• August 30, 2024

റിപ്പോർട്ടറിനെ വീഴ്ത്തി, രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; ഒന്നാമത് 24 തന്നെ

കൊച്ചി ഓഗസ്റ്റ് 30: ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം 24 ന്യൂസ് തന്നെയാണ് 34ാം ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

കഴിഞ്ഞാഴ്ച ചരിത്രത്തിൽ ആദ്യമായി ബാർക്ക് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ അപേക്ഷിച്ച് 12 പോയിന്റുകൾ അധികം നേടിയായിരുന്നു റിപ്പോർട്ടറിന്റെ മുന്നേറ്റം. 149 പോയിന്റായിരുന്നു റിപ്പോർട്ടറിനുണ്ടായിരുന്നത്. ഏഷ്യാനെറ്റിന് 148 പോയിന്റും. എന്നാൽ 34ാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരു ചാനലുകളും തമ്മിലുള്ള പോയിന്റ് നിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിനെക്കാൾ 21 പോയിന്റാണ് ഏഷ്യാനെറ്റ് അധികമായി നേടിയത്. ഏഷ്യാനെറ്റിന് 132 ഉം റിപ്പോർട്ടർ ചാനലിന് 111 ഉം ആണ് പോയിന്റ് നില.

അതേസമയം 33ാം ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രേക്ഷകരുടെ ആകെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് കഴിഞ്ഞാഴ്ച 155 പോയിന്റായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ അത് 133 ആയി കുറഞ്ഞു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോർ ന്യൂസും തമ്മിൽ വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ ഇരു ചാനലുകൾക്കും

അതേസമയം 34ാം ആഴ്ചയിലെ റേറ്റിങ്ങിൽ ന്യൂസ് 18 കേരളയെ പിന്തള്ളി ജനം ടിവി 7ാം സ്ഥാനത്ത് എത്തി. നിലവിൽ എട്ടാം സ്ഥാനത്താണ് ന്യൂസ് 18. മനോരമ ന്യൂസ്‌ – 63
മാതൃഭൂമി ന്യൂസ്‌ – 51, കൈരളി ന്യൂസ് – 22 , ജനം ടിവി – 21 ,ന്യൂസ് 18 കേരള – 19, മീഡിയ വണ്‍ – 15 എന്നിങ്ങനെയാണ് റേറ്റിങ്ങിലെ മറ്റ് സ്ഥാനങ്ങൾ. 33ാം ആഴ്ച മനോരമ ന്യൂസ്‌ – 73, മാതൃഭൂമി ന്യൂസ്‌ – 65, കൈരളി ന്യൂസ് – 25, ന്യൂസ് 18 കേരള – 25, ജനം ടിവി – 23, മീഡിയ വണ്‍ – 17 എന്നിങ്ങനെയായിരുന്നു റേറ്റിങ്.

എന്റർടെയിൻമെന്റ് ചാനലുകുടെ റേറ്റിങ് ഇങ്ങനെ

ഏഷ്യാനെറ്റ് – 703, സീ കേരളം – 222, മഴവിൽ മനോരമ – 209 , ഫ്ലവർസ് ടിവി – 187
സുര്യ ടിവി – 164, കൈരളി ടിവി – 113
അമൃത ടിവി – 48, ഏഷ്യനെറ്റ് മൂവീസ് – 152
സുര്യ മൂവീസ് – 96, ഏഷ്യനെറ്റ് പ്ലസ് – 71, വീ ടിവി – 60, കൊച്ചു ടിവി – 58, സുര്യ കോമഡി – 49, സുര്യ മ്യൂസിക്ക് – 23