ഇങ്ങിനെ തന്നെ അല്ലെ വന്നത്. പിന്നേ അല്പം ഉശിരും ധൈര്യോം ഉണ്ടേൽ ഈ 20 മണിക്കൂറിനു പുറത്തും പണിയെടുക്കാം… അതിനു ക്യാഷ് ഇൻ ഹാൻഡ് എന്ന് പറയും. ചുരുക്കി പറഞ്ഞാൽ ആദ്യത്തെ വർഷം ഒന്ന് ആഞ്ഞു പിടിച്ചാ 4-5 ലക്ഷം രൂപ ചെലവ് കഴിഞ്ഞു കയ്യിൽ പിടിക്കാം.

പിന്നേ സ്റ്റേ ബാക്കിന്റെ സമയത്ത് എങ്ങിനെ പോയാലും ടാക്സ് കഴിഞ്ഞു ഒരു 2.5 – 3 ലക്ഷം മാസം ഉണ്ടാക്കാം. പൊട്ടെ കുറച്ചു പിടി 2 അപ്പൊ എത്ര ആയി? വർഷം 24 വച്ച് 48 അതായത് കയ്യിൽ നിന്ന് ചിലവാകുന്ന ഒരു 15 കുറച്ചാ പോലും 3 കൊല്ലം കഴിഞ്ഞു മറ്റ് വിസയൊന്നും കിട്ടിയില്ലേലും ഒരു പത്തു മുപ്പതു ലക്ഷം കയ്യിൽ പിടിച്ചു തിരിച്ചു പോരാം.

യേത് അവിടെ ഇപ്പ നേഴ്സിങ് ഹോമിലോക്കെ ഭയങ്കര വേക്കൻസി ആണ് ചുമ്മാ 3-4 ലക്ഷം കൊടുത്താ വിസ അങ്ങ് കിട്ടും. 5 കൊല്ലം നിന്നാ PR ഉം കിട്ടും.  പിന്നേ എല്ലാ ചെലവും സർക്കാരല്ലേ. യേത് അധുനീക ഗഫൂർഖാമാരുടെ തള്ളാണ് മുകളിൽ കൊടുത്തത്. ഇവിടെ വന്ന് രക്ഷപ്പെട്ട വളരെ കുറച്ചു പിള്ളേരുടെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇട്ട് കാശാക്കുന്ന ശങ്കരാടിമാരും കുറവല്ല.

ഇപ്പൊ കാലിഫോർണിയക്കല്ല ഐയർലണ്ടിലേക്കാണ് ഉരു പോകുന്നത് അത് വേണേൽ ലണ്ടൻ കടപ്പുറം വഴി വിടാം കഴിഞ്ഞ ദിവസം ഒരു സുഹൃത്തു വിളിച്ചു എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റൽ വരെ ഒന്ന് പോയി അവിടെ അഡ്മിറ്റ് ആയ കുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കാമോ എന്ന് ചോദിച്ചു. ചെന്ന് കൂടുതൽ വിവരം തിരക്കിയപ്പോഴാണ്, കൊച്ചിന് ഡിപ്രഷൻ ആണ്, UK യിൽ വന്നു സമ്പാദിച്ചു കോടികളും ആയി തിരിച്ചു ചെല്ലും എന്ന് വീട്ടുകാരെ ധരിപ്പിച്ചു എടുത്ത കടം എങ്ങിനെ വീട്ടും എന്ന് അറിയാതെ വിഷമിച്ചാണ് ആ അവസ്ഥയിൽ ആയതു. ഇത് രണ്ടാമത്തെ ഡിപ്രഷൻ കേസാണ്. ഇനിയും ധാരാളം കഥകൾ.

ഇങ്ങിനെ സഹോദരങ്ങളെ പറ്റിച്ചു തിന്നുന്ന ഏജന്റുമാരോടും അതിനു വഴി വെട്ടുന്ന യൂട്യൂബർമാരോടും ഒന്നേ പറയാനുള്ളൂ. അയ്യപ്പനും കോശിയിലേം നായികയുടെ ഡയലോഗ്, നിന്റെ ഒക്കെ തള്ള ജീവിച്ചിരുപ്പുണ്ടേൽ അങ്ങ് കൊന്നു കളയെടാ… വെറുതെ എന്തിനാ അതിനെ പറയിക്കുന്നെ.

Click to visit Subhash Nair’s Facebook Page