• September 5, 2024

എന്‍എച്ച്എസിലെ നീണ്ട കാലതാമസം യുകെയിലുടനീളമുള്ള കുട്ടികളുടെ ആരോഗ്യത്തെ താറുമാറാക്കുന്നു

ലണ്ടൻ സെപ്റ്റംബർ 5: എന്‍എച്ച്എസിലെ ചികിത്സ യഥാസമയം ലഭിക്കാത്തത് മൂലം രാജ്യത്തുടനീളമുള്ള കുട്ടികളെ ആരോഗ്യ സ്ഥിതി അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. വിട്ടുമാറാത്ത വേദന, ആസ്ത്മ, ഭാരക്കുറവ്, വളര്‍ച്ചാ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് യാഥാസമയം പരിചരണം ലഭിക്കുന്നില്ല.

18 വയസ്സിന് താഴെയുള്ള പലര്‍ക്കും അവരുടെ പ്രമേഹത്തിനോ അപസ്മാരത്തിനോ ഉടനടി ചികിത്സ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അവരുടെ ആരോഗ്യം വളരെ മോശമായതിനാല്‍ പരിചരണത്തിനായി A&E-ലേക്ക് തിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

കണ്ടെത്തലുകള്‍ ‘ഞെട്ടിപ്പിക്കുന്നതാണ്’ എന്ന് കുട്ടികളുടെ ഡോക്ടര്‍മാര്‍ പറഞ്ഞു. കാലതാമസത്തിന്റെ ഫലമായി ചില കുട്ടികള്‍ ജീവിതകാലം മുഴുവന്‍ അതിന്റെ അനന്തരഫലങ്ങള്‍’ അനുഭവിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ചികില്‍സയുടെ ലഭ്യതയില്ലായ്മ ഉണ്ടാക്കുന്ന ദോഷം വ്യക്തമാക്കുന്ന തെളിവുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂറോ ഡെവലപ്മെന്റല്‍ പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഒരു ശിശുരോഗ വിദഗ്ധന്‍ പറഞ്ഞത് പല കേസുകളിലും കുട്ടികള്‍ക്ക് അവരുടെ ആദ്യ അപ്പോയ്‌മെന്റിനായി ആറ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നാണ്. ആ്രദ്യ കണ്‍സള്‍ട്ടേഷന്റെ ശരാശരി കാത്തിരിപ്പ് സമയം മൂന്ന് വര്‍ഷവും അഞ്ച് മാസവുമാണെന്ന് മറ്റൊരാള്‍ പറഞ്ഞു.

കാലതാമസം മൂലമുണ്ടാകുന്ന ഉത്കണ്ഠയും വെല്ലുവിളികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ആ സമ്മര്‍ദ്ദത്തിന്റെ ഫലമായി ചില മാതാപിതാക്കള്‍ ചികിത്സ തേടുന്നതില്‍ നിന്നും പിന്‍മാറുകയും ചെയ്തു. കൂടാതെ, NHS വെയിറ്റിംഗ് ലിസ്റ്റുകള്‍ മറികടക്കാന്‍ ചില കുടുംബങ്ങള്‍ സ്വകാര്യ പരിചരണത്തിനായി പണം നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുകയാണ്.

നാല് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 195 പീഡിയാട്രീഷ്യന്‍മാരില്‍ നടത്തിയ സര്‍വേയില്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ 18 വയസ്സിന് താഴെയുള്ളവരുടെ പരിചരണത്തിനായി കൂടുതല്‍ ഫണ്ട് നല്‍കേണ്ടതുണ്ടെന്ന് RCPCH പറഞ്ഞു.

ശിശുരോഗ വിദഗ്ധന്‍ അവരുടെ അവസ്ഥ നിര്‍ണ്ണയിക്കാന്‍ കാത്തിരിക്കുമ്പോള്‍ അവരുടെ കുടുംബത്തിന് ശിശു വൈകല്യ ക്ഷേമ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളോളം ദാരിദ്ര്യത്തില്‍ കഴിയുകയാണ്.

അപ്പോയിന്റ്മെന്റുകള്‍ക്കും ടെസ്റ്റുകള്‍ക്കും ചികിത്സയ്ക്കും വേണ്ടി കാത്തിരിക്കുന്ന ഉത്കണ്ഠ നിമിത്തം, അവരുടെ ജീവിതത്തിന്റെ വലിയ ഭാഗം ഉത്കണ്ഠ നിമിത്തം വലിയ വൈകാരിക ക്ഷതം അനുഭവിക്കുന്നു.

കോളേജിലെ ഹെല്‍ത്ത് സര്‍വീസ് ഓഫീസര്‍ ഡോ റോണി ചിയുങ് പറഞ്ഞു: “എന്റെ പീഡിയാട്രിക് സഹപ്രവര്‍ത്തകര്‍ കുട്ടികളുടെ ആരോഗ്യ സേവനങ്ങളുടെ ഇന്നത്തെ അവസ്ഥയുടെ ഞെട്ടിപ്പിക്കുന്ന ഒരു സ്നാപ്പ്ഷോട്ട് നല്‍കിയിട്ടുണ്ട്. ഒരു കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ എന്ന നിലയില്‍ ഈ ഫലങ്ങള്‍ എനിക്ക് ആശ്ചര്യകരമല്ല.

“ദീര്‍ഘമായ കാത്തിരിപ്പിന്റെ ആഘാതങ്ങള്‍ ദൂരവ്യാപകമായത് പോലെ വിനാശകരമാണ്: ഒരു ശിശുരോഗവിദഗ്ദ്ധനെ കാണുന്നതുവരെ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികളുടെ വൈകല്യത്തിനുള്ള പേയ്മെന്റുകള്‍ നിഷേധിച്ചു; നേരിയ ലക്ഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥകളിലേക്കും ജീവിതനിലവാരം കുറയുന്നതിലേക്കും സ്‌കൂള്‍ ഒഴിവാക്കലിലേക്കും വിശാലമായ കുടുംബ പിരിമുറുക്കത്തിലേക്കും നയിക്കുകയാണ്. നട്ടെല്ലിന് വൈകല്യമുള്ള ചില കുട്ടികള്‍ക്ക് ഹൃദയവും ശ്വസന പ്രശ്‌നങ്ങളും ഉണ്ടാകുന്നു, കാരണം അവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ വളരെക്കാലം കാത്തിരിക്കേണ്ടിവരുന്നു, അല്ലെങ്കില്‍ ഓപ്പറേഷന്‍ അപകടസാധ്യതയുള്ളതായിത്തീരുന്നു, ച്യൂങ് കൂട്ടിച്ചേര്‍ത്തു.