• April 6, 2023

ഫ്രീ ആയി യു കെ ഹെൽത്ത് കെയർ വിസ ലഭിക്കാൻ മാർഗനിർദ്ദേശങ്ങളുമായി യു കെ ഗവണ്മെന്റ്

ഫ്രീ ആയി യു കെ ഹെൽത്ത് കെയർ വിസ ലഭിക്കാൻ മാർഗനിർദ്ദേശങ്ങളുമായി യു കെ ഗവണ്മെന്റ്

ലണ്ടൻ April 6: സാമൂഹിക പരിപാലന രംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കായി സര്‍ക്കാര്‍ 2023 ഏപ്രില്‍ 3-ന് അപ്ഡേറ്റ് ചെയ്ത പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ചില ആളുകളും സംഘടനകളും ഉണ്ടെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഈ മാര്‍ഗ്ഗനിര്‍ദ്ദേശം അവര്‍ എന്തെങ്കിലും കുഴപ്പങ്ങളില്‍ ചെന്നു ചാടുന്നത് ഒഴിവാക്കാന്‍ അവരെ സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

ആരോഗ്യ, സാമൂഹിക പരിപാലന ജീവനക്കാരുടെ അന്താരാഷ്ട്ര റിക്രൂട്ട്മെന്റിനായുള്ള പ്രാക്ടീസ് കോഡ് (കോഡ് ഓഫ് പ്രാക്ടീസ്) ആരോഗ്യ, സാമൂഹിക പരിപാലന ജീവനക്കാരുടെ അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ധാര്‍മ്മികമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

യുകെയിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ വരുന്ന വിദേശത്ത് പരിശീലനം ലഭിച്ച എല്ലാ ആരോഗ്യ, സാമൂഹിക പരിപാലന വിദഗ്ധരും അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അഴിമതികള്‍ എങ്ങനെ ഒഴിവാക്കാം എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് യുകെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

സര്‍ക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ ചില പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

റിക്രൂട്ടര്‍മാരുടെ പട്ടികയില്‍ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ലിസ്റ്റിലെ ഏജന്‍സികള്‍ പ്രാക്ടീസ് കോഡ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ട് എന്നുറപ്പാക്കുക.

യുകെയില്‍ ജോലി കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് പണം നല്‍കരുത്. ഇത് യുകെ നിയമപ്രകാരം നിയമവിരുദ്ധമാണ്.

വ്യത്യസ്ത തട്ടിപ്പുകളെയും ജോലി വാഗ്ദാനങ്ങളെയും കുറിച്ച് ബോധവാനായിരിക്കുക.

Click Here To Read Full Government Guidance