• February 7, 2025

റിക്രൂട്ട്മെന്റ് ഏജന്റിന്റെ കെണിയിൽപ്പെട്ട് എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു

റിക്രൂട്ട്മെന്റ് ഏജന്റിന്റെ  കെണിയിൽപ്പെട്ട് എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു

തിരുവനന്തപുരം ഫെബ്രുവരി 7: വ്യാജ റിക്രൂട്ട്മെന്റ് മാഫിയകളുടെ കെണിയിൽപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.

നിയമാനുസൃതമായും സുരക്ഷിതമായും വിദേശത്തേയ്ക്ക് പോകാനുള്ള വിവിധ സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ദുഖകരം.

ലഭിക്കുന്ന ജോലി ഓഫറുകൾ വിശ്വാസയോഗ്യമാണോ, എന്തെല്ലാം രേഖകൾ കരുതണം, വിദേശത്തെത്തിയാൽ എവിടെ ബന്ധപ്പെടണം എന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരം തട്ടിപ്പുകൾ അധികവും നടക്കുന്നത് എന്നതിനാൽ ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണത്തിലും സമൂഹമാധ്യമങ്ങൾക്കു സുപ്രധാന പങ്കുണ്ട്.

വിദേശത്തു ജോലിക്കോ പഠനത്തിനോ പോകാൻ തയാറെടുക്കുന്നവരാണോ? നോർക്ക ടോൾ ഫ്രീ നമ്പറുകൾ പ്രയോജനപ്പെടുത്തുക.

വ്യാജ റിക്രൂട്ട്മെന്റ് മാഫിയകളുടെ കെണിയിൽപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. വിദേശത്തു ചതിക്കപ്പെട്ട വ്യക്തികൾക്ക് നോർക്ക വഴി പരാതി നൽകാവുന്നതാണ്. ഏജന്റിന്റെ പേരും, നാട്ടിലെ അഡ്രസ്സും, യു കെയിലെ അഡ്രസും എല്ലാം സഹിതം കേരള പോലീസിലും നോർക്ക ക്കും പരാതി നൽകുക. പണമിടപാടുകൾ ഉൾപ്പെടുന്ന കേസുകൾ കാലതാമസമെടുക്കും.