• July 21, 2024

വിസ പുതുക്കാൻ കഴിയാതെയും ജോലി നഷ്ടപെട്ടും അനേകം മലയാളികൾ യു കെയിൽ

വിസ  പുതുക്കാൻ കഴിയാതെയും ജോലി നഷ്ടപെട്ടും അനേകം മലയാളികൾ യു കെയിൽ

സ്വന്തം ലേഖകൻ

ലണ്ടൻ ജൂലൈ 21: കേരളത്തിൽ നിന്നും വന്ന നൂറുകണക്കിന് വിദ്യാർത്ഥികളും ഹെൽത്ത് കെയർ ജോലിക്കാരും അവരുടെ വിസ പുതുക്കാൻ കഴിയാതെ യു കെയിൽ പെട്ട് കിടുക്കുന്നതായി വിവരങ്ങൾ പുറത്തു വരുന്നു.

ഹെൽത്ത് കെയർ വിസയിൽ വന്ന ഒരുപാടു പേർക്ക് അവരുടെ വിസ അവരുടെ സ്പോൺസർ പുതുക്കി നൽകുന്നില്ല എന്നാണ് പരാതി. വിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട് ചെയ്യാനുള്ള അവരുടെ അവകാശം നഷ്ടപ്പെട്ടതാണ് ഇതിനു കാരണമെന്നു ഒരു കൂട്ടർ പറയുന്നത്. അതെ സമയം കെയർ ഉടമ പറയുന്നത് അവർക്കു ആവശ്യത്തിന് ബിസിനസ് കിട്ടുന്നില്ല പിന്നെ എങ്ങനെ ആവശ്യമില്ലാത്ത കെയർ ജോലിക്കാരെ റിക്രൂട് ചെയ്യണം അല്ലെങ്കിൽ അവുരുടെ വിസ പുതുക്കി നൽകണം? ബിസിനസ് ഉണ്ടെങ്കിലല്ലേ കെയർ ജോലിക്കാരുടെ വിസ പുതുക്കിയിട്ടു കാര്യമുള്ളൂ?

ചില കെയർ ഹോമുകൾ മനഃപൂർവം ഇല്ലാത്ത കാര്യങ്ങൾ കണ്ടെത്തി വിദേശ ജോലിക്കാരെ ഡിസ്മിസ് ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ നിന്നും ഹെൽത്ത് കെയർ ജോലികളിൽ കടന്നു കൂടിയവരും ഇതിൽ പെടുന്നു.

അടുത്തിടെ സ്‌പോൺസർഷിപ് നഷ്ടപെട്ട പല കെയർ ഹോമുകളുടയും വാർത്ത പുറത്തു വന്നിരുന്നു. ഈ ഹോമുകളിലും അനേകം മലയാളികൾ ജോലി ചെയ്തിരുന്നതായിട്ടു സ്ഥിരീകരിച്ചിട്ടുണ്ട്. പല ഹോമുകളും ഹോം ഓഫീസിന്റെ അന്വേഷണത്തിലാണ്, അപ്പീൽ പ്രോസസ്സ് കാരണം അവർക്കും വിസ നല്കാൻ കഴിയില്ല എന്നാണ് അറിയുന്നത്.

ലക്ഷങ്ങൾ നൽകിയാണ് പലരും കെയർ വിസയും സ്ടുടെന്റ്റ് വിസയും വാങ്ങി യു കെയിൽ വന്നിരിക്കുന്നത്. വിസ പുതുക്കി കിട്ടാതെ ഇവിടെ നില്ക്കാൻ പറ്റില്ല.

വിദേശികൾക്ക് രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശം അവസാനിക്കുന്നതിനുമുമ്പ് ഒരു പുതിയ സ്പോൺസറെ കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാനോ ആഴ്ചകൾ മാത്രമേയുള്ളൂ. സ്പോൺസർ ലൈസൻസിന് ഇനി സാധുതയില്ലെങ്കിൽ, പുതിയ സ്പോൺസറെ കണ്ടെത്തുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ 60 ദിവസത്തെ സമയം ഹോം ഓഫീസ് ജീവനക്കാരെ അറിയിക്കും.

ഷെഫീൽഡിൽ ഒരു കെയർ ഹോം പതിനഞ്ചു മലയാളികളെ കെയർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. യൂണിയന്റെ സഹായതോട് കൂടി അവർ ജോലിയിൽ തിരിച്ചു പ്രവേശിക്കാനാണ് സാധ്യത. പക്ഷെ ജോലിയിൽ തിരിച്ചു കയറിയിട്ട് എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. കാരണം ഈ കെയർ ഹോമിന്റെ സ്പോൺസർഷിപ്പ് ലൈസൻസ് റദ്ധാക്കപ്പെട്ടിരിക്കുകയാണ് . ഇവിടെ ജോലിക്കു കയറിയിട്ട് എന്ത് കാര്യം? വിസ വേണ്ടേ? എന്നാണ് ചോദ്യം.

യു കെയിലെ വിദേശ ജോലിക്കാരുടെ പ്രശ്നങ്ങൾ ഗവണ്മെന്റിന്റെ ശ്രേദ്ധയിൽ പെടുത്താൻ ഞങ്ങൾ തുടങ്ങിയ പെറ്റീഷൻ ഇലക്ഷൻ പ്രഖ്യാപിച്ചത് കാരണം നിർത്തിവെക്കേണ്ടി വന്നു. പുതിയ പെറ്റീഷൻ കമ്മിറ്റി നിലവിൽ വന്നാൽ മാത്രമേ ഇതിൽ ഒരു തീരുമാനം ഉണ്ടാവുകയുള്ളു.

ഹെൽത്ത് കെയർ മേഖലയിലെ പല ഏജൻസികളും ശക്തമായി കെയർ ജോലിക്കാർക് വേണ്ടി വാദിക്കുന്നുണ്ട് പക്ഷെ ഇമ്മിഗ്രേഷൻ എന്ന വിഷയം ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു കീറാമുട്ടിയാണ്.

കഴിഞ്ഞ മൂന്ന് നാല് വർഷമായി കുടുംബത്തോട് കൂടു കുടിയേറിയ മലയാളികളുടെ സ്വപ്നം ഇവിടെ ഒരു പെര്മനെന്റ് റെസിഡൻസി ആണ്. പക്ഷെ പലർക്കും അവരുടേതല്ലാത്ത കാരണം കൊണ്ട് വിസ നഷ്ടപ്പെട്ടിരിക്കുകയാണ് അല്ലെങ്കിൽ വിസ പുതുക്കാൻ കഴിയാതെ വന്നിരിക്കുന്ന സാഹചര്യമാണ്.

ഈ കാര്യങ്ങൾ ഒക്കെ ഗവണ്മെന്റിന്റെ ശ്രേദ്ധയിൽ പെടുത്താനും ഇവിടെ ഇപ്പോൾ ഉള്ള ഹെൽത്ത് കെയർ ജോലിക്കാരെ നില നിർത്താനും ഒരു ശ്രേമം നമ്മളുടെ വശത്തുകൂടി തുടങ്ങാനാണ് ഞങ്ങളുടെ ശ്രമം. ഹെൽത്ത് കെയർ മേഖലയിലെ പല ഏജൻസികളും കെയർ അസോസിയേഷൻ ഉൾപ്പടെ അവരുടെ കണ്ടെത്തലുകളും പഠന റിപ്പോർട്ടും ഗവണ്മെന്റിനു സമർപ്പിച്ചു കഴിഞ്ഞു. അതിലെല്ലാം പറയുന്നത് വിദേശ ഹെൽത്ത് കെയർ ജോലിക്കാരെ സപ്പോർട്ട് ചെയ്യണം എന്നാണ്.

കോസ് പുതുക്കാൻ കഴിയാതെയും ജോലി നഷ്ടപെട്ടും നിൽക്കുന്ന യു കെയിലെ മലയാളികൾക്ക് വേണ്ടി ഒരു WHATSAPP കൂട്ടായ്മ്മ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിലേക്കു ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഇമ്മിഗ്രേഷൻ കാര്യങ്ങൾ മാത്രമാണ് അതിലുണ്ടാവുന്നതു.

Click to Join Voluntary Whatsapp Group