- March 7, 2024
വിസ കച്ചവടത്തിനിറങ്ങിയ മലയാളി വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു: ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയി: അന്വേഷണം കെയർ ഹോമിലേക്കും
സ്വന്തം ലേഖകൻ
ലണ്ടൻ മാർച്ച് 7: വിസ കച്ചവടത്തിനിറങ്ങിയ മലയാളി വിദ്യാർത്ഥിയെ യു കെ പോലീസ് അറസ്റ്റ് ചെയുകയും മൊബൈലും ലാപ്ടോപ്പും കൊണ്ട് പോവുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ലണ്ടനിലെ ഒരു സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്. കടുത്ത നിബന്ധനകോളോടുകൂടിയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
CLICK TO READ THIS NEWS IN ENGLISH
താമസ സ്ഥലത്തു നിന്നും രാവിലെ അറസ്റ്റ് ചെയ്തു കൊണ്ട് പോയ വിദ്യാർത്ഥിയെ രാത്രി പത്തു മാണിയോട് കൂടിയാണ് തിരികെ അയച്ചത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി തനിക്കറിയുന്ന എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞു.
അടുത്തിടെ പഠനം പൂർത്തിയാക്കിയ റെജി, കെയർ വിസ സംഘടിപ്പിച്ച ഒരു പ്രാദേശിക സുഹൃത്തു മിലൻ വഴി തനിക്കും ഒരു കെയർ വിസ സംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. ഈ പ്രാദേശിക സുഹൃത്ത്, റെജിയെ, തനിക്കു കെയർ വിസ ശരിയാക്കി തന്ന സ്കോട്ലൻഡിലെ ഒരു സുഹൃത്തായ റോണിയെ പരിചയപെടുത്തിക്കൊടുക്കുന്നു.
റോണി റെജിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു ഏൽക്കുകയും മറ്റു അപ്ലിക്കേഷൻ കാര്യങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് റെജിയുടെ പ്രാദേശിക സുഹൃത്തു മിലൻ കെയർ വിസ ആവശ്യമുള്ള മറ്റു രണ്ടു പെൺകുട്ടികളെ റെജിക്ക് പരിചയപെടുത്തിക്കൊടുക്കുന്നതു.
എന്തായാലും റെജി വിസ ആവശ്യവുമായിട്ടു റോണിയുമായിട്ടു സംസാരിക്കുകയല്ലേ അപ്പോൾ ഈ രണ്ടു പെൺകുട്ടികൾക്കു കൂടി കെയർ വിസ ശരിയാക്കാൻ റോണിയോട് പറയാൻ ഈ പ്രാദേശിക സുഹൃത്തു റെജിയോട് പറഞ്ഞത് പ്രകാരം റെജി ഈ രണ്ടു പെൺകുട്ടികളുമായി സംസാരം തുടങ്ങി. അങ്ങനെ റെജി ഈ രണ്ടു പെൺകുട്ടികളെ സഹായിക്കാൻ വേണ്ടി ഒരു ഇടനിലക്കാരനവുകയായിരുന്നു.
ഈ രണ്ടു പെൺകുട്ടികൾ അഡ്വാൻസ് തുകയായ എണ്ണായിരം പൗണ്ട് റെജിയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയുന്നു. റെജി ഇതിൽ നിന്നും തന്റെ കമ്മീഷൻ എടുത്തിട്ട് ബാക്കി റോണിക്ക് ട്രാൻസ്ഫർ ചെയുന്നു.
പെൺകുട്ടികൾക്ക് വിസ വരാൻ കാലതാമസമെടുത്തു തുടങ്ങിയപ്പോൾ അവർ റെജിയുടെ വീട്ടിൽ പോയി ബഹളമുണ്ടാക്കി. റെജി അവർക്കു റോണിയുടെ നമ്പർ കൊടുക്കുകയും ഇനി അങ്ങോട്ട് റോണിയുമായിട്ട് നേരിട്ട് കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞു.
ഈ രണ്ടു പെൺകുട്ടികൾ പിന്നെ റോണിയുമായിട്ട് നേരിട്ട് സംസാരം തുടങ്ങി.
ഇതിനിടയിൽ റോണി COS ൻറെ കോപ്പി രണ്ടു പേർക്കും അയച്ചു കൊടുത്തിരുന്നു. COS കോപ്പിയിൽ ഒരുപാടു തെറ്റുകൾ ഉണ്ടെന്നുള്ള കാര്യം മനസിലാക്കുകയം ഉടൻ തന്നെ അവർ റെജിയെ വിളിച്ചു കാര്യം പറഞ്ഞു. റെജിക്ക് അവരെ സഹായിക്കാൻ പറ്റിയില്ല. ഇതിനിടയിൽ ഈ രണ്ടു പെൺകുട്ടികൾ ഇരുപതിനായിരം പൗണ്ടിനടുപ്പിച്ചു പണം റോണിക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തിരുന്നു.
വിസ ഒന്നും ശരിയാവാതെ വന്നപ്പോൾ ഈ രണ്ടു പെൺകുട്ടികൾ മറ്റൊരു മാർഗവും ഇല്ലാതെ വന്നപ്പോൾ പോലീസ് നെ സമീപിക്കുകയായിരുന്നു
പോലീസ് റെജിയെ അറസ്റ്റ് ചെയുകയും ആദ്യ ദിനം തൊട്ടുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണം കഴിയും വരെ മറ്റാരുമായിട്ടു സംസാരിക്കാൻ റെജിക്ക് അനുവാദമില്ല.
പ്രാദേശിക സുഹൃത്തിനോടും, രണ്ട പെണ്കുട്ടികളോടും റോണിയോടും ഒന്നും ബന്ധപ്പെടെരുതെന്ന ജാമ്യത്തിലാണ് വിട്ടിരിക്കുന്നത്. റെജിക്ക് പോലീസ് തന്നെ ഒരു സോളിസിറ്ററിനെ ഏർപ്പാട് ചെയ്തു കൊടുത്തിട്ടുണ്ട്.
ഇതിലെ മറ്റൊരു പ്രധാന കാര്യം റെജിക്കും ഇത് വരെ വിസ ശരിയായിട്ടില്ല.
മൊബൈലും ലാപ്ടോപ്പും റെജി കൊടുത്ത വിവരങ്ങൾ വച്ച് ഒരു വിശദമായ അന്വേഷണം നടക്കുമെന്നു ഉറപ്പായിട്ടുണ്ട്.
പ്രാദേശിക സുഹൃത്തു ജോലി കരസ്ഥമാക്കിയ കെയർ ഹോം തന്നെയായിരിക്കും പോലീസ് ആദ്യം അന്വേഷിക്കുക.
റെജിയുടെ വാട്സാപ്പ് സംഭാഷണങ്ങൾ , മെസ്സേജസ് , ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ എല്ലാം അന്വേഷണത്തിൽ പെടുമെന്നുള്ളത് ഉറപ്പായിട്ടുണ്ട്.
ഈ കേസ് അന്വേഷണത്തിൽ ഇരിക്കുന്നിതിനാൽ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല. ഇതിൽ ആരാണ് തെറ്റുകാരാണെന്നും ഉറപ്പായിട്ടില്ല. പക്ഷെ ഒരു കാര്യം ഇവിടെ വ്യക്തമാണ്. വിദ്യാർത്ഥിയായിട്ടു വന്നിട്ട് ഇത് പോലുള്ള കാര്യങ്ങളിൽ ഉൾപെടുകയാണെങ്കിൽ മുമ്പോട്ടുള്ള ജീവിതം ബുദ്ധിമുട്ടാകും.
ഇത്രെയും തെളിവുള്ള സാഹചര്യത്തിൽ റെജിയുമായിട്ടു ബന്ധപ്പെട്ട എല്ലാവരും അന്വേഷ പരിധിയിൽ പെടും. മൊബൈലിൽ നിന്നും ലാപ്ടോപ്പിൽ നിന്നും കിട്ടുന്ന എല്ലാ തെളിവുകളും മറ്റു അന്വേഷണങ്ങളിലേക്കു തുടക്കം കുറിക്കും.
ഈ കേസ് യു കെയിൽ ചതിക്കപെട്ടവർക്കു ഇതുപോലെ നിയമ പോരാട്ടം നടത്താൻ ഒരു പ്രചോദനമാകും.
CLICK TO READ THIS NEWS IN ENGLISH
നിങ്ങൾക്കും ഇതുപോലെ ഒരു കഥ പറയാനുണ്ടെങ്കിൽ ഞങ്ങൾക്ക് ഇമെയിൽ ചെയുക. അത് മറ്റുള്ളവർക്ക് ഒരു അറിവാകും. ഇമെയിൽ editor@ukmalayalee.com
യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ