• March 20, 2026

സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പ്: ആദ്യ ഏഷ്യൻ വനിതയായി മലയാളി ജയാ ജോർജി

സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പ്: ആദ്യ ഏഷ്യൻ വനിതയായി മലയാളി ജയാ ജോർജി

ഇപ്സ്വിച്ച്: ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ സാന്നിധ്യമായി മലയാളി അഭിഭാഷക. സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനി ജയാ ജോർജി.

ഈ കൗൺസിലിൽ ആദ്യ ഏഷ്യൻ വനിതയെന്ന കാൻഡിസറ്റ് എന്നെ ചരിത്രം കുറിച്ച് കൊണ്ട് ലേബർ പാർട്ടിയുടെ പ്രസ്റ്റീജ് സീറ്റുകളിലൊന്നിലാണ് ജയ ജനവിധി തേടുന്നത്.
​രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്:

​വർഷങ്ങൾക്ക് മുൻപ് കേംബ്രിഡ്ജിൽ മികച്ച നഴ്സിനുള്ള പുരസ്കാരം നേടിയ ജോർജി എബ്രഹാമിന്റെ ഭാര്യയായാണ് ജയ യുകെയിലെത്തുന്നത്. ഇപ്സ്വിച്ചിൽ താമസമാക്കിയ ജയ തുടക്കം മുതൽ തന്നെ ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമൺ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജയ, ഇത്തവണ ലേബർ പാർട്ടി ദേശീയ സമ്മേളന പ്രതിനിധി കൂടിയായിരുന്നു.

ഔദ്യോഗിക ജീവിതവും സേവനവും
​ഇന്ത്യയിലെ തിരക്കുപിടിച്ച അഭിഭാഷക ജീവിതത്തിൽ നിന്നും യുകെയിലെത്തിയ ജയ, നിലവിൽ എൻഎച്ച്എസിലും (NHS) സേവനമനുഷ്ഠിക്കുന്നുണ്ട്. നിയമബിരുദത്തിന് പുറമെ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും ജയയ്ക്കുണ്ട്.

സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ജയ നിരവധി

ജയ സംഘടനകളിൽ സജീവമാണ്:

​സഫോക്ക് ക്യാൻസർ സപ്പോർട്ട് അംബാസിഡർ.

​ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി

​ഇപ്സ്വിച്ച് കമ്മ്യൂണിറ്റി മീഡിയ വോളന്റിയർ

​’ഫ്യൂച്ചർ ഫീമെയിൽ സൊസൈറ്റി’ എന്ന വനിതാ കൂട്ടായ്മയുടെ സംഘാടക

​കാഞ്ഞങ്ങാട്ടെ അഭിഭാഷകനായിരുന്ന ജോസിന്റെയും, കോളേജ് പ്രൊഫസറായിരുന്ന മേരിക്കുട്ടിയുടെയും മകളാണ് ജയ. മാതാപിതാക്കളിൽ നിന്ന് ലഭിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് ജയ പറയുന്നു. ഭർത്താവ് ജോർജി എബ്രഹാമിന്റെ പൂർണ്ണ പിന്തുണയും ജയക്കുണ്ട്.

ജയയുടെ ഉപരിപഠനം കർണാടകയിൽ ആയിരുന്ന കാലം മുതൽ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നിരുന്നു. മംഗ്ലൂർ SDM ലോ കോളേജിലെ പൂർവ വിദ്യാർത്ഥി കുടി ആണ് ജയ.