• September 10, 2024

ജർമ്മനിയിലേക്ക് പറക്കാൻ സുവർണാവസരം; നഴ്സിങ് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കൂ

ജർമ്മനിയിലേക്ക് പറക്കാൻ സുവർണാവസരം; നഴ്സിങ് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കൂ

തിരുവനന്തപുരം സെപ്റ്റംബർ 10: ജർമ്മനിയിലേക്ക് നഴ്സിങ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും നിമയനം ലഭിക്കുക.

നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദം ആവശ്യമാമ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. സമീപകാല തൊഴിൽ വിടവ് 1 വർഷത്തിൽ കൂടരുത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.

2400-4000 വരെയാണ് ശമ്പളം. അതായത് ഇന്ത്യൻ രൂപ 3.70 ലക്ഷത്തോളം. മൂന്ന് വർഷത്തെ കരാർ നിയമമായിരിക്കും. ആഴ്ചയിൽ 38.5 മണിക്കൂറോളം ജോലി ചെയ്യണം. ചില സമയങ്ങളിൽ 40 മണിക്കൂർ വരെ.

വിമാന ടിക്കറ്റും വിസയും നൽകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ gm@odepc.in എന്ന വിലാസത്തിൽ അയക്കണം. സബ്ജെക്ട് ലൈനിൽ “B1/B2 നഴ്‌സ് ജർമ്മനിയിലേക്ക്” എന്ന് പ്രതിപാദിക്കണം.