• September 13, 2024

ന്യൂസിലാന്‍ഡിലും ജര്‍മ്മനിയിലും വിവിധ മേഖലകളിൽ ജോലി ഒഴിവുകള്‍

ന്യൂസിലാന്‍ഡിലും ജര്‍മ്മനിയിലും വിവിധ മേഖലകളിൽ ജോലി ഒഴിവുകള്‍

തിരുവനന്തപുരം സെപ്റ്റംബർ 13: വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം വാഗ്ദാനം ചെയ്ത് കേരള നോളജ് ഇക്കോണമി മിഷന്‍ ( കെ കെ ഇ എം ). വിദേശത്തേയും സ്വദേശത്തേയും വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവിലേക്ക് കേരള നോളജ് ഇക്കോണമി മിഷന്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 21582 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സര്‍വീസസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂസീലന്‍ഡ്, ജര്‍മനി തുടങ്ങി വിദേശരാജ്യങ്ങളെ കൂടാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും ഒഴിവുകള്‍ വന്നിട്ടുണ്ട്.

ന്യൂസീലന്‍ഡില്‍ കെയര്‍ അസിസ്റ്റന്റ്, ജര്‍മനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ 440 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രാഞ്ച് മാനേജര്‍, പ്രോജക്ട് കോഡിനേറ്റര്‍, എച്ച് ആര്‍ എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, അസോസിയേറ്റ് എഞ്ചീനിയര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, മീഡിയ കോഡിനേറ്റര്‍, എ ഐ കണ്ടന്റ് റൈറ്റര്‍എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

ഇത് കൂടാതെ പ്രൊഡക്ഷന്‍ ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവ്, കെയര്‍ ടേക്കര്‍, ടെക്നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ട്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലും അവസരങ്ങളുണ്ട്. ന്യൂസീലന്‍ഡിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഉള്‍പ്പെടെ 1766 ഒഴിവുകളിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും അപേക്ഷിക്കാം എന്ന് കേരള നോളജ് ഇക്കോണമി മിഷന്‍ അറിയിക്കുന്നു.

ജര്‍മനിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് മേഖലയില്‍ മെക്കാട്രോണിക് ടെക്നീഷ്യന്‍ തസ്തികയിലേക്ക് 400 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 250000-350000 വരെയാണ് പ്രതിമാസ ശമ്പളം ഡിപ്ലോമയാണ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പിക്കാം. ന്യൂസിലാന്‍ഡിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദധാരികളായിരിക്കണം.

ബി എസ്‌സി നഴ്സിംഗ് അധിക യോഗ്യതയായി പരിഗണിക്കും. 1,00,000-1,75,000 രൂപയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. കേരള നോളജ് ഇക്കോണമി മിഷന്റെ വെബ്‌പോര്‍ട്ടലായ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി തസ്തികകള്‍ക്ക് അനുസരിച്ച് മാറ്റമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക്: 0471 2737881, 0471 2737882 എന്നീ നമ്പറിലോ knowledgemission.kerala.gov.in എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.