• October 14, 2024

ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ വിദേശ ജോലി അവസരം, അഭിമുഖം 19 ന് പത്തനംതിട്ടയില്‍

ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ വിദേശ ജോലി അവസരം, അഭിമുഖം 19 ന് പത്തനംതിട്ടയില്‍

തിരുവല്ല ഒക്ടോബർ 14: വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരുങ്ങുന്നു. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് ഒക്ടോബർ 19 ന് നടക്കാന്‍ പോകുന്നത്.

തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കുന്നത്.

നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് അവസരം. കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേളയാണ് തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നതെന്നും തോമസ് ഐസക് പറയുന്നു.

ആസ്ട്രേലിയയിലെ ട്രെയിനിംഗ് – തൊഴിൽ വിസ പരിപാടിക്കായി ഐഎച്ച്എൻഎ എന്ന ആസ്ട്രേലിയയിലെ നേഴ്സിംഗ് കോളേജും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പുമാണ് ഈ വിസ നൽകുന്നത്.

അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇവർക്ക് ആസ്ട്രേലിയയിൽ നാല് കാമ്പസുകളുണ്ട്. കൊച്ചിയിൽ രണ്ടാഴ്ച മുമ്പാണ് ഒരു കാമ്പസ് ആരംഭിച്ചതെന്നും തോമസ് ഐസക് ചൂണ്ടിക്കാണിക്കുന്നു.

എംപ്ലോയറുടെ ഇന്റർവ്യൂവില്‍ തൃപ്തികരമായ പ്രകടനം നടത്തിയാല്‍ ഓഫർ ലെറ്റർ ലഭിക്കും. ‘ആസ്ട്രേലിയയിൽ NCLEX-RN സർട്ടിഫിക്കേഷൻ കോഴ്സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിലെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമാണ് വിസ. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വർഷം ശമ്പളമായി ലഭിക്കും. ഇതിൽ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷൻ ഫീസിനും രജിസ്ട്രേഷൻ നടപടികൾക്കുമായി നൽകേണ്ടിവരും. ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ പ്രതിമാസം വീട്ടിൽ അയക്കാൻ കഴിയും’ തോമസ് ഐസക് കുറിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന ഉഗ്യോഗാർത്ഥികള്‍ രണ്ട് വർഷത്തിനുള്ളിൽ NCLEX-RN രജിസ്ട്രേഷനും OSCE പരീക്ഷയും നേടണം. വിസാ കാലയളവിനുള്ളിൽ ഇത് നേടാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിലേക്കു മടങ്ങേണ്ടിവരും എന്നതാണ് ശ്രദ്ധേയം. വിജയകരമായി പൂർത്തീകരിച്ചാൽ ആസ്ട്രേലിയയിൽ തുടർന്ന് ജോലി ചെയ്യാം. അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് നേഴ്സിംഗ് ജോലിക്കു പോകാം. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉദ്യോഗാർത്ഥിക്ക് നേഴ്സിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷം പാസ്സായിരിക്കണം. ഇത് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ചെയ്താൽ മതി. നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ IELTS പരീക്കുള്ള പ്രത്യേക പരിശീലനം ഓൺലൈനായും അല്ലാതെയും നൽകുന്നതിന് കെ-ഡിസ്ക് സംവിധാനമൊരുക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ ഫീസും ടിക്കറ്റ് ചാർജ്ജും മാത്രമേ ചെലവുള്ളൂ. നോർക്കയക്ക് 30,000 രൂപ റിക്രൂട്ട്മെന്റ് ചാർജ്ജായി നൽകണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ. ഇത് കൈയിൽ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഇതിനുള്ള വായ്പ നോർക്ക തരപ്പെടുത്തി തരും. പറയൂ ഇതിനേക്കാൾ മെച്ചപ്പെട്ടൊരു നേഴ്സിംഗ് തൊഴിലവസരം സാധ്യമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

എങ്ങനെ തൊഴില്‍ മേളയില്‍ പങ്കെടുക്കാം

Digital Workforce Management System (DWMS) പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അവിടുത്തെ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്ത നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കാം. അതോടൊപ്പം തന്നെ https://forms.gle/3hJ3UFebnj1pDNTZ8 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്.

CLICK TO JOIN JOB FAIR WHATSAPP GROUP
https://chat.whatsapp.com/B9NMUaM4nzt9v6TMn2wBIs

പത്തനംതിട്ടക്കാർക്ക് മാത്രമല്ല, കേരളത്തിന്റെ ഏത് കോണില്‍ ഉള്ളവർക്കും DWMS-ൽ രജിസ്റ്റർ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായിട്ടുള്ള ഇൻ്റർവ്യു തരപ്പെടുത്താം എന്നതാണ് ഏറ്റവും വലിയ സവിശേഷത